എം വി ശ്രേയാംസ് കുമാര്‍
വ്യത്യസ്തമായൊരു യാത്രാവിവരണം
വ്യവസ്ഥാപിത യാത്രാ വിവരണങ്ങളില്‍ നിന്ന് വ്യതിരിക്തമാണ് ബൈജു. എന്‍. നായരുടെ ദേശാടനം എന്ന കൃതി. നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹത്തിന് വിജ്ഞാനപ്രദവും രസകരവുമായ ധാരാളം അനുഭവങ്ങളുണ്ട് . ഈജിപ്ത്, തായ് ലാന്റ്, ശ്രീലങ്ക, ഇന്തോനേഷ്യ , ഹോങ്കോങ്, ജോര്‍ദാന്‍, ഭൂട്ടാന്‍, നേപ്പാള്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പട്ടണങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ താന്‍ സാക്ഷ്യം വഹിച്ച സംഭവങ്ങളും ലഭിച്ച അറിവുകളും ബൈജു ഈ രചനയിലൂടെ വായനക്കാരുമായി പങ്കു വയ്ക്കുന്നു. യാത്രികരുടെ വിസ്മയാദരങ്ങള്‍ നേടിയ പിരമിഡുകളു...