മൈത്രേയൻ
വെളിച്ചം കടക്കാത്ത വർത്തമാനം
നിലത്തു വീഴാതെ എടുത്തു കൊളളുക കറുത്ത വാവിന്റെ കരിഞ്ചിറകുകൾ. ഇരുട്ട് വ്യാപിച്ച നടയ്‌ക്കൽ ജീവിതം ബലി കൊടുക്കുവാൻ വിധിക്കപ്പെട്ടവർ. കനത്തതീപ്പട നുണച്ചിറക്കിയോ- രടവിയിൽ സ്വയം കുടുങ്ങിപ്പോയവർ. ശപിക്കപ്പെട്ടൊരു നരജന്മത്തിനും ശവപ്പറമ്പിലെക്കടു മൗനത്തിനും നടുക്കു നിന്നൊരു കുരിശുമായ് വരും ദശാബ്ദമഞ്ചെങ്ങും തറച്ച നൊമ്പരം. തുറുങ്കറയ്‌ക്കുളളിൽ ചിറകൊടിഞ്ഞൊരു കപോതത്തിൻ ജഡം - നമുക്ക് സ്വാതന്ത്ര്യം. കുതികാലിൽ നിന്നും നിണമൊലിക്കുന്നു മരച്ചോട്ടിൽ വേടൻ ചിരിച്ചു നിൽക്കുന്നു വിഷപ്പുല്ല് കുലം മുടിച്ചു ...