Home Authors Posts by മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

മുട്ടത്തു സുധാകരന്‍(റിട്ട. ജില്ലാ സെഷന്‍ ജഡ്ജ്)

0 POSTS 0 COMMENTS

വാടകക്കാരനെ എപ്പോള്‍ ഒഴിപ്പിച്ചു പുറത്താക്കാം

വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള കേസ്സില്‍ അപ്പീല്‍ തീര്‍ച്ച ചെയ്യുകയും വാടക്കാരന്‍ ഒഴിയാനായി തീയതി നിശ്ചയിക്കുകയും ചെയ്തു. അപ്രകാരം കോടതി അനുവദിച്ച ദിവസം കഴിഞ്ഞ ശേഷവും വാടകസ്ഥലത്ത് വാടകക്കാരന്‍ ചടഞ്ഞു കൂടിയാല്‍ പോലീസ് ബലം പ്രയോഗിച്ച് വാടകക്കാരനെ പുറത്താക്കിയിരിക്കും എന്ന് സുപ്രീല്‍ കോടതി ഉത്തരവായി ശര്‍മ്മയെ വാടകക്കു താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും ഒഴിവാക്കാനായി വാടക നിയന്ത്രണ നിയമം അനുസരിച്ചുണ്ടായ അന്തിമ ഉത്തരവിന്റെ വിശദീകരണം തേടി ഫയല്‍ ചെയ്ത ഹര്‍ജിയിന്‍മേലാണ് ഇപ്രകാരം ഉത്തരവ് ഉണ്ടായത് ...

പൊതുതാത്പര്യം എന്നാലെന്ത്

അഡ്വേക്കേറ്റ് ജനറലാണ് ഹൈക്കോടതിയില്‍ സംസ്ഥാനത്തെ പ്രധിനിധീകരിക്കുന്നത് 62 വയസ്സു കഴിഞ്ഞ ആളെയും ആ പദവിയിലേക്ക് നിയമിക്കാം സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലെക്ക് അദ്ദേഹമാണ് കോടതിയെ സഹായിക്കുന്നത്. സാധാരണക്കാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിലേക്ക് സമൂഹത്തിലെ പാവങ്ങളുടേയും നഷ്ടപ്പെടുന്നവരുടെയും സങ്കടം പരിഹരിക്കാനായി കാലാതീത ചട്ടമായിരുന്ന സങ്കടത്തിന്റെ നിര്‍വചനം കോടതി മയപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. ഈ ലളിതവത്ക്കരണമാണ് പൊതുതാത്പര്യ ഹര്‍ജിയുടെ ആദ്യപടവ്. രചനാത്മകമായ ഉത്തരവുകളില...

നിയമം കര്‍ക്കശമായിരിക്കാം പക്ഷെ റോഡിലേക്കെടുത്തെറി...

കുഞ്ഞുമോളുടെ ഭര്‍ത്താവിന്റെ അമ്മയാണ് റജീന. റജീനയുടെ ഇളയമകനാണ് സെബാസ്റ്റ്യന്‍ അയാള്‍ക്ക് വിവാഹസമ്മാനമായി ഒരു ല‍ക്ഷം രൂപയും കിട്ടി. റജീന ടീച്ചര്‍ക്ക് മറ്റു രണ്ടുപുത്രന്മാരുണ്ട്. സെബാസ്റ്റ്യനു ബുദ്ധിഭ്രമം ഉണ്ടായി. കുറെകഴിഞ്ഞ് ടീച്ചര്‍ മരുമകള്‍ക്കും കുഞ്ഞിനും ചെലവിനു ഒന്നും കൊടുക്കാതായി. പിന്നീടൊരിക്കല്‍ വക്കീല്‍ നോട്ടീസു കിട്ടി. വീട്ടില്‍ നിന്നും കുഞ്ഞുമോള്‍ ഇറങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്. അതിനു മറുപടിയായി താനും കൊച്ചും വഴിയാധാരമാകുമെന്ന് വിവരം നല്‍കി. പിന്നീട് കോടതിയില്‍ കേസ്സായി. മര...

ദേവസ്വം പറമ്പില്‍ മതിലുകെട്ടുന്നതില്‍ നിന്നും ദേവ...

ദേവസ്വം പറമ്പിന്റെ ഒരിടം വഴിനടക്കാര്‍ക്ക് തുറന്നു കിടക്കുകയായിരുന്നു എന്നതുകൊണ്ടു നടപ്പവകാശം കിട്ടുമോ? ഒന്നാം അപ്പീല്‍ കോടതി പരിശോധിച്ചു. വാദിക്ക് 2 ആം നമ്പര്‍ വസ്തുവിലൂടെ പ്രാര്‍ത്ഥനയില്ലെങ്കിലും ദേവസ്വത്തിനു വഴി അടയ്ക്കാനോ വഴിയുടെ വീതി കുറയ്ക്കാനോ അവ‍കാശം കിട്ടുമോ? വളരെക്കാലം വഴി നടന്നു എന്നത് ദേവസ്വം പറമ്പ് മതിലു കെട്ടി ബന്തവസ്സാക്കുന്നതിനു തടസമല്ല എന്ന് അപ്പീലില്‍ വിധിയായി. ദേവസ്വം ബോര്‍ഡിനു വെളിംപറമ്പിലുള്ള അവകാശം വാദി നിഷേധിക്കുന്നില്ല. അപ്പോള്‍‍ ആ വെളിയിടത്ത് അമ്പലക്കാര്‍ക്കുള്ള അവകാശം...

പ്രായപൂര്‍ത്തിയാകും മുമ്പ് ഭൂസ്വത്ത് വില്‍ക്കുമ്പോ...

ഒരാള്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞ് അയാളുടെ ഭൂസ്വത്ത് അയാള്‍ മൈനര്‍ പയ്യനായിരിക്കെ രക്ഷകര്‍ത്താവ് എന്ന നിലയില്‍ വിറ്റ് പ്രതിഫലം പറ്റിയത് വസ്തു വില്‍ക്കാന്‍ അധികാരം ഉണ്ടായിരുന്നതുകൊണ്ടായിരുന്നു എന്നും ആ വില്പ്പന ഉത്തമ വിശ്വാസത്തോടു കൂടിയായിരുന്നു എന്നും വസ്തു ആധാരമെഴുതി വാങ്ങിയ ആള്‍ തെളിയിച്ചിരിക്കണം. നിയമപ്രകാരമുള്ള അവകാശം സംബന്ധിച്ചോ നിലവിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ നിയമസം രക്ഷണം ലഭിക്കുന്നതിനോ ആവശ്യമായ കോടതി വിധി തേടിക്കൊണ്ട് കോടതിയെ സമീപിക്കുന്നയാളാണ് അനുകൂലമായ വിധി കിട്ടുന്നതിന് ആവശ്യ...

പൊന്നും വില

പൊന്നും വില എന്നു നിങ്ങള്‍ കേട്ടിരിക്കും അതിന്റെ അര്‍ത്ഥം ഭൂവുടമകള്‍ക്ക് നിര്‍ബന്ധിതമായ പൊതു ആവശ്യത്തിന് സ്ഥലം സര്‍ക്കാര്‍ എടുക്കുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാര തുക എന്നാണ്. ആ സംഖ്യ ചട്ടപ്രകാരം നിര്‍ണ്ണയിക്കുന്നത് സര്‍ക്കാരാണ്. സംഖ്യ കുറഞ്ഞു പോയി എന്ന് ഭൂവുടമയ്ക്കു തോന്നിയാല്‍ അഡ്വേക്കറ്റിനെ കണ്ട് വക്കാലത്ത് കൊടുത്ത് ആരംഭം മുതലേ യഥാസമയം ആക്ഷേപം കൊടുക്കുക മുതലായ നൂലാമാലകള്‍ ഉണ്ട്. ആ സമയം പിഴവു പറ്റിയാല്‍ സംഖ്യ വര്‍ദ്ധിപ്പിച്ചു കിട്ടുന്ന കാര്യം പ്രയാസമായിരിക്കും. സംഖ്യ നിര്‍ണ്ണയിക്കുന്ന നേരത...

ദേശീയ പാതയ്ക്ക് ഭൂമിയെടുക്കുന്നതിന്

ദേശീയപാതയുടെ ഓരത്ത് ചോദിച്ച വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ മനോഹരമായി പണിയിച്ച താമസപ്പുര നില്‍ക്കുന്ന കുറെഭാഗം റോഡിനു വീതി കൂട്ടാനായി പൊന്നും വിലയ്ക്ക് എടുക്കുന്നു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ കണ്ണു നിറഞ്ഞുപോകും. തല്‍സംബന്ധമായുള്ള അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലേ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യം പലപ്പോഴും അവതാളത്തിലാകും. ദേശീയപാതയുടെ വികസനത്തിനായി വശങ്ങളിലുള്ള ഭൂമിയൊന്നും വിലയ്ക്കു എടുക്കുന്നതിലേക്കായി, കൈവശപ്പെടുത്തുന്നതിലേക്കുള്ള നോട്ടിസ് നല്‍കുക എന്നുള്ളതാണ്. ഒരു മുന്‍ ഉപാധിയായി നഷ്ടപരിഹാര...

വില്‍പത്രം- മാതൃക

രണ്ടായിരത്തി ഒമ്പത് ആഗസ്റ്റ് മാസം .._ാം തീയതി കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് വില്ലെജില്‍ മുട്ടം മുറിയില്‍ ആയഅമ്പുതറ വീട്ടില്‍ 78 വയസുള്ള ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ സ്വമനസാലെയും പൂര്‍ണ കാര്യഗ്രഹണ ശക്തിയോടെയും കൂടി മുട്ടത്തുവച്ച് എഴുതി വയ്ക്കുന്ന വില്‍പ്പത്രം. എനിക്കും ഭാര്യ മിനിക്കും, ചിപ്പി(ഏലി), സൂസി, മിനി എന്നു മൂന്നു പെണ്‍മക്കളും കോശി (ബാബു വര്‍ഗീസ്) എന്ന മകനും ഉള്‍പെടുന്ന നാലു സന്താനങ്ങള്‍ ഉള്ളതാകുന്നു. നാലു പേര്‍ക്കും ഉന്നത വിദ്യാഭ്യാസം നല്‍കിയിട്ടുള്ളതും ചിപ്പിയും സൂസിയ...

കോടതി അദാലത്ത് ഹര്‍ജി- മാതൃക

ബഹുമാനപ്പെട്ട ....................... താലൂക്ക് നിയമ സഹായ കമ്മിറ്റി മുമ്പാകെ ബോധിപ്പിക്കുന്ന ഹര്‍ജി പി.എല്‍.പി. നമ്പര്‍ .............../ 2013 ഹര്‍ജിക്കാരി:................... താലൂക്കില്‍................ വില്ലെജില്‍......... മുറിയില്‍ ................ അഞ്ജലി വീട്ടില്‍ ................ഭാര്യ ഹിന്ദു, സ്വസ്ഥം, 41 വയസുള്ള....................... എതിര്‍ കക്ഷികള്‍- 1. ................... വില്ലെജില്‍ ....................... മുറിയില്‍, ടി പോസ്റ്റില്‍.......... നിവാസില്‍ .................... ഭാര്യ, ഹിന്ദു, ...

കോടതി അദാലത്ത്

കേരള ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ജസ്റ്റിസ് ആര്‍ ബസന്ത് സൂചിപ്പിച്ചതുപോലെ ബന്ധപ്പെട്ടവര്‍ക്കെല്ലാം ഉത്തരവ് ഒപ്പിടുമ്പോള്‍തന്നെ പകര്‍പ്പ് സൗജന്യമായി കൊടുക്കാനുള്ള ചുമതല ന്യായാധിപനാണ്. അത് ലഭിക്കുന്ന സംവിധാനം എളുപ്പം ഉണ്ടാക്കാം. അപ്പോള്‍ അദാലത്തുവഴിയുള്ള തര്‍ക്കപരിഹാരം മനോരഞ്കമായ ഏര്‍പ്പാടായിരിക്കും അദാലത്തുകളില്‍ ധാരാളം കേസുകള്‍ രാജിയായിക്കൊണ്ടിരിക്കുന്നു. ഒരു വ്യവസ്ഥയുണ്ട്, രാജി പ്രസ്താവന ഇരു കക്ഷികളും നേരിട്ടു ഒപ്പിടണം. റഗൂലേഷന്‍ 33ാം വകുപ്പ് അപ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നു. ഒരു കക്ഷി അദാലത്തു...

തീർച്ചയായും വായിക്കുക