എം.വി പുഷ്പലത
ആരവങ്ങൾക്കായി കാതോർത്ത്
മദ്ധ്യവേനലവധിക്കാലം. മഞ്ഞക്കിരീടങ്ങൾ നിറുകയിൽ ചൂടിയ കൊന്നമരങ്ങൾ. കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ വരണ്ട വേനൽക്കാലം തപിച്ചു കിടന്നു. ഒഴിവുകാല വൈകുന്നേരങ്ങൾ സജീവമാക്കാൻ പോക്കു വെയിലിനൊപ്പം വന്നെത്തിയ സംഘം. ഊർജ്ജം തളർന്ന ശരീരങ്ങളിൽ ഉപ്പുരസമുള്ള ഈർപ്പവുമായി ഇരുട്ടിനൊപ്പം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. തെല്ല് മുമ്പ് അവർ വലിച്ചെറിഞ്ഞ ശബ്ദവീചികൾ വായുവിലേക്ക് എറ്റിത്തെറിപ്പിച്ച പന്തിന്റെ ഉയർച്ചകളും താഴ്‌ചകളും ഇപ്പോൾ ഒതുങ്ങിയിരിക്കുന്നു. നേർത്ത കാറ്റിൽപ്പോലും വെറുതെ കരയുന്ന വിജാകിരികളുടെ തേങ്ങൽ അടക്കിപ്പ...