എൻ. ജയചന്ദ്രൻ
എഴുതിയത്, വരച്ചത്….
ജീവിതത്തിന്റെ പാച്ചിലുകൾ മുഴുവൻ മാറ്റിവച്ച് അഹങ്കാരങ്ങളുടെ മൂടുപടമഴിച്ച് നിസ്സഹായരായി മുന്നിലെത്തുന്ന കാൻസർ രോഗികളെക്കുറിച്ച് എന്തെങ്കിലുമെഴുതണമെന്ന് ഡോ.ഗംഗാധരൻ മനസ്സിലോർത്തിട്ട് കാലങ്ങളൊത്തിരിയായി. ആർ.സി.സി.യിലെ തിരക്കുളള ഓരോ ദിവസത്തിനുമൊടുവിൽ കനംതൂങ്ങിയ കണ്ണുകളുമായി കട്ടിലിലേക്കു ചായുമ്പോൾ കുമിഞ്ഞുകൂടിയ ഓർമ്മകളെ സ്വയം തളളിമാറ്റുകയായിരുന്നു. അപൂർവ്വമായിരുന്നു അത്. ഒരു കാൻസർ ചികിത്സാവിദഗ്‌ദ്ധന്റെ അനുഭവക്കുറിപ്പുകൾ ഒരു കഥാകാരൻ എഴുതുക. എഴുത്തിന്റെ മൂർദ്ധന്യത്തിൽ എഴുത്തുകാരന്റെ ജീവിതസഖിയെ...