മുസ്തഫ പെരുംപറമ്പത്ത്
ബീരാനും ചില ഓർമ്മക്കുറിപ്പുകളും
മൂന്നാം പെരുന്നാളിന്റെ പകൽ വെളിച്ചം തെളിഞ്ഞ് തുടങ്ങുന്നതിനു മുന്നെ എഴുന്നേറ്റ്, നേരത്തെ എത്തിയ പത്രത്തിലൂടെ വെറുതെ കണ്ണോടിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു കറവക്കാരൻ രാമേട്ടന്റെ വരവ്... വന്നപാടെ “അറിഞ്ഞില്ലെ...മ്മടെ പള്ളീലെ ബീരാനെ പോലീസ് തെരേണ്ടത്രെ...!” എന്ന് പറഞ്ഞ് മനസ്സിനെ ചെറുതായൊന്ന് നൊമ്പരപ്പെടുത്തിക്കൊണ്ട് പാൽ കറക്കുന്നതിനു വേണ്ടി തൊഴുത്തിലേക്ക് കടന്നു... ഓർമ്മിക്കാൻ ഒരു വിഷയം കിട്ടിയത് കൊണ്ടാവണം ബിരാന്റെ ആദ്യകാലങ്ങളിലേക്ക് മനസ്സ് സഞ്ചരിച്ച് എന്തൊക്കെയോ ചികഞ്ഞ് പുറത്തെടുത്ത...
ജ്യോതിർഗമയ
വേലപ്പനെ അറിയാത്തവരായി എന്റെ നാട്ടിൽ ആരും ഉണ്ടാവില്ല... കപ്ലേങ്ങാട്ടെ ഭരണിക്ക് ഒറ്റക്കാളയെയും എഴുന്നെള്ളിച്ച് വാദ്യമേളങ്ങളില്ലാതെ ചവിട്ടുറക്കാത്ത നൃത്തച്ചുവടുകളോടെയുള്ള വരവ് കാണേണ്ട കാഴ്‌ച തന്നെയാണ്. തിറകളുടെ തലയെടുപ്പ് ഒറ്റക്കാളയ്‌ക്ക് മുന്നിൽ പൊലിഞ്ഞു പോകുമോ എന്ന് തോന്നിപ്പോകും... കപ്ലേങ്ങാട്ടമ്മയെ കുറിച്ച് ചോദിച്ചാൽ നൂറുനാവാണ് വേലപ്പന്... കുഞ്ഞുനാളിൽ എന്റെ ഉമ്മയോട് പലതവണ പറയുന്നത് കേട്ടിട്ടുള്ളതാണ്. “പൊന്നാരെന്റെ ഉമ്മാരെ... വിളിച്ചാ വിളിപ്പൊറത്ത് വര്‌ണ ഒരു സക്തിയൊണ്ടെങ്കി... ...
കടവ്
പ്രസിദ്ധീകരിച്ച വാർത്തകളുടെ പേരിൽ ഞങ്ങളെ തേടിയെത്തുന്ന ഭീഷണികളും വക്കീൽനോട്ടീസുകളും ഒരു പ്രാദേശിക പത്രനടത്തിപ്പിന്റെ വ്യാകുലതകളായി മാറികൊണ്ടിരിക്കുമ്പോഴായിരുന്നു വെറും മാർക്കറ്റിംഗിൽ മാത്രം ശ്രദ്ധിച്ചിരുന്ന എന്നോട് വാർത്തകളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സ്ഥാപനത്തിന്റെ നെടുംതൂണായ ശേഖർജി ആവശ്യപ്പെട്ടത്. വലിയൊരു ഭാരം തലയിൽ വെച്ചു തന്നത് പോലെയാണ് എനിക്കത് തോന്നിയത്. അരമനരഹസ്യങ്ങൾ അങ്ങാടിപാട്ടാവുമ്പോൾ അടുത്തിടപഴകിയവരുടെ അടുത്ത് നിന്നുപോലും ഭീഷണിയുടെ സ്വരവും ഇരുട്ടിന്റെ മറവിലൊളിച്ചിരു...