എം.വി. ബെന്നി
സാഹിത്യം വിവാദമാകുമ്പോൾ -2-ാം ഭാഗം
വിവാദം എന്ന വാക്ക് നമ്മൾ ഇന്ന് രക്ഷനേടാൻ ഉപയോഗിക്കുന്ന ഒന്നാണ്. കുറെക്കാലം മുമ്പ് പുനത്തിൽ കുഞ്ഞബ്‌ദുളള പറഞ്ഞു അദ്ദേഹത്തെക്കുറിച്ച് ഒരു വിവാദം ഉണ്ടായിരുന്നു. ആ വിവാദം ഇരുപത്തിരണ്ട് ദിവസം മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്‌ത് അദ്ദേഹത്തെ തേജോവധം ചെയ്‌തുവെന്നാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക് എന്തായിരുന്നു വിവാദം എന്നറിയില്ല. അതൊരു വിവാദമായിരുന്നില്ല. സാഹിത്യ മോഷണമായിരുന്നു പ്രശ്‌നം. സാഹിത്യമോഷണത്തിൽപ്പോലും ചില രക്ഷപ്പെടലിന്റെയോ തർക്കത്തിന്റെയോ ഒക്കെ സാധ്യതയുണ്ടാകും. കുഞ്ഞബ്‌ദുളളയുടെ കേസിൽ 2...