Home Authors Posts by മുയ്യം രാജൻ

മുയ്യം രാജൻ

64 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

ദയാവധം

ഹൃദയവനികയിൽ നിന്നും കാണാതായ നിന്നെ കായലിലും കടലിലും കണ്ടു കിട്ടിയില്ലെന്നു മാത്രമല്ല; ഏതെങ്കിലും മോഹിതവലയത്തിലേക്ക്‌ കൂപ്പുകുത്തിയിരിക്കാമെന്ന്‌ ബലമായി സംശയിക്കപ്പെടുന്നു... കണ്ടു കിട്ടുന്നവർ ദയവുചെയ്‌ത്‌ പത്രാധിപസമക്ഷം ഹാജരാക്കി ദയാവധം സുനിശ്ചിതമാക്കണമെന്ന്‌ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു...! Generated from archived content: poem2_jun25_10.html Author: muyyam_rajan

സൗന്ദര്യപ്പിണക്കം

സ്വപ്‌നത്തെ ചൊല്ലിയാണ്‌ ഭാര്യയും ഭർത്താവും പിണങ്ങിയത്‌. മെർലിൻ മൺറോയെ കിനാവു കണ്ട അയാൾ മദർ തെരേസയെ ഓർക്കുകയായിരുന്നെന്നു ഭാര്യയോടു നുണ പറഞ്ഞതിനാൽ. മോഹൻലാലിനെ മനസാ വരിക്കുകയായിരുന്ന അവൾ, മഹാത്മജിയെക്കുറിച്ച്‌ വിചാരിക്കുകയായിരുന്നെന്ന്‌ അയാളോടു സത്യം പറയാഞ്ഞതിനാൽ. Generated from archived content: story4_june7.html Author: muyyam_rajan

ജനിമൃതികൾ

ജനനത്തിന്റെ കാഹളമാണ്‌ ഉദയം. മരണത്തിന്റെ മുറവിളി അസ്‌തമനവും. Generated from archived content: porm3_dec.html Author: muyyam_rajan

മഴബിംബങ്ങൾ

കാലാവസ്ഥയ്‌ക്ക്‌ ദേശാന്തരങ്ങളുണ്ട്‌. കേരളത്തിൽ മഴ വന്നുകഴിഞ്ഞു. അതും മുൻകൂട്ടി. ഇവിടെ സിംഗറോളി വെന്തുരുകുകയാണ്‌. ഒന്നരമാസം കൂടിയെടുക്കും ഇവിടെ മഴയെത്താൻ... ഇവിടുത്തെ മഴ തീരെ നിസാരമാണ്‌. ഞാനെന്റെ കൂട്ടുകാരോടൊക്കെ പറയും. മഴ കാണണമെങ്കിൽ മൺസൂൺ കാലത്ത്‌ കേരളത്തിൽ പോണമെന്ന്‌... കണ്ണ്‌ കുളിർക്കുന്ന ഒരു മഴ കണ്ടിട്ട്‌ കാലം എത്രയായി? ഓർമ്മകൾ കണ്ണീരിൽ കുതിരുന്ന നേരത്ത്‌ നെഞ്ചിൽ നിലയ്‌ക്കാതെ മഴ പെയ്യുന്നുണ്ട്‌ - തോരാത്ത മോഹങ്ങളുടേയും ഒരിക്കലും പെയ്തുതീരാത്ത ആകുലതകളുടെയും, വികാരങ്ങളുടേയും വേലിയേറ്റങ്ങളുടെയു...

തീർച്ചയായും വായിക്കുക