എൻ. നളിനി
അന്നം
ജീവികൾ സൃഷ്‌ടിക്കപ്പെട്ടപ്പോൾതന്നെ ആഹാരവും സൃഷ്‌ടിക്കപ്പെട്ടു. കാരണം ആഹാരമാണല്ലോ ശരീരത്തെ നിലനിർത്തിപ്പോരുന്നത്. വളർച്ചയും പ്രവൃത്തിചെയ്യുവാനുളള ഊർജ്ജവുമെല്ലാം അന്നത്തിൽനിന്നു ലഭിക്കുന്നു. അന്നത്തിന്റെ ഇരിപ്പിടം ഭൂമിയാണ്. എല്ലാ ചരാചരങ്ങളേയും പോറ്റുവാൻവേണ്ട സമ്പുഷ്‌ടി ഭൂമിക്കുണ്ട്. ജീവികൾ ഭൂമിയിൽനിന്ന് യഥേഷ്‌ടം ആഹരിച്ചുപോന്നു. അതുകൊണ്ടുതന്നെ ഭൂമിയെ സമ്പത്ത് ധരിക്കുന്നവൾ എന്ന അർത്‌ഥത്തിൽ വസുന്ധര എന്നു വിളിച്ചുവന്നു. ശരീരത്തിലെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുകയും പുതിയ കോശങ്ങൾ വളർന്നുകൊണ്ടി...
‘നക്ഷത്രപ്പാന’യിലെ നാട്ടറിവ്‘
ചന്ദ്രഗണങ്ങൾ പണ്ടുതന്നെ നിരീക്ഷിക്കപ്പെട്ട് അവയിലുളള നക്ഷത്രങ്ങളുടെ എണ്ണവും അവ നൽകുന്ന രൂപവും മനസ്സിലാക്കിയിട്ടുണ്ട്. ഇതെല്ലാം വിവരിക്കുന്ന നക്ഷത്രപ്പാനകൾ പലതുമുണ്ട്. ചന്ദ്രഗണങ്ങളിൽ ചിലത് സൂര്യപാതയിലാകയാൽ സൂര്യനാൽ മറക്കപ്പെടാറുണ്ട്. ഓരോന്നിനേയും കുറിച്ച് വിശദമായി പരിശോധിക്കാം. അശ്വതിഃ അശ്വതികൾ രണ്ടെണ്ണമാണുളളത്. രണ്ടു കുതിരകൾ. അശ്വതി നക്ഷത്രത്തിന്റെ ദേവത അശ്വനീദേവകളാണ്. അവർ സൂര്യപുത്രന്മാരാണ്. സൂര്യന്റെ ചൂട് സഹിക്കാനാവാതെ പത്‌നി സംജ്ഞ തന്റെ സഖിയായ ഛായയെ ഭർത്താവിനെയും കുട്ടികളേയും ശുശ്ര...