മുതുകുളം ഗംഗാധരൻപിളള
കുട്ടികൾക്കൊരു സൽഗ്രന്ഥം
സത്യവതി മുതൽ മഹാപ്രസ്ഥാനം വരെ 18 അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു ഈ ഗ്രന്ഥത്തിൽ. അധ്യാപകനായും പ്രഭാഷകനായും അറിയപ്പെട്ട സി.മാധവൻപിളള നോവലും (കാറ്റുവിതച്ചവർ), നാടകവും, ബാലസാഹിത്യവും, കൈകാര്യം ചെയ്യാൻ സമർത്ഥനാണെന്ന് തെളിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് രാമായണവും ഭഗവത്‌ഗീതയും അദ്ദേഹം ഹൃദ്യമായി സംഗ്രഹിച്ചുതരികയും ചെയ്‌തു. അധ്യാപകനെന്ന നിലയിൽ യുവതലമുറയുടെ സവിശേഷതകളും, ഇഷ്‌ടാനിഷ്‌ടങ്ങളും, സദാചാരനിലവാരവും മനസ്സിലാക്കിയതുകൊണ്ടാവണം, അവരെ ഉൽപഥങ്ങളിലേക്ക് തളളിവിടാത്ത ഈ മഹത് ഗ്രന്ഥങ്ങൾതന്നെ സംഗ്രഹിച്ചി...