മുരളീധരൻ തൃശ്ശിലേരി
പനി
ഇന്നലെ മാമൻ മഴ നനഞ്ഞു ഇന്നുമീ മാമൻ മഴനനഞ്ഞു അമ്പിളിമാമൻ പനിപിടിച്ചി- ട്ടാകാശപ്പായിൽ കിടപ്പായി! കാർമേഘത്തിന്റെ കരിമ്പടം കൊ- ണ്ടാകെപ്പുതച്ചു കിടപ്പായി! Generated from archived content: nursery_pani.html Author: muralidharan_telk
കറുമ്പിപ്പൈ
രാവെന്നുളള കറുമ്പിപ്പൈ ഒരുനാൾ പാലുചുരത്തില്ല പിന്നെ ഒരുതുടം പാൽനൽകും ഓരോ ദിനവും പാൽകൂടും ഒരുദിനം പാലു നിറച്ചുതരും ഒരുകുടം പാലു നിറച്ചുതരും പിന്നെ ദിനവും പാൽകുറയും വീണ്ടും പാലൊരു തുടമാകും കന്നുകുടിച്ചതു കൊണ്ടാകാം പിന്നെയൊരുനാൾ പാലില്ല! രാവെന്നുളള കറുമ്പിപ്പൈ പാലുതരാത്തതമാവാസി പാൽനിറയുന്നതു പൗർണ്ണമിയിൽ പാൽക്കുടമമ്പിളി പാലേത്? പാലുനിലാവ് പൈമ്പാല് പാലുകുടിപ്പതു മാളോര്! Generated from archived content: nursery_pai.html Author: muralidharan_telk
കളളൻ കുട്ട്യാമു
ചക്കക്കാരൻ കുഞ്ഞമ്പു ചക്കപറിക്കാൻ ചെന്നപ്പോൾ ചക്കക്കളളൻ കുട്ട്യാമു പ്ലാവിലിരുന്നു പരുങ്ങുന്നു. “ചക്കപറിക്കെട കുട്ട്യാമു” ചക്കക്കാരൻ കുഞ്ഞമ്പു “ചക്ക പറിക്കാം കുഞ്ഞമ്പു” ചക്കക്കളളൻ കുട്ട്യാമു ! ! ചക്കക്കളളൻ കുട്ട്യാമു ചക്കപറിച്ചു തലക്കിട്ടു ചക്കക്കാരൻ കുഞ്ഞമ്പു ഇടിവെട്ടേറ്റതുപോൽ നിന്നു ചക്കക്കളളൻ കുട്ട്യാമു പാഞ്ഞവഴിക്കേ പുല്ലില്ല ! Generated from archived content: kuttinadan_kallankuttiamu.html Author: muralidharan_telk
ആനയും അഴകും
നെറ്റിപ്പട്ടം കെട്ടി നടത്തും ആനയ്‌ക്കേഴഴക്! മുത്തുക്കുടയും ചൂടിനടത്തും ആനയ്‌ക്കേഴഴക്! ആലവട്ടം വെൺചാമരവും ആനയ്‌ക്കേഴഴക്! കോലവുമേറ്റി കുടമാറുമ്പോൾ ആനയ്‌ക്കേഴഴക്! കാലിൽ ചങ്ങലയിട്ടുവരിഞ്ഞാൽ ആനയ്‌ക്കെന്തഴക്? ആളുകൾ മേലെ കേറിയിരുന്നാൽ ആനയ്‌ക്കെന്തഴക്? ആനക്കോലും തോട്ടിയുമേറ്റാൽ ആനയ്‌ക്കെന്തഴക്? പാപ്പാൻ കൊമ്പുപിടിച്ചു നടന്നാൽ ആനയ്‌ക്കെന്തഴക്? കാട്ടിലടിച്ചു പൊളിച്ചു നടക്കും ആനയ്‌ക്കല്ലോ നൂറഴക്! Generated from archived content: kuttinadan_ana.html Author: ...