എം.വി.ഷാജി
കമേഴ്‌സ്യൽ ബ്രേക്ക്
മരക്കൊമ്പിൽ കയറിന്റെ ഒരറ്റം കെട്ടി... വലിച്ചുനോക്കി. മുറുകുന്നുണ്ട്... കുഴപ്പമില്ല... മറ്റേയറ്റം കുരുക്കിട്ട് കരുത്തിലണിഞ്ഞു. ചുറ്റും നോക്കി. നല്ല ഇരുട്ട്, ആരും കാണാനില്ല. ഒക്കെ ഭദ്രം. ഇനി പതുക്കെ ആയാസത്തിൽ താഴേക്കു ചാടണം. കൈകൾ വിരുത്തിപ്പിടിച്ചു. മനസ്സ് ഏകാഗ്രമാക്കി. (ദക്ഷിണ ദിക്കുമാലോക്യ) ഒന്ന്.... രണ്ട്.... മൂന്ന്.... “സ്‌റ്റോപ്പ്, ചാടല്ലേ.... ഒറ്റ മിനിറ്റ്... കമേഴ്‌സ്യൽ ബ്രേക്കാ...” “ഈ പരിപാടിയുടെ പ്രായോജകർ....!” Generated from archived c...