Home Authors Posts by എം.വി.ഷാജി

എം.വി.ഷാജി

0 POSTS 0 COMMENTS
ചുഴലി തപാൽ, കണ്ണൂർ-670631. Address: Phone: 0498 2261356

അവാങ്ങ്‌ – ഗാദ്‌…

1. വൈരുദ്ധ്യാധിഷ്‌ഠിത ഭൗതികവാദം-ഒന്നാംപുറം ----------------------------------- യഥാർത്ഥത്തിലുളള ആപ്പിളും സബർജല്ലിയും ഞാവൽപ്പഴവും ബദാമും കണ്ടിട്ട്‌ അതിൽനിന്ന്‌ “പഴം” എന്ന സാമാന്യ സങ്കല്പത്തിന്‌ ഞാൻ രൂപം നൽകുകയും യഥാർത്ഥ പഴത്തിൽനിന്ന്‌ ഞാൻ രൂപീകരിച്ചിട്ടുളള പഴം എന്ന എന്റെ അമൂർത്ത സങ്കല്പം എനിക്ക്‌ പുറത്തു നിലനിൽക്കുന്ന ഒരസ്ഥിത്വമാണെന്ന്‌; സബർജല്ലി, ആപ്പിൾ തുടങ്ങിയവയുടെ യഥാർത്ഥസത്ത അതുതന്നെയാണെന്ന്‌ ഞാൻ സങ്കല്പിക്കുകയും ചെയ്യുകയാണെങ്കിൽ പരികല്പനാത്മക തത്വശാസ്ര്തത്തിന്റെ ഭാഷയിൽ പറഞ്ഞാൽ... -വൈര...

രണ്ടു കവിതകൾ – വായന, വൈരുദ്ധ്യാധിഷ്‌ഠിത

വായന വായിക്കാൻ മറന്ന താളിൽകണ്ടെടുക്കപ്പെടാതെ കിടന്നിരുന്നുഅന്നവൾ ആരും കാണാതെഒളിപ്പിച്ച പ്രണയത്തിന്റെ-എണ്ണമയം, മുടിയിഴകൾ, ഇരുട്ട്‌...പിന്നെ വായിക്കാത്ത വരികളുടെ അപരിചിത ഗന്ധം... ഒക്കെ ഒന്നായി വായിച്ചെടുക്കാൻഒടുവിൽ ഒരു മുഴുവൻ ദിനംനീക്കിവച്ചിരുന്നു.... പക്ഷെ...ആരാലും വായിക്കപ്പെടാത്തവിചിത്രലിപിയിലെഴുതപ്പെട്ടജീവിതം പിടിതരാതെഉരുണ്ടകലുന്നതു നോക്കിനോക്കിവെളെളഴുത്തു വീണകണ്ണുകൾ കൊണ്ട്‌എങ്ങനെയാണ്‌ ആ...മാർദ്ദവകാലത്തെവായിച്ചെടുക്കുക... വൈരുദ്ധ്യാധിഷ്‌ഠിതം രക്തസാക്ഷികുടീരം ചുറ്റിപ്പോയാൽകേൾക്കില്ല...ദീപാരാധന...

കാക്ക,കാവൽ,ഈജിപ്തിലെ ഘടികാരങ്ങൾ

തിരസ്‌കാരത്തിന്റെ എച്ചിൽ- കൂമ്പാരത്തിലെറിയപ്പെട്ട പുതിയ കവിത നിരൂപണം ചെയ്ത്‌ ഒരു കാക്ക മുരിക്കിൻ കൊമ്പിലിരുന്ന്‌ വെയിൽ കായുന്നു.... കവിതയിൽ കണ്ണീരുണങ്ങി- പ്പിടിച്ചിരുന്നെന്ന്‌.... തൊഴിലാളിയുടെ ദൈന്യമെന്ന്‌ ചാളയിലെ ഭാഷയെന്ന്‌ പത്രാധിപന്റെ തിരസ്‌കാരം... കവിതയിൽ മഴവില്ല്‌ വിരിയിക്കാനറിയാഞ്ഞ്‌ പൂർവ്വികന്റെ ബലിച്ചോറു കൊത്താനറച്ച്‌ കറുത്ത അക്ഷരങ്ങൾ ഇരുമ്പുവിലയ്‌ക്ക്‌ തൂക്കിവിറ്റ്‌ കാലത്തോടു സന്ധിചെയ്യാൻ കഴിയാഞ്ഞ്‌ കവിത കഴുത്തിൽക്കെട്ടി- മുറുക്കിച്ചത്ത കവിയുടെ- ദൈന്യം കാണാതെ... ചുവന്ന ധിക്കാരം പ...

രണ്ട്‌ റിബൽ കവിതകൾ – അക്കാദമീയം, പൂർവ്വഭാരം

1. അക്കാദമീയം സംസ്‌കൃതമറിയാഞ്ഞതിനാൽ സാഹിത്യശില്പശാലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട നാടൻകവി, മതിൽകെട്ടിനുപുറത്ത്‌ തെരുവിൽ ബിംബങ്ങളെ തുണിയുരിഞ്ഞു... പാപം ചെയ്യാത്തവരുടെ നാട്ടിലെ കൂർത്ത കരിങ്കൽചീളുകൾ കറുത്ത കവിതയെഴുതിയ തെരുവേശ്യയുടെ ഉടൽ പ്രദർശിപ്പിക്കുന്ന സ്‌റ്റാളിനുപുറത്ത്‌ അതേ തെരുവിൽ.... വളളത്തോൾ കവിതയിലെ ‘ക’- യെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന മീമാംസാ-പണ്ഡിതൻ ഇങ്ങനെ സൈദ്ധാന്തീകരിച്ചു. അങ്ങനെ നോക്കുമ്പോൾ ‘ക’യെ കാവ്യസൗന്ദര്യത്തിന്‌ പൊലിമ കൂട്ടുംവിധം വിസ്‌മയകരമായി ചമൽക്കരിച്ച കവി... അപ്പോ...

കവിത-ചില സ്വത്വപ്രതിസന്ധികൾ

കവിതയെ അളക്കാനുളള കോലുകൾ എന്തൊക്കെയാണ്‌.... അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തു മലർന്നത്‌... വർത്തമാനത്തിന്റെ നേരും നെരിപ്പോടുമായത്‌.... ഇന്നിന്റെ ശൂന്യതയിലേക്ക്‌ നൂറുനൂറു നീറുന്ന ചോദ്യങ്ങളെറിയുന്നത്‌... ഹൃദയത്തിന്റെ ലോലമായ ഭിത്തിയിൽതട്ടി ആയിരം തവണ പ്രതിധ്വനിക്കുന്നത്‌.... അളവുകൾ തന്നെ മാറിമറിയുന്നു.... പിന്നെയല്ലേ കോലുകൾ... ഏതായാലും ഭൂതകാലത്തിന്റെ ശക്തമായ അടിത്തറ- വേണം... കാല്പനികത തന്നെ പയറ്റാം.... ‘കവിത കത്തുന്ന നെഞ്ചുമായ്‌പ്പാതിരാ- ച്ചെരിവിലൂടെ തനിച്ചിറങ്ങുന്നു ഞാൻ... ഇരുൾമുഴക്കങ്ങൾ ദൂരെ കൊടു...

എഴുതുന്നവന്റെ ഇടം

‘കണ്ണു നിറയുകയും മനസ്സുക്കലങ്ങുകയും ചെയ്യുമ്പോൾ ഞാനെന്റെ വൃത്തവും പ്രാസവും മറന്നുപോവുന്നു ഓടയിൽ പെറ്റിട്ട കുഞ്ഞിന്റെ നിലവിളിയാണ്‌ എന്റെ പ്രാസം തടവറയിലെ കർഷകന്റെ ദൈന്യതയാണ്‌ എന്റെ വൃത്തം.’ - സച്ചിദാനന്ദൻ എഴുതുന്നവന്റെ ഇടവും വിഷയം തന്നെയാണ്‌. അത്‌ കവിതയ്‌ക്കകത്തോ പുറത്തോ തെരുവിലോ തെരുവേശ്യയുടെ ഹൃദയത്തിലോ എന്നൊരു സന്ദേഹം കൊരുത്തുവച്ചിട്ടുണ്ടാവും, വായനക്കാരന്റെ മുനകൂർത്ത ഓരോ നോട്ടത്തിലും. ശ്വാസം മുട്ടിച്ചത്ത ഒരു കവിതയുടെ അവസാനത്തെ ഞരക്കമുണ്ടാവും, ഓരോ നിരൂപണത്തിലും. ജീവിതത്തിനുമേലെ തെന്നിനീങ...

രണ്ടുകവിതകൾ

വസന്തം കിനാത്തടവിലെ കിളി മൊഴിഞ്ഞു ഇനി വസന്തം വെയിൽ ചാഞ്ഞിറക്കം.. പകൽമുനമ്പിലെയിരുൾ മൊഴിഞ്ഞു... ഇനി വെളിച്ചം നിലാവിൻ മയക്കം... അരളി പൂത്ത തൊടികൾ വിമൂകം ഒരു വെയിൽചീന്തു കണ്ണുപൊത്തുന്നൂ... കവിത കായ്‌ച കനവിന്റെ കൊമ്പിൽ ഒരു പ്രഭാതം വെയിൽ കാഞ്ഞിരിപ്പൂ... കിനാത്തടവിലെ കിളിമൊഴിഞ്ഞൂ ഇനി വസന്തം വെയിൽ ചാഞ്ഞിറക്കം... * * * * * * * * * * * * * കവിത കത്തുന്ന നെഞ്ചുമായ്‌.... കവിത കത്തുന്ന നെഞ്ചുമായ്‌പ്പാതിരാ- ച്ചെരിവിലൂടെ തനിച്ചിറങ്ങുന്നു ഞാൻ. ഇരുൾമുഴക്കങ്ങൾ ദൂരെ കൊടുങ്കാ- റ്റുഴറിയാർക്കും കലാപസ്വരങ്ങൾ...

രണ്ടു കവിതകൾ

മുരിക്ക്‌- ധിക്കാരം ചുവക്കുന്ന ചില കവിതകൾ കൊമ്പിൽ വെയിൽ കായുന്ന സന്ദേഹം പ്രഭാതത്തിന്‌.... ഉന്മാദം മൂത്താൽ കയറാമെന്നും സാധ്യതകൾ.... കരകവിയും പ്രണയക്കടലിൽ തുഴയാൻ ചങ്ങാടമെന്ന്‌ പെൺകുട്ടി.... ഹൃദയത്തിൽ തറച്ച്‌ ചോരവാർന്ന നിന്റെ- പ്രണയം തന്നെയെന്നു കാമുകൻ.... ഇരുന്നു നോക്കുമ്പോൾ കായലിൽ ഒരു പരൽമീനും വെയിൽകായാത്ത അരിശം കാക്കയ്‌ക്ക്‌.... ശിവകാശിക്കു പോകുന്ന ലോറിയിൽ ഉരഞ്ഞുകത്തുന്ന സ്വപ്‌നങ്ങളിൽ മയങ്ങുന്ന ലോറിക്കാരൻ.... മുറിയുന്ന ബാല്യത്തിന്‌ വിരൽത്തുമ്പിൽ ചെമന്ന ഫോസ്‌ഫറസ്‌ പശ, പശിയടങ്ങാത്ത ...

സ്വകാര്യം

മൂന്നുപെൺമക്കൾ പുരനിറഞ്ഞു നില്‌ക്കുന്ന വീട്ടിൽ എങ്ങനെയായിരിക്കും പകൽ... ഓവർഡ്യൂ ആയ ലോണിന്റെ രജിസ്‌ട്രേഡ്‌ കത്തിൽ കണ്ണുപിടിക്കാഞ്ഞ്‌ അച്‌ഛൻ പൊട്ടിയ കണ്ണടയോട്‌ കയർക്കുമായിരിക്കും... ഓർക്കാതെ പെയ്ത മഴയിൽ ആകെ നനഞ്ഞുപോയ വിറകുകൊളളികൾ അടുപ്പുംതണമേൽ വച്ചുണക്കുമ്പോൾ അമ്മ അറിയാതെ കണ്ണീർ വാർക്കുമായിരിക്കും... കരിപിടിച്ച അലൂമിനിയ പാത്രത്തിൽ ചകിരിയും വെണ്ണീരും കൊണ്ടുരച്ചുരച്ച്‌ മൂത്തവൾ ലോകത്തോടു പ്രതിഷേധിക്കുമായിരിക്കും. ആത്മഹത്യയ്‌ക്കു ശ്രമിച്ച്‌ പരാജയപ്പെട്ട മെഗാസീരിയലിലെ നായികയെയോർത്ത്‌ ഇളയവൾ ഇട...

പൂതപ്പാട്ട്‌ – ഒരു പാഠഭേദം

തെച്ചിപ്പൂക്കാടുകളുടെ സമൃദ്ധിയിൽ പൂതപ്പാട്ടിലൊഴുകിപ്പോയ ഉണ്ണിയെ തേടിയിറങ്ങിയ എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപകൻ, ഇരതേടിയിറങ്ങിയ- ഒരുത്തരാധുനിക കവിതയുടെ വായിലകപ്പെട്ട കല്പനയായാലോ.... (വൺഡേ ഫിക്‌സേഷനിലെ തലയെണ്ണലിൽ ഒരു കുട്ടി കുറഞ്ഞതിന്‌ പോസ്‌റ്റു തെറിച്ച്‌ ആണ്ടോടാണ്ടു വീട്ടിലിരിക്കാൻ യോഗം- ലഭിച്ചവനായിരുന്നു ടിയാൻ) നരിയായും പുലിയായും നെരൂദയായും ചെന്നൂ ഉത്തരാധുനികം... തരികെന്റെ കുഞ്ഞിനെയെന്നായി മാസ്‌റ്റർ.... ഉംബർതോഎക്കോ ആയിചീറി ഭൂതം... കുറ്റികണക്കങ്ങു നിന്നൂ മാസ്‌റ്റർ.... (പറ്റിയില്ലല്ലോ... ഉത്തരാധുനികം മറ...

തീർച്ചയായും വായിക്കുക