Home Authors Posts by മുയ്യം രാജൻ

മുയ്യം രാജൻ

62 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

മധുരത്തിരുവോണം

മനസ്സിന്റെ മണിമുറ്റം അണിയിച്ചൊരുക്കുന്ന മധുരോദാരമാം തിരുവോണമേ... മാരിവിൽ ചേലുമായ്‌ മയിൽപ്പീലി ചിറകുമായ്‌ മാണിക്യത്തേരേറും തിരുവോണമേ... കേദാരഭൂവിൻ വരദാനമായ നീ മന്ദാരമലരായ്‌ വിളങ്ങീടുമ്പോൾ.... കരളിലൊഴുകുന്ന അനുരാഗലഹരിയിൽ മരാളികയായ്‌ നീരാടുമോ...? ഹരിതക വീഥിയിൽ വിളയാടി നിന്ന നീ മരതക മണിയായ്‌ തിളങ്ങീടുമ്പോൾ അരയന്ന നടയോടെ അരികിലണഞ്ഞീടിൽ അകതാരിൽ വിടർന്നീടും മലർവാടികൾ...! Generated from archived content: poem2_aug23_07.html Author: muyyam_rajan

ക്രിക്കറ്റ്‌ മാനിയ

ഊടു വഴികളിൽ ചാവാലി പട്ടികളെ കല്ലെറിഞ്ഞു പരിശീലിച്ച എനിക്കു നല്ലൊരു ക്രിക്കറ്ററാവാനായിരുന്നു മോഹം. എങ്കിൽ, നാനൂറ്‌ കോടികളുടെ ആസ്തി നാൽപ്പതു കോടിയുടെ ഫ്ലാറ്റ്‌ കറൻസികളുടെ തലയിണയിൽ ചാരി ഇംപാലാക്കാറിൽ ഇരമ്പിപ്പായുമ്പോൾ നിങ്ങളിൽ സാധാരണക്കാരായ കാണികളെക്കുറിച്ച്‌ ഇങ്ങനൊരു ദിവാസ്വപ്നം നുണയാനാവുമായിരുന്നില്ല. മണ്ഡരിക്കാലത്തെ തെങ്ങേറ്റക്കാരനായിരുന്നു ഞങ്ങളുടച്ഛൻ. ഒരു ഹാഫ്‌ സെഞ്ച്വറി തികയ്‌ക്കും മുമ്പ്‌ ആ പാവം റണ്ണൗട്ടായി പോയി.... ലൈഫ്‌ പാർട്‌ണറായ അമ്മ ഇരുപതോവറിൽ നിന്നും നേടിയത്‌ വെറും പത്ത്‌ റൺസ്‌......

ഗാന്ധിജിയുണ്ടായിരുന്നെങ്കിൽ…..

ഖദറിൽ കഞ്ഞി മുക്കി അലക്കിത്തേച്ച പാളത്താറുടുത്ത്‌, തലയിൽ തൊപ്പിവച്ചിട്ടും പത്രാസില്ലാത്ത ഗാന്ധിയനെന്ന്‌ മേനിനടിക്കാനേ നമുക്ക്‌ കഴിഞ്ഞുളളൂ... ഉടുവസ്‌ത്രമില്ലാത്തവന്‌ ഉടുതുണി പകുത്ത്‌ നൽകി ഉറയൂരുന്ന രാപ്പകലുകളിൽ ഊണുമുറക്കവുമുപേക്ഷിച്ച്‌ ഗാന്ധിജി നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ ജിവവായുവാണ്‌ നാമിന്നും സുഖലോലുപരായി മോന്തുന്നത്‌ ! എളിമയിലൂടെ മഹിമ എന്തെന്നനുഭവിപ്പിച്ച മഹാനുഭാവൻ ! നഗര മദ്ധ്യത്തിൽ, നാൽക്കവലയിൽ, നോക്കെത്താദുരത്തേക്ക്‌ കണ്ണുംനട്ട്‌ തലയുയർത്തി (ലജജിച്ചിട്ടും) ജീവനോടെ തന്നെയാണിന്...

പെരുമഴയത്ത്‌

കടുംചായയുടെ നിറമായിരുന്നു പെയ്‌തൊഴിഞ്ഞ മഴയോളത്തിന്‌.... പാടവും പാതകളും തോടായി ..... കൂരയെ നക്കിത്തുടയ്‌ക്കാൻ പെരുമഴയിപ്പം നടുമുററത്തേക്കു കേറി വരും.... ചക്ക, കൊട്ടത്തേങ്ങ, ഒഴുക്കിനെതിരെ നീന്താനൊരുങ്ങുന്ന ഒരു നീർക്കോലി, ചപ്പ്‌, ചവറ്‌, ചത്തു മലച്ചൊരു പോത്ത്‌.... കുത്തൊഴുക്കിൽ ഇവയൊക്കെ വെറും കാഴ്‌ചകളായി... ആർത്തിരമ്പുന്ന തിരമടക്കിൽ ആടിയുലഞ്ഞതേതു മനുഷ്യക്കയ്യ്‌....? നാലുദിവസമായി നിർത്താതെ ഒരുങ്ങുകയാണ്‌ മഴയരങ്ങ്‌.... ഇരതേടിപ്പോയ തളളപ്പൂച്ച ഇതുവരേക്കും തിരിച്ചു വന്നിട്ടില്ല.... പത്തുംതികഞ...

വിഷുക്കണിക്കനവ്‌

ജനുവരിയിൽ നാട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ടുഃ റോഡുവക്കിൽ കണിക്കൊന്നകൾ പൂത്തുലഞ്ഞു ചിരിയ്‌ക്കുന്നു ! “ഇപ്പൊഴേ ഇങ്ങനെ വിരിഞ്ഞുലഞ്ഞാൽ നിങ്ങൾ വിഷുക്കണിക്കെന്തു തരും ? ” പൂക്കളോട്‌ ഞാൻ കിന്നരിച്ചു ഃ ചിരിച്ചതേയുളളൂ, ഒന്നും മിണ്ടിയില്ല. കാലത്തിനും നല്ലോണം മനസ്സിലായിക്കാണണം ലോകത്തിന്റെ കാപട്യക്കളി. മാലോകർക്കിന്ന്‌ കാണേണ്ടത്‌ വിഷുക്കണിയല്ല; പരസ്‌പരം വിഷം ചീററുന്ന കളിയാണ്‌ ! Generated from archived content: poem1_apr10_08.html Author: muyyam_rajan

നഷ്ടസ്മൃതിയുടെ നാനാർത്ഥങ്ങൾ

കഥയും ജീവിതവും രണ്ടല്ല. ജീവിതത്തെ മോടിപ്പിടിപ്പിക്കാനുതകുന്ന ചില പൊടിപ്പും തൊങ്ങലുകളും, ഏങ്കോണുകളും കഥയിൽ കണ്ടെന്നുവരാം. ജീവിതത്തിന്റെ ആഢംബരമായി വേണമെങ്കിലതിനെ വിലയിരുത്താം. അതിനാൽ കഥ ജീവിതത്തിൽ നിന്നും വേറിട്ട്‌ നിൽക്കുന്നന്ന ഉപാധിയല്ല. പുതിയ അറിവുകളും കണ്ടെത്തലുകളാണ്‌ കഥയുടെ കരുത്ത്‌. ജീവിതവും അതു തന്നെയാണ്‌.. നിരന്തരമായ അന്വേഷണങ്ങളിലൂടെ കണ്ടെടുക്കുന്ന കരുക്കൾ കഥയിൽ നിരത്തി അതിശയിപ്പിക്കുമ്പോൾ ഇതൊരു നല്ല കഥയാണെന്ന്‌ നാം അനുഭവിക്കുന്നു. അത്‌ ജീവിത യാഥാർത്ഥ്യത്തോട്‌ ചേർന്നു നിൽക്കുമ്പോൾ കഥയും ജ...

പ്രവാസികളുടെ ഭൂമിക

“പ്രവാസിയെന്നു വിളിച്ചെന്നെ പരിഹസിക്കരുത്‌. പര്യായം പലതാണിതിന്‌ ”. ഇരുപതിലേറെ വർഷങ്ങളായി കാനഡയിൽ ജോലി ചെയ്യുന്ന നിർമ്മല “നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി” എന്ന കഥാസമാഹാരത്തിൽ അനുവാചകരോട്‌ എളിമയോടെ ഉണർത്തിക്കുന്ന അപേക്ഷയാണിത്‌. പിറന്ന മണ്ണിൽ പൊറുക്കാൻ ഭാഗ്യമില്ലാതെപോയ ഒരു മലയാളി എഴുത്തുകാരിയുടെ പരിദേവനങ്ങൾ. കഥ കരളിലെ അസ്വാസ്ഥ്യങ്ങളുടെ കനലാണ്‌. അതിനെ ഊതിയും ഉരുക്കിയും പൊന്നാക്കുകയാണ്‌ എഴുത്തുകാര(രി) ന്റെ കടമ. അനുഭവത്തിന്റെ തീഷ്ണതയോടെ ജീവരസം കടലാസുകളിലേയ്‌ക്ക്‌ പകർത്തപ്പെടുമ്പോൾ അതൊരു വായനാസുഖം തരു...

മഴമൊഴികൾ

മനം നൊന്ത മാനം മധുര നൊമ്പരത്താലെഴുതിയ കവിതയാണ്‌ മഴ ! മാനത്തിന്റെ കേഴലാണ്‌ മഴ ! വേനലിന്റെ ശാപവചനമാണ്‌ മഴ ! Generated from archived content: poem2_sep24_09.html Author: muyyam_rajan

ദയാവധം

ഹൃദയവനികയിൽ നിന്നും കാണാതായ നിന്നെ കായലിലും കടലിലും കണ്ടു കിട്ടിയില്ലെന്നു മാത്രമല്ല; ഏതെങ്കിലും മോഹിതവലയത്തിലേക്ക്‌ കൂപ്പുകുത്തിയിരിക്കാമെന്ന്‌ ബലമായി സംശയിക്കപ്പെടുന്നു... കണ്ടു കിട്ടുന്നവർ ദയവുചെയ്‌ത്‌ പത്രാധിപസമക്ഷം ഹാജരാക്കി ദയാവധം സുനിശ്ചിതമാക്കണമെന്ന്‌ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു...! Generated from archived content: poem2_jun25_10.html Author: muyyam_rajan

സൗന്ദര്യപ്പിണക്കം

സ്വപ്‌നത്തെ ചൊല്ലിയാണ്‌ ഭാര്യയും ഭർത്താവും പിണങ്ങിയത്‌. മെർലിൻ മൺറോയെ കിനാവു കണ്ട അയാൾ മദർ തെരേസയെ ഓർക്കുകയായിരുന്നെന്നു ഭാര്യയോടു നുണ പറഞ്ഞതിനാൽ. മോഹൻലാലിനെ മനസാ വരിക്കുകയായിരുന്ന അവൾ, മഹാത്മജിയെക്കുറിച്ച്‌ വിചാരിക്കുകയായിരുന്നെന്ന്‌ അയാളോടു സത്യം പറയാഞ്ഞതിനാൽ. Generated from archived content: story4_june7.html Author: muyyam_rajan

തീർച്ചയായും വായിക്കുക