എന്‍ കെ സുകുമാരന്‍ നായര്‍
നദീജല സംരക്ഷണവും ജലസംരക്ഷണവും
ലോകത്തിലെ എല്ലാ പ്രാചീന സംസ്ക്കാരങ്ങലും നദീതടങ്ങളിലാണ് വികസിച്ചത്. നദികളെ കേന്ദ്രീകരിച്ചാണ് മനുഷ്യ സംസ്ക്കാരങ്ങള്‍ വളര്‍ന്നു വന്നിട്ടുള്ളത്. മനുഷ്യസംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നദികള്‍ എന്നു പറയാം. ദൈനം ദിനാവശ്യങ്ങള്‍ക്കു പുറമെ , ഗതാഗതത്തിനും, കൃഷിക്കും, വ്യവസായത്തിനും, ഊര്‍ജ്ജോത്പാദനത്തിനും, ആദ്ധ്യാത്മിക സാംസ്ക്കാരിക പ്രവര്‍ത്തങ്ങള്‍ക്കും ഒക്കെ നദികളെയാണ് ആശ്രയിച്ചിരുന്നത്. നദികള്‍ നമ്മുടെ സംസ്ക്കാരവാഹകരാണ്. നമുക്ക് നദികള്‍ ജലസ്ത്രോതസുകള്‍ മാതമായിരുന്നില്ല. ദേവീദേവന്മാര്‍ക്കും , ഭക്തര്‍...