എൻ. ചന്ദ്രഭാനു
നാടകം
നേതാവിന്റെ കാൽ തിരുമി പടവുകൾ കയറും-രാഷ്‌ട്രീയ പടവുകൾ കയറും - പിന്നെ കാലുവാരി കാലുവാരി ഗ്രൂപ്പു കളിക്കും - രാഷ്‌ട്രീയ ഗ്രൂപ്പു കളിക്കും - അവർ മന്ത്രിയാകാൻ ആടുന്നതു നല്ല നാടകം- മറ്റുളളവരാടിയാൽ കപടനാടകം Generated from archived content: poem8_mar.html Author: n_chandrabhanu
നല്ല മനുഷ്യർ
ഒറ്റകൈ കൂപ്പി എന്റെ വീട്ടുമുറ്റത്തു നിൽക്കുന്ന ആ മനുഷ്യൻ കണ്ണുകളടച്ച് നെറ്റിയിൽ തിരയിളക്കങ്ങൾ പതിപ്പുച്ചുകൊണ്ട് ചുണ്ടുകൾ ചലിപ്പിക്കുന്നു. എന്തോ മന്ത്രം ചൊല്ലും പോലെ, പക്ഷെ അയാൾ പ്രാർത്ഥിക്കുകയായിരുന്നു. ഒരു മിനിറ്റോളം നീണ്ടുനിന്ന പ്രാർത്ഥനയ്‌ക്കുശേഷം കണ്ണുകൾ തുറന്ന് എന്നെ നോക്കി ചുണ്ടുകൾ വിടർത്തി. സൗന്ദര്യമുള്ള മന്ദഹാസം. ഞാൻ ചോദിച്ചു. എന്താണു പ്രാർത്ഥിച്ചത്? എന്തിനാണു പ്രാർത്ഥിച്ചത്? ചിറകറ്റുവീണ ഇയ്യാംപാറ്റയെപ്പോലെ സദാവിറച്ചുകൊണ്ടിരിക്കുന്ന വലംതോളും അതിൽ ശേഷിക്കുന്ന ഒരു തുണ്ടു മാംസവു...