Home Authors Posts by മുയ്യം രാജൻ

മുയ്യം രാജൻ

62 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

വരൾച്ച

‘വരൾച്ച....വരൾച്ച...വരൾച്ച...’ പ്രസംഗിച്ചു കൊണ്ടുനിന്ന മന്ത്രി കുഴഞ്ഞു വീണ്‌ മൂർച്ഛിച്ചു കിടന്നു. ‘മന്ത്രിത്തൊണ്ടയിലെ വരൾച്ചയാണ്‌ തളർച്ചയ്‌ക്കു കാരണം.’ വരൾച്ചാസംഘം പഠനറിപ്പോർട്ട്‌ പൂർത്തിയാക്കി. Generated from archived content: story7_may.html Author: muyyam_rajan

മുഖംമൂടി

മൃഗങ്ങൾ നടത്തുന്ന കടയിൽ ചെന്നൊരാൾ ചോദിച്ചുഃ “കഴുതയുടെ മുഖം മൂടിയുണ്ടോ?” “അതിപ്പം ഒരു മനുഷ്യൻ വാങ്ങിക്കൊണ്ടുപോയല്ലോ. കണ്ടാമൃഗത്തിന്റേതുണ്ട്‌. എടുക്കട്ടെ?” “വേണ്ട, അതിനേക്കാൾ തൊലിക്കട്ടി മനുഷ്യന്റേതിനുണ്ട്‌.” അത്രയും പറഞ്ഞയാൾ നിരാശയോടെ തിരിഞ്ഞു നടക്കുമ്പോൾ ഓർത്തു. ഈശ്വരാ, മൃഗമായിരുന്നെങ്കിൽ....! Generated from archived content: story4_jan13_06.html Author: muyyam_rajan

മൂസമാധവൻ

ചലച്ചിത്ര നിരൂപണത്തിനും ഏറ്റവും നല്ല സിനിമാസ്വാദകനുമുളള അവാർഡ്‌ നേടിയിരിക്കുകയാണല്ലോ; മലയാള സിനിമയെ അങ്ങ്‌ ഏതു കണ്ണിലൂടെയാണ്‌ നോക്കിക്കാണുന്നത്‌? ഉത്തരം ഃ മൂസ മാധവനെപ്പോലെ. ചോദ്യംഃ മൂസ മാധവനോ? മീശമാധവനല്ലെ സാർ? സിനിമാസ്വാദകനും നിരൂപകനുമായ താങ്കൾ ഒരു ചലച്ചിത്രത്തിന്റെ പേരുച്ചാരണത്തിൽപോലും അതീവ ശ്രദ്ധാലുവാകേണ്ടതല്ലേ? ഉ ഃ അതുതന്നെയാണ്‌ ഞാനും പറയുന്നത്‌. മൂലക്കുഴിയിൽ സഹദേവനെ ‘മൂസ’ ആക്കുന്ന സാമൂഹ്യപ്രസക്തി നോക്കണം. ഒരു വിഷബീജം വിതയ്‌ക്കുകയല്ലേ ഇതിന്റെ ഉദ്ദേശ്യം? ചോദ്യംഃ അടുത്തതായി ജനം കാണാൻ കൊത...

പാദമുദ്ര

ഭൂമി പാതാളങ്ങളെ അളക്കാനാണ്‌ പാദങ്ങൾ, കർമ്മപഥങ്ങളിൽ നടന്നുതേഞ്ഞ്‌ ഉമ്മറപ്പടിക്കലെത്തുമ്പോൾ സ്വന്തം സ്വത്ത്വമോർത്ത്‌ ഇടറിപ്പോകുന്ന പാദങ്ങൾ, മനസ്സിന്റെ ഇരുട്ടറയിൽ തപ്പിത്തടഞ്ഞ്‌ കട്ടിളപ്പടിയിൽ തട്ടി ചോരയൊലിപ്പിക്കാൻ വിധിക്കപ്പെട്ട കുരിശുവഴികളിലാണ്‌ പാദങ്ങൾ സമർപ്പിക്കപ്പെടുന്നത്‌. മുൾപ്പാതകളിൽ ഓടിത്തളർന്നവർക്ക്‌ അർത്ഥശൂന്യമായ ഒരളവുകോൽ മാത്രമാണിനി ഈ പാദങ്ങൾ... Generated from archived content: poem16_sep2.html Author: muyyam_rajan

വിഷു വിശേഷം

ഞങ്ങൾ കണ്ണൂർകാർക്ക്‌ വിഷു വല്യ ആഘോഷമാണ്‌, ഓണത്തേക്കാൾ. അതുകൊണ്ട്‌ ഓണത്തിന്‌ മോടി കുറവാണെന്ന്‌ അർത്ഥമില്ല. ഇവിടുത്തെ (മധ്യപ്രദേശ്‌) ദീപാവലി പോലെയാണ്‌ കേരളക്കാരുടെ വിഷു. തലേന്ന്‌ വൈകുന്നേരം മുതൽ പടക്കം പൊട്ടിക്കാൻ തുടങ്ങും. രാത്രി മുഴുവൻ അതിന്റെ ഒച്ചകൊണ്ട്‌ ഉറങ്ങാൻ കഴിയില്ല. നാട്ടിൽ ഓണവും വിഷുവും കൂടിയിട്ട്‌ ഇരുപത്തിയേഴ്‌ വർഷമായി. മറുനാട്ടിൽ അതൊക്കെ ഞങ്ങൾ ആവുംവിധം ആഘോഷിക്കും. ഇപ്രാവശ്യം ഏപ്രിൽ പതിനഞ്ചിനായിരുന്നല്ലോ വിഷു. ഈ മേഖലയിലെങ്ങും കൊന്നപ്പൂ കണി കാണാൻ കിട്ടിയില്ല. അവസാനം ഒരതിശയംമാതിരി ഒരുകുല ...

വിഷുപ്പക്ഷിയോട്‌

മഞ്ഞളണിഞ്ഞു നീ മുങ്ങി നീരാടുവാൻ മാമരച്ചോലയിൽ വന്ന നേരം.... പൊന്നു വിളയുന്ന കൊന്നമരക്കൊമ്പിൽ കിന്നാരമോതുന്നു വിഷുപ്പക്ഷിയും...? പുന്നെല്ലിൻ ചില്ലയിൽ കളിയാടാനെത്തുന്ന ചെല്ല ചെറുകിളി പെണ്ണാളെ നീ.... പൊന്നാര്യൻ പാടത്തു കൊയ്യുവാനെത്തുമ്പോൾ ചെഞ്ചുണ്ടിൽ കരുതുമോ തേൻകണം നീ....? പൂഞ്ചേല ചുറ്റി നീ പുതുമാരനോടൊപ്പം പുഞ്ചവരമ്പത്തു നിന്നനേരം... പൂമേനിയിൽ പൊന്നുരുക്കുന്ന പുലരിയെ... പഞ്ചാരമൊഴിയാലെ കണി കാണുമോ...? Generated from archived content: poem_apr10_07.html Author: muy...

ഹേ റാം!

ഗാന്ധിജിയുടെ ശവക്കല്ലറയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോഴാണ്‌ ഒരു പാണ്ടൻനായ വന്നെന്റെ കാലിൽ നക്കിയത്‌! “നായ അനുസരണയുള്ള വളർത്തു മൃഗമാണെങ്കിലും ചില വിശ്വാസങ്ങൾക്കത്‌ വിലക്കാണ്‌!” “ഹരാം സലേ, നീയെന്താണ്‌ മഹാത്മജിയോട്‌ സ്വകാര്യം പറഞ്ഞത്‌?” അംഗരക്ഷകർ വളഞ്ഞു കഴിഞ്ഞു. “ഹുജൂർ, ഞാനൊരു തികഞ്ഞ ഗാന്ധീയനും ഭാരതീയനുമാണ്‌...!” കഴുകക്കണ്ണുകൾ ചുറ്റും വട്ടമിട്ടു. “വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും അസുരക്ഷിത നിഴലിലിരുന്നുകൊണ്ട്‌ അസമാധാനത്തെക്കുറിച്ചുള്ള ജല്പനങ്ങൾ സുഖകരമായ ഒരു സുവിശേഷ കലാപരിപാടിയല്ല!” ഖാദിയുടു...

വിശക്കുന്ന വാക്കുകൾ

വിശന്നു പൊരിയുന്ന നേരത്ത്‌ കവി വായനശാലയെ ഭുജിയ്‌ക്കുന്നത്‌ അക്ഷരങ്ങളുടെ വിശപ്പകറ്റാനാണ്‌. നാലു കാശിന്‌ വകയില്ലാത്തവൻ കണ്ണാടിക്കൂട്ടിലിട്ട്‌ കൊതിപ്പിക്കുന്ന എണ്ണപ്പലഹാരങ്ങളെക്കുറിച്ച്‌ പത്തു പുറത്തിൽ കവിയാതെ കവിത ചമച്ചാൽ അതിനലങ്കാരമുണ്ട്‌. വിശപ്പിന്റെ മൂർത്ത ഭാവമറിഞ്ഞ കവിയ്‌ക്കൊരിക്കലും ഭക്ഷണം ഒരു ദൗർബല്യമല്ല ജീവൻ നിലനിർത്താനുള്ള ഉപാധി മാത്രം. ഗതി കെട്ടാൽ പുലി പുല്ല്‌ തിന്നുമെന്ന ചൊല്ല്‌ പോലെ കവി തൂലികത്തുമ്പിൽ ജീവനൊടുക്കി എന്നറിയുമ്പോഴാണ്‌ വായനക്കാരാൽ ഏറെ ആകർഷിക്കപ്പെടുന്നത്‌; ആദരിക്കപ്പെടുന...

ഓണമാണ്‌ പോലും …?

ഒരു കരിവണ്ട്‌ മുരളുന്നുണ്ട്‌ കാതിൽ പൂവിൽ കുന്നിൻചെരിവിൽ കാട്ടുപൂഞ്ചോലയിൽ കനവിൽ പണ്ടിവിടം കൊടൂംകാടായിരുന്നു ഇന്നോ നഗരം മഹാനഗരം സിമന്റു കൊട്ടാരങ്ങളാൽ നിബിഢം ചുണ്ടിലൊരു മൂളിപ്പാട്ട്‌ വിരിയുന്നുണ്ട്‌ ഒരു പൂവിളി പാടാനൊരുങ്ങുമ്പോൾ നൂറുനൂറായിരം വികാരങ്ങളാൽ വിങ്ങിപ്പൊട്ടുന്നുണ്ട്‌ ചുറ്റും പൂപ്പൊലി പൂക്കുട ചോണനുറുമ്പിന്നോർമ്മ നിത്യവും പേറുന്നുണ്ടൊരു നീറ്റൽ ഈറൻ കാറ്റിൻ തേങ്ങൽ പ്രണയപ്പനിപോൽ വിറച്ചു തുളളുന്നുണ്ടുള്ളിൽ ഗ്രാമനന്‌മയില്ല കാടി.ല്ല പടലില്ല ഇന്നെല്ലാം സുഖസാന്ദ്രം സുലഭം അംബരചുംബികളായ കോൺക്രീറ്...

ഓണപ്പെൺകൊടി

ഓണക്കിളിയൊന്ന്‌ പാറി വരുന്നുണ്ട്‌ ഓമലാളെ നിന്നിൽ കൂട്ടുകൂടാൻ... ഓർക്കുവാനൊത്തിരി കിനാക്കളുമായെത്തി ഓടിക്കളിക്കുമോ മാനസത്തിൽ? പാടിപ്പതിഞ്ഞൊരു പാട്ടിൻ പാലാഴിയിൽ പൂവിളിത്തേരേറി വന്നതാണോ? പാതിരാപ്പൂങ്കോഴി പൂനിലാവെട്ടത്തിൽ പലവട്ടം കൂവി വിളിച്ചതാണോ? ആളിപ്പടരുന്ന അഗ്നിശലാകപോൽ ആത്മാവുരുകിത്തിളച്ചിടുമ്പോൾ ആവണിത്തെന്നലായോടിയണഞ്ഞു നീ ആർദ്രമാക്കീടുമോ എൻ നിദ്രയെ? വരിനെല്ലിൻ ചോലയിൽ ചിരിതൂകും ഹിമകണം നിന്മിഴിക്കോണിൽ നിന്നടർന്നതാണോ? നിറകാന്തിയിൽ നീന്തും ചിരകാലചിന്തകൾ നിർവൃതിപ്പൂക്കളായ്‌ വിടർന്നതാണോ? വാ...

തീർച്ചയായും വായിക്കുക