Home Authors Posts by എം.വി.ബാബു

എം.വി.ബാബു

0 POSTS 0 COMMENTS

ഭവിഷ്യത്ത്‌

രാത്രി സമയം പതിനൊന്ന്‌! ‘ശരി, ഇനി വീട്ടിലേക്ക്‌ പൊയ്‌ക്കളയാം!’ എന്നു വിചാരിച്ചുകൊണ്ട്‌ ഡോക്ടർ ബിനു കസേരയിൽ നിന്നും എഴുന്നേറ്റു. പെട്ടെന്ന്‌ നേഴ്‌സ്‌ റീന തിടുക്കപ്പെട്ട്‌ അകത്തേക്കുവന്നു. ‘ഡോക്ടർ....’ ‘എന്താ?...’ ‘ഒരു എമർജൻസി കേസ്‌....’ ‘പേഷ്യന്റിന്റെ കൂടെ വന്നിരിക്കുന്നവർ എങ്ങനെ? കണ്ടിട്ട്‌ പണമുള്ള പാർട്ടിയാണോ? അതോ.....’ ‘പണക്കാരാണെന്നാ തോന്നുന്നേ ഡോക്ടർ....വിദേശകാറിലാ വന്നിരിക്കുന്നത്‌....’ ‘ഓ എങ്കിൽ രക്ഷപ്പെട്ടു. കാശിന്‌ കുറച്ച്‌ അത്യാവശ്യമുള്ള സന്ദർഭമാ!’ മനസിലോർത്തുകൊണ്ട്‌ ഡോക്ടർ കാഷ്...

സന്ദർഭം

മാത്യുവിനെ എല്ലാവരും അതിശയത്തോടെ വീക്ഷിച്ചു. ‘ഈ പ്രായത്തിൽ ഇങ്ങനെ ഒരു തീരുമാനമോ?’ കഴിഞ്ഞ മാസമാണ്‌ മകളുടെ കല്യാണം വളരെ ആഘോഷപൂർവ്വം നടന്നത്‌. ഏക മകൻ സജി ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപകനുമാണ്‌. കുടുംബം സമാധാനത്തോടെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ മാത്യു ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന്‌ ആരും വിചാരിച്ചിരുന്നില്ല. പോസ്‌റ്റുമാൻ നൽകിയ കത്തു വായിച്ച സെലീന ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി! വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട്‌ ഭർത്താവ്‌ മാത്യു അയച്ചിരിക്കുന്ന വക്കീൽ നോട്ടീസ്‌! നോട്ടീസ്‌ കിട്ട...

പുതിയ തീരുമാനം

കണങ്കാലിൽ നിന്ന്‌ രക്തം ഒഴുകിക്കൊണ്ടിരുന്നു. അവൻ കൈകൂപ്പി. ‘മാഡം...... പ്ലീസ്‌ രക്ഷിക്കൂ! എന്നെ പോലീസ്‌ പിന്തുടരുകയാണ്‌!’ ‘ആദ്യം അകത്തുവരൂ!’ കയറിച്ചെന്നു. ‘ഇനി പറയൂ........എന്തു സംഭവിച്ചു?’ ‘കഴിഞ്ഞ ആഴ്‌ച കേരള എക്‌സ്‌പ്രസ്‌ ബോംബ്‌ വച്ച്‌ തകർത്തവരുടെ കൂട്ടത്തിൽ ഞാനും........’ ‘കാരണം?’ ‘ഈ ഗവൺമെന്റ്‌........ അഴിമതിയിൽ മുങ്ങിക്കുളിച്ച നേതാക്കന്മാർ........!’ രക്തം കൂടുതലായി ഒഴുകിക്കൊണ്ടിരുന്നു. അടുത്തമുറിയിലേയ്‌ക്ക്‌ കടന്നു. വരുമ്പോൾ കയ്യിൽ ചെറിയ പെട്ടി. തുറന്നു. ‘ഡോക്ടർ........?’ ‘അതെ!’ ഇഞ...

വിസ്മയം

രാത്രി! വിജനമായ ഹൈവേയുടെ നാലും കൂടിയ ആ ചെറിയ കവലയിൽ ആളനക്കമില്ല! തെരുവ്‌വിളക്കുപോലും പ്രകാശിച്ചിട്ടില്ല. എങ്കിലും അരണ്ട നിലാവെളിച്ചം അവിടമാകെ പരന്നുകിടന്നു. പാതയോരത്തുള്ള ഒരു മൈൽക്കുറ്റിയിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്‌ ആ പെണ്ണ്‌... കാഴ്‌ചയ്‌ക്ക്‌ സുന്ദരിയായ അവൾക്ക്‌ കഷ്ടിച്ച്‌ ഇരുപത്തിയഞ്ച്‌ വയസുണ്ടാകും. സാരിയും ബ്ലൗസുമാണ്‌ അണിഞ്ഞിരിക്കുന്നത്‌. മുഖത്ത്‌ പൗഡർ പൂശിയിട്ടുണ്ട്‌. കണ്ണുകളിൽ മഷി എഴുതിയിട്ടുണ്ട്‌. നീണ്ട തലമുടി രണ്ടായി പകുത്തു പിന്നലിട്ടിരിക്കുന്നു. കഴുത്തിലും മാറിലും ഇമിറ്റേഷൻ ആഭരണങ്...

കുറ്റപത്രിക

അഡ്വക്കേറ്റ്‌ മത്തായി കണ്ണടച്ച്‌ ബെഡ്‌ഡിൽ കിടക്കുകയാണ്‌. തൊട്ടടുത്ത്‌ ടീപ്പോയിൽ ഇരുന്ന മൊബൈൽ സംഗീതാത്മകമായി മണിശബ്ദം മുഴക്കി. മത്തായി കണ്ണുതുറന്ന്‌ കൈനീട്ടി ശ്രദ്ധിച്ചു. ലോയൽ ജ്വല്ലറി ഉടമ ജോണി! മത്തായി തിടുക്കപ്പെട്ട്‌ എഴുന്നേറ്റിരുന്നശേഷം ‘ഗുഡ്‌ ഈവനിംഗ്‌’ മൊഴിഞ്ഞു. എതിർദിശയിൽ നിന്നും ജോണി തിരക്കി. “എന്താ വക്കീൽസാർ... നിങ്ങൾക്ക്‌ നല്ല സുഖമില്ലെന്നു കേട്ടല്ലോ...” “ശരിയാ സാർ. വൈറസ്‌ ഫീവർ. രണ്ടു ദിവസമായി കോടതിയിലേയ്‌ക്കും പോയിട്ടില്ല”. “ശരി... ഞാൻ ഏൽപ്പിച്ചിരുന്ന കുറ്റപത്രിക... അതു വായിച്ചുനോക്കി...

ദൈവദൂതൻ

ഒരു സ്വകാര്യ കമ്പനി എം.ഡി തന്റെ പുതിയ അറിയിപ്പ്‌ പുറത്തുവിട്ടു! അമേരിക്കയിൽ പഠിപ്പ്‌ പൂർത്തിയാക്കിയശേഷം ഒരാഴ്‌ചക്കുളളിൽ മടങ്ങിയെത്തുന്ന എം.ഡിയുടെ ഏകമകൻ മോറീസ്‌ ആയിരിക്കും ഇനിമുതൽ കമ്പനിയുടെ എം.ഡി! ഇതറിഞ്ഞുകഴിഞ്ഞതും കമ്പനിയിൽ പെട്ടെന്നൊരു മാറ്റം അരങ്ങേറി. മുഴുവൻ പേരും കൃത്യസമയത്ത്‌ എത്തുവാനും മടികൂടാതെ ജോലിയെടുക്കാനും തുടങ്ങി. ചുറുചുറുക്കാർന്ന ആ അന്തരീക്ഷത്തിലും സീനിയർ മാനേജർമാരായ ചെറിയാൻ അസ്വസ്ഥനായി കാണപ്പെട്ടു. തന്റെ മുറിക്കുളളിൽ കടന്ന്‌ തളർച്ചയോടെ ഇരിപ്പിടത്തിൽ അമർന്നു. അയാളുടെ ഏകമകൾ സോനക്...

വെറുതെ തമാശക്ക്‌

ബൈക്ക്‌ ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഡിനു തന്റെ ഇടതുകൈകൊണ്ട്‌ അരക്കെട്ടിൽ തപ്പിനോക്കി! ഉവ്വ്‌! അത്‌ ഭദ്രമായിരിപ്പുണ്ട്‌! ആറ്‌ തിരകൾ അടങ്ങിയ സൈലൻസർ ഘടിപ്പിച അമേരിക്കൻ നിർമിതമായ റിവോൾവർ! അതു മതിയാകും. തലേന്നു രാത്രി പന്ത്രണ്ടുവരെ അവന്റെ ഉറ്റസുഹൃത്തായിരുന്ന റെന്നിയുടെ ജീവൻ അപഹരിക്കാൻ.... ഡിനു ഏറെ സ്നേഹിക്കുന്ന ജൂഡിയുടെ ഹൃദയം റെന്നി കവർന്നു... അന്നുമുതൽ അവൻ ഡിനുവിന്റെ പരമശത്രുവായതാണ്‌. എന്നാൽ അതു തീർത്തും രഹസ്യമായിരിക്കുന്നതിനുവേണ്ടിയാണ്‌ തലേന്ന്‌ ന്ന്യുടെ ബെർത്ത്‌ഡേ ഡിനു ആഘോഷപൂർവ്വം കൊണ്ടാടിയത്‌...

തീർച്ചയായും വായിക്കുക