മുട്ടാർ സോമൻ
കവി ശ്രീവത്സൻ
കിടങ്ങറയിലെ ശ്രീവത്സൻ കവിയാണെന്നു കേൾക്കുവാൻ വേണ്ടിവന്നൂ ചുളളിക്കാടിൻ മൊഴിമാറ്റിയ പുസ്‌തകം താടിനീട്ടിവളർത്താത്തോൻ ജാടയെന്തെന്നറിയാത്തോൻ തിരക്കിൽ തിക്കിക്കേറി ഇടംതേടാനറിയാത്തോൻ അതാണു കവി ശ്രീവത്സൻ ചങ്കും വയറുമുളളവൻ കൊടുക്കുംതോറുമേറീടും വിദ്യകൊണ്ടരിവാങ്ങുവോൻ ഇടവപ്പാതിപോൽ പെയ്‌തും ഇടറിത്തെന്നിനടപ്പവൻ ദുഃസ്വപ്‌നങ്ങളിൽക്കൂടി ദുഃഖകാണ്ഡങ്ങൾ താണ്ടുന്നു! Generated from archived content: sept_poem19.html Author: muttar_soman