Home Authors Posts by മുയ്യം രാജൻ

മുയ്യം രാജൻ

Avatar
61 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

ഒരു സ്വപ്ന സഞ്ചാരി

കുറച്ച് പഴയ കഥയാണ്.ഒരു സഞ്ചാരി നാട്‌ കാണാനിറങ്ങി. കേരളം. കാരാക്കര്‍ടകം. കോരിച്ചൊരിയുന്ന മഴ. മനോമുകുരുത്തില്‍ അങ്ങനെ പലതും കയറിയിറങ്ങിപ്പോയി. കൊടുങ്കാറ്റ്‌. ഒരു പേമാരി. ഇവ രണ്ടും ഇതു വരെ പല വരവിലും കാണാനൊത്തില്ല. അതിനാല്‍ വല്ലാത്ത നിരാശ തോന്നിയിട്ടുണ്ട്. വൈകീട്ട്‌ വീണ്ടും നടക്കാനിറങ്ങി, മഴയില്‍ നനയാനുള്ള അതികലശലായ മോഹം മനസ്സില്‍ ഉല്‍ക്കടമായി. ഫലം നിരാശ തന്നെ. സ്ത്രീപീഡനം, ബന്ദ്‌,സമരം, ഹര്‍ത്താല്‍, കൊലപാതകരാഷ്ട്രീയം, പാചകവാതകം,പാര്‍ട്ടിപ്പോരുകള്‍, ഇലക്ഷന്‍ സ്റ്റണ്ട്... തുടങ്ങി പലതും ഇവിടെ കത്തി ...

കലഹോത്സവം !

          മുകുന്ദന്‍ മാഷുടെ ജില്ല കിരീടത്തില്‍ മുത്തമിട്ടു എന്ന് കേട്ടപ്പോള്‍ ലേശം വൈക്ലബ്യം തോന്നിയെങ്കിലും മാഷെ പോയിക്കാണാനുള്ള പൂതി കലശലായി. അഭിപ്രായങ്ങളില്‍ വ്യതസ്തയുണ്ടെങ്കിലും കലയുടെ കാര്യത്തില്‍ ഞങ്ങള്‍ സമാനതകള്‍ ഏറെ. വാതില്ക്കിളിയെ കരയിച്ച് കാത്തിരിക്കുമ്പോള്‍ കാലില്‍ നിന്നും മേലോട്ടൊരു വിറയല്‍ ഇരച്ച് കയറി. വാതില്‍ തുറന്ന സുഭദ്ര ടീച്ചറുടെ വലം കയ്യില്‍ ആവി പാറുന്ന ചട്ടുകം. മനസ്സില്‍ ഒന്നൂടി തീയാളി. ‘ഓ, മാഷായിരുന്നോ.. ഞാന്‍ നിരീച്ചു കലോത്സവ...

സ്വന്തം ആകാശം

            കല്ലടിക്കോടൻ മലമുകളിലൂടെ വെള്ളിമേഘങ്ങൾ സാന്ദ്രമായൊഴുകുമ്പോൾ ഓർക്കാറുണ്ടാ യക്ഷനെ കാളിദാസന്റെ മേഘസന്ദേശത്തിലെ പ്രണയപരവശനായ വിരഹാർത്തനായ യക്ഷനെ വെള്ളിമേഘങ്ങൾ പ്രണയത്തിലേക്കും പിന്നെ വിരഹത്തിലേക്കും വഴികാട്ടികളാകുന്നു ജീവിതത്തിന്റെ തത്രപ്പാടിൽ വർഷങ്ങളോളം ആകാശം കാണാത്തവരുണ്ട് മേഘങ്ങളെ കാണാത്തവരുണ്ട് ഞാനും അങ്ങിനെ എന്നോ ഒരിക്കൽ അവിചാരിതമായി മധ്യാഹ്നചൂടിൽ ഓഫീസ് വിട്ടിറങ്ങിയപ്പോ...

കുടുംബസ്വത്ത്

    ആറ് പേർക്ക് സ്വത്ത് തുല്യമായി വീതം വെച്ചപ്പോൾ (നറുക്കെടുപ്പിലൂടെ)കിട്ടിയത് : പതിനാറെകാൽ സെന്ററ് ഭൂമി. അതിലെ ചിതലരിച്ച പഴയ പുര. വറ്റി വരണ്ട് കാടു കയറിയ സദാ പ്രേതത്മക്കളെ പോലെ കുറുകുന്ന നൂറോളം പ്രാവുകൾ പാർക്കുന്ന ഒരു കിരണ്ട്. അതിനരികിലെ മച്ചിപ്ലാവ്. അതിരിലെ ചെമ്പകം. മൂവാണ്ടൻ മാവ് (അമ്മ മരിക്കുമ്പോൾ ദഹിപ്പിക്കാൻ മുറിക്കാമെന്ന ഉറപ്പിന്മേൽ). കന്നുകാലികളില്ലാത്ത ആലയും (തൊഴുത്ത്) വളക്കുണ്ടും. ആറ് ഓഹരിക്കാർക്കും ഉപയോഗിക്കാവുന്ന വീട്ടിലേക്കുള്ള പൊതുവഴി. കാലേ അരക്കാൽ പവൻ...

കഥാന്ത്യം

    ഒരു കഥ വേണം... പുതിയ ലക്കത്തിൽ ചേർക്കാനുള്ളതാ... ഇന്ന് വൈകീട്ട് തന്നെ തീർച്ചയായും എത്തിക്കണം. കൂട്ടുകാരനായ പത്രാധിപർ അക്ഷമയോടെ വിളിച്ചോർമ്മിപ്പിച്ചു. സമ്മതിച്ചു. ശരിയായോ? ഉച്ചയ്ക്ക് വീണ്ടും റിമൈൻഡർ. ങാ... ഇനിയൊരു ഫിനിഷിങ് ടച്ച്...ഇനിയിതിനായി ഇങ്ങോട്ട് വിളിക്കണ മെന്നില്ല ... ശരിയായാൽ ഞാനവിടെ എത്തിച്ച് തരും. ശരി. കഥ ഫിനിഷ് ചെയ്ത് ഒന്ന് മൂരി നിവർന്നു. ഫിനിഷിങ് ഭേഷായിട്ടുണ്ട്. ഫോൺ വിളിച്ചു. എടുക്കുന്നില്ല. വിളി തുടർന്നു. നോ റെസ്പോൺസ്. സാധാരണ ഒറ്റവിളിയ...

കരിയിലകൾ

  ഇരുട്ട് വീണു തുടങ്ങിയിരുന്നു. നെടും കുത്തായ വഴിയിലൂടെ കഷ്ടിച്ച് ഒരാൾക്ക് മാത്രം മുന്നോട്ട് നീങ്ങാം. എതിരെ ആരെങ്കിലും വന്നാൽ അള്ളിപ്പിടിച്ച് ശ്വാസമടക്കി നിൽക്കണം എതിരാളിക്ക് വഴിയൊരുക്കാൻ. ഇരു വശങ്ങളിലെയും മതിലുകൾക്ക് പന്ത്രണ്ടടിയോളം ഉയരം. അരികിലൂടെ ഊർന്നിറങ്ങിയ കുറ്റിക്കാടുകൾ നടപ്പന്തൽ പോലുണ്ട് . നരച്ച കുട മടക്കി. കുത്തൊഴുക്കിൽ ഒലിച്ചു വന്ന കരിയിലകളിൽ ചവിട്ടി തെന്നി വീഴാതെ ആയാസപ്പെട്ട് മുന്നോട്ട് നടന്നു. നെറുകയിൽ കൊട്ടവെള്ളം വീണ് ചിന്നിച്ചിതറി. വലിയ വീട്ടിലെ കൊച്ചമ്മ കുറച്ചു നാൾ മുമ്പ് ...

എ സെല്‍ഫി വിത്ത്‌ ദ സോ ള്‍

കിടന്നിട്ട് ഉറക്കം വന്നില്ല. നേരം പാതിരയോടടുക്കുന്നു. തൊട്ടടുത്ത് കിടന്ന ഭാര്യ ശാരദ മൊബൈ ല്‍ ഗെയിമി  ല്‍ ഏര്‍പ്പെട്ടിരിക്കയാണ്. ഗെയിം മടുക്കുമ്പോ ള്‍ അവ ള്‍ ഫേസ് ബുക്കിലേക്കും വാട്സാപിലേക്കും ചേക്കേറുന്നു. കിടക്കയിലെ നേര്‍ത്ത ഇരുട്ടില്‍ മൊബൈലിന്റെ വെളിച്ച വിന്യാസങ്ങ ള്‍ എന്‍റെ ഉറക്കത്തെ ഏറെ അലട്ടുന്നു. അത് പറഞ്ഞാല്‍ ശാരദയ്ക്ക്ക്ക് മനസ്സിലാവില്ല. തൊട്ടടുത്താണ് കിടക്കുന്നതെങ്കിലും എത്രയോ കാതങ്ങള്‍പ്പുറത്താണ് അവളുടെ വിചാരമേഖലയെന്ന് ചെലപ്പം അനുഭവപ്പെടുത്തും. ഞാനപ്പോള്‍ ഓര്‍ത്തത് സുഹൃത്ത് അ...

മദ്യമന്ത്രം

  വെളിയില്‍ ചിരപരിചിതരായ ഒരുപറ്റം ചെറുപ്പക്കാരുടെ ബഹളവും വെപ്രാളവും. പിരിവിനായിരിക്കും. ഞാ ന്‍ അനുമാനിച്ചു. ശ്രീമതി ഒരുതരം കോപ്രായത്തോടെ അനങ്ങാപ്പാറ മാതിരിയിരുന്നു. മനു, സത്യശീലന്‍, മുഹമ്മദ്‌, ബിജു, അശോകന്‍, രമേശന്‍... എന്നെ കണ്ടതും ആദരപൂര്വ്വിമവരെഴുന്നേറ്റു. നാല്പ്പണത് വര്ഷരത്തിന് ശേഷം റിട്ടയറായി നാട്ടിലെത്തിയപ്പോള്സ,ര്വ്വതത്ര തിരക്ക്‌. തെയ്യം, ഉദ്ഘാടനം, ഉത്സവപ്പിരിവ്‌, അടിപിടിക്ളാസ്‌ തുടങ്ങി അങ്ങാടിക്കാര്യത്തിനു വരെ കൂട്ട്‌ നില്ക്ക ണമെന്നായിട്ടുണ്ട്‌. ആവര്ത്തപനവിരസമെങ്കിലു...

മൊഴിയാഴം

കൊടും നോവിലുരുകിയ കുറുങ്കവിതയായി പെരുമഴ... കടും വാക്കിലഴുകിയ മറവിതന്‍ നിനവായ് മനപ്പുഴ...  

അസഹിഷ്ണുതയുടെ ഉഷ്ണകാലം

"വിഷയസ്വീകരണത്തിലെ നവീനതയാണു താങ്കൾക്ക് ഡോക്ടറേറ്റ്‌ നേടിത്തന്നതെന്ന്‌ പറയുന്നത്‌ ശരിയാണോ? എന്തായിരുന്നു ആ വിഷയം? " "നവീന യുഗത്തില്‍ ജാതിവാലിന്റെ പ്രസക്തി " "അന്യമതസ്ഥരായ കീഴാള മാതാപിതാക്കളില്‍ പിറന്ന താങ്കളിപ്പോള്‍ ഉന്നതമായ ഒരു ജാതിവാല്‌ പേറുന്നതോ ?" "തലമുറകൾക്ക് ‌ മുമ്പ്‌ എന്‍റെ മുതുമുത്തഛന്മാര്‍ ഉയർന്ന കുലജാതരായിരുന്നു എന്നാണ്‌ കേട്ടുകേഴ്വി..അത്‌ സ്ഥാപിച്ചെടുത്തത്  എന്റെ സാമർഥ്യം.. അതാണ് എനിക്ക്‌ ഡോക്ടറേറ്റ് നേടിത്തന്നത്..!" (ഇപ്പോള്‍ വായനക്കാര്‍ക്ക് മനസ്സിലായില്ലേ ? നമ്മുടെയെ...

തീർച്ചയായും വായിക്കുക