Home Authors Posts by മുയ്യം രാജൻ

മുയ്യം രാജൻ

62 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

പ്രവാസ സോമരസം

നാഗ്പൂരില്‍ നിന്നും അകലെയുള്ള അദാശ മന്ദിരത്തിലേക്കുള്ള പടവുകള്‍ കയറിക്കൊണ്ടിരിക്കുമ്പോഴാണു എന്റെ ഹോം ടൌണായ തളിപ്പറമ്പില്‍ നിന്നും ഫെബ്രുവരി രണ്ടാം തീയതി ഉച്ചയ്ക്ക്‌ ഡോ. കരിമ്പം കെ.പി. രാജീവന്റെ വിളി വന്നത്‌: 'നിങ്ങടെ ചേപ്പാട്‌ സോമനാഥന്‍ പോയി ...' അവിശ്വസനീയമായ ഒരു വാര്‍ത്ത. ഞാന്‍ വല്ലാതായി. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന്‌ ഒരിയ്ക്കല്‍കൂടി മനസ്സ്‌ താളം പിടിച്ചു. 'എന്തു പറ്റീ...മുഖം വല്ലതായല്ലൊ..' സഹയാത്രികന്‍ പരവശനായി എന്നെ നോക്കി. കിതപ്പ്‌ മൂലം ഒന്നും മിണ്ടാന്‍ കഴിയുന്നില്ല. ഞാന്‍ കൊല്ലത്...

മോഹങ്ങള്‍ക്കപ്പുറം

ഓര്‍മ്മകള്‍ക്കിപ്പോള്‍ മൂടല്‍ മഞ്ഞിന്റെ നനവ്. ഇരുളടച്ച് വരുന്ന മഴയുടെ മൂടാപ്പിലേക്ക് കണ്ണും നട്ട് ടിന്റു സിറ്റൗട്ടില്‍ വിചാരപ്പെട്ടിരുന്നു. മേല്‍ക്കൂരയില്‍ നിന്നും താഴേക്കൊലിച്ച് വീഴുന്ന മഴച്ചാറ്റില്‍ മുഖം നനയുന്നുണ്ട്. ഒരു വേള സുമംഗലയുടെ തലോടല്‍ പോലുണ്ട് അങ്ങനെ തന്നെ തോന്നിച്ചു. സിംലയിലെ മഞ്ഞുമറകള്‍‍ക്കിടയിലൂടെ സുമംഗലയുടെ കൈക്കു പിടിച്ചു നടന്നത് ഇന്നലെയെന്നോണം കണ്‍ മുന്നില്‍ തെളിഞ്ഞു. മഞ്ഞുപാളികള്‍ക്കപ്പുറത്തു നിന്നും കണ്ണുതുറക്കുന്ന സൂര്യ കിരനങ്ങള്‍ കാ‍ണാന്‍ കൊതിയൂറി കാത്തിരുന്ന സുപ്രഭാതങ്ങള...

ഭൂമുഖത്തെ ആകുലതകള്‍

ഉള്‍ക്കോണില്‍ നിന്ന് എവിടേയും പോകാന്‍ കൂട്ടാക്കാത്തൊരു കണ്ണീരിന്റെ തിളക്കം. പൊളിച്ചു മാറ്റപ്പെടുന്ന പഴയ വീടുകളുടെ ഓടാമ്പലനക്കം. അതിരുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന പച്ചമണ്ണിന്റെ തുടിപ്പും വിങ്ങലും. രാത്രി മുഴുവന്‍ കരയുന്ന ഭൂമിയാണ് ഓരോ ജീവിതവുമെന്ന് തോന്നിപ്പോകും. ഉജ്ജ്വലമായ പകല്‍ വെട്ടം നടനമികവിന്റെ ഒന്നാന്തരം വേദിയാണെന്നും.... സമൂഹത്തിലെ നന്മ തിന്മകള്‍ക്കെതിരെ നിരന്തരം പോരാടുന്നവരാണ് കവികളായി ജന്മമെടുക്കുന്നവര്‍. ‘ രാത്രി മുഴുവന്‍ കരഞ്ഞ ഭൂമി രാവിലെ ചിരി നടിക്കുമ്പോള്‍ ഇലപ്പുറത്തുരുളുന്ന...

ഒരു ലൈ(വ്)ഫ് ഷോ

കുഞ്ഞിന് തണുക്കാതിരിക്കാന്‍ കമ്പിളിക്കുപ്പായം കുഞ്ഞുടുപ്പുകള്‍ നനവ് മാറ്റാനും മറയ്ക്കാനും ഡയപ്പര്‍ കടിയേല്‍ക്കാതിരിക്കാന്‍ കൊതുകുകുട മേനിമിനുക്കാന്‍ കുട്ടിക്കൂറ കുളിക്കാന്‍ ഇളം ചൂടുള്ള മിനറല്‍ വാട്ടര്‍ ചര്‍മ്മകാന്തിക്ക് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ക്കെയര്‍ നാളും നക്ഷത്രവും നോക്കി വേദനയില്ലാതെ വയറു കീറാന്‍ നഗരത്തിലെ പേരുകേട്ട വയറ്റാട്ടി.. മോന് കിടക്കാന്‍ സ്റ്റേറ്റ്സിലേക്ക് ആട്ടുകട്ടിലയച്ചിട്ടുണ്ടെന്ന് മുത്തച്ഛന്റെ മൊബൈല്‍ ചാറ്റിംഗ് പ്രസവം തത്സമയം ബന്ധുമിത്രാദികളിലെത്തിയ്ക്കാന്‍ 3ജി സ്പെക്ടം ‘...

ശരിയുത്തരം

കുറെക്കാലമായി ഇതൊരു മാറാപ്പ്‌പോലെ കൂടെ പേറുന്നു. ഏതോ ഒരശരണന്റെ നിമിഷ സുഖ ഔദാര്യം ഒരുപാട്‌ കൂട്ടിയും കിഴിച്ചും നോക്കി ഃ ഉത്തരമില്ല! സൗകര്യാർത്ഥം ഞാനതിന്‌ ജീവിതമെന്ന്‌ പേരിട്ടു. Generated from archived content: poem5_apr.html Author: muyyam_rajan

മോചനം

കൂട്ടിലടച്ച കിളി വല്ലാതെ മെലിഞ്ഞു. മനുഷ്യന്റെ മഹാമനസ്‌കത കുറച്ചൂടി മെലിഞ്ഞാൽ, അഴികൾക്കിടയിലൂടെ പുറത്തുകടന്ന്‌, സ്വർഗ്ഗവാതിൽക്കലേക്ക്‌ പറക്കാം.... വയ്യ, സ്വർഗ്ഗസൂക്തങ്ങൾ കേട്ട്‌, അടുത്ത ജന്മത്തിൽ മനുഷ്യരായി പിറന്നാലോ...? അങ്ങനെയായാൽ ദൈവത്തെയാണ്‌ കൂട്ടിലടക്കേണ്ടി വരിക, പ്രതികാരത്തിന്‌....ബന്ധനം ഇനി തീരെ വയ്യ. Generated from archived content: story3_dec.html Author: muyyam_rajan

അമ്മ

പിന്നെയും അമ്മയെൻ കനവിന്റെ ചില്ലയിൽ വിരിയുന്നു പൂവായി പരിലാളനമായി കലിപൂണ്ട അച്‌ഛന്റെ കനലാളും നോട്ടത്തിൽ ഉരുകുന്ന അനുജന്റെ മൃദുമന്ദഹാസമായി! കദനത്തിലാഴുന്ന കണ്ണുനീർച്ചോലയിൽ കരകവിയുന്നൊരു വികാരവായ്‌പായി! നൊന്തുരുകീടുമ്പോൾ സാന്ത്വനമായുളളിൽ വന്നു നിറയുന്ന തെളിനീർധാരയായി! നമിയ്‌ക്കുന്നു നിന്നെ ഞാൻ നിത്യം സ്‌തുതിയ്‌ക്കുന്നു ഉണ്‌മയായുറവയായി എന്നിൽ നിറയുവാൻ! Generated from archived content: poem1_feb.html Author: muyyam_rajan

നാട്ടിലേക്കൊരു പോക്ക്‌

മറുമൊഴിഃ- നളിനിയുടെ നൊസ്സ്‌ ഇപ്രാവശ്യം നേരത്തെ തുടങ്ങി. നൊസ്സെന്ന്‌ പറഞ്ഞാൽ ഇവിടെ വിവക്ഷ-നൊസ്‌റ്റാൽജിയ-ഗൃഹാതുരത്വം. സിമ്പിൾ മലയാളത്തിൽ മൊഴിഞ്ഞാൽ മറുനാട്ടിൽ തുലയാനും പൊരുത്തപ്പെടാനുമാവാത്തവർക്ക്‌, സ്വനാട്ടിൽ തിരിച്ചുപോയി നരകിക്കണമെന്ന സദാനേരവുമുളള വിചാരവും, ചിന്തയും.... എന്റെ നളിനി ആ ജനുസിൽ പെടുന്നു. യാത്രാപ്പടിഃ- കാറിൽ നിന്നിറങ്ങുമ്പോൾ ചിരിക്കുന്ന ചില പൊയ്‌മുഖ പ്രകടനങ്ങൾ. എതിരേല്പ്‌. നാട്ടിലേക്ക്‌ സ്വാഗതം. സുസ്വാഗതം. “യാത്രയൊക്കെ സുഖായിരുന്നോ..?” “എന്ത്‌ സുഖ‘മെന്ന്‌ പറയാൻ നാവെട...

മഴനീർക്കനവുകൾ

“ഇപ്രാവശ്യം കാലവർഷം തകർത്തു...” സ്വനാട്ടിലെത്തിയതിന്റെ ആദ്യാഹ്ലാദം മഴരൂപത്തിലാണ്‌ ആ വൃദ്ധദമ്പതികൾ പങ്കുവെച്ചത്‌. “നിനക്കോർമ്മയുണ്ടോ.. പണ്ടൊക്കെ സ്‌കൂൾ തുറക്കുന്നതും കാലവർഷം തുടങ്ങുന്നതും ഒരുമിച്ചാണ്‌...പുത്തനുടുപ്പും ഓലക്കുടേം ചൂടി വിസ്‌മയവരമ്പത്തൂടെ നനഞ്ഞൊലിച്ച്‌...” മഴയും നോക്കി അവരിവരും ഉമ്മറത്തിരുന്നു. മഴയുടെ പനിനീർച്ചില്ലുകൾ ഇടയ്‌ക്കിടെ അവരുടെ ദേഹമാസകലം പൂശിക്കൊടുത്തുകൊണ്ടിരുന്നു. നോക്കിയിരിക്കെ, ഓർമ്മയുടെ സംഭരണികൾ ഓരോന്നായി കരകവിയാൻ തുടങ്ങി. നീണ്ട മുപ്പത്തൊമ്പത്‌ വർഷത്തെ പ്ര...

വിഷവർഷം

മരണം വിതയ്‌ക്കുവാൻ വന്ന രാപ്പക്ഷിയോ...? മൃതഭൂവിലലയുന്ന രക്ത രക്ഷസ്സോ...? മൃത്യുവിന്നടരാടാൻ വേദികൾ തീർത്തതോ മൃതപ്രാതരാക്കിക്കിടത്തുവാൻ വന്നതോ...? മനോമുകുരത്തിൽ തെളിയുന്നൊരു ചിത്രം മരണം ഭ്രമരമായി മുരളുന്ന നിഴൽച്ചിത്രം മഴച്ചാർത്തു പോലെ പെയ്യുന്നു നിൻ നേത്രം മരണം വിതയ്‌ക്കുന്ന മാരക വിഷവർഷം..! ആർപ്പുവിളിയോടെ ആടിത്തിമർത്തൊരെൻ ആതിരക്കുഞ്ഞിനെ ആതുരയാക്കിയോ..? താരിളം മേനിയിൽ കൂരമ്പിറക്കി നീ ക്രൂരമൃഗമായി കൊമ്പുകൾ കോർത്തുവോ.. ? ഭൂമുഖം കീഴ്മേൽ മറിയ്‌ക്കുന്ന ചെയ്തികൾ തോരാത്ത കണ്ണീരായ്‌ കൂരമേൽ പെയ്യുമോ..? പാ...

തീർച്ചയായും വായിക്കുക