മുരളീധരൻ ആനാപ്പുഴ
സൂര്യേടനിയൻ
ഭംഗിയായി പെയിന്റടിച്ച മതിൽ. കാവൽക്കാരനില്ലാത്ത ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ ഇരുവശങ്ങളിലുമുളള കെട്ടിടങ്ങൾക്ക് താഴെ ചോരപ്പൂക്കൾ വിതറിയപോലെ മുറുക്കിത്തുപ്പിയതിന്റെ പാടുകൾ. അങ്ങിങ്ങ് ചിതറിക്കിടക്കുന്ന പഴന്തുണിത്തുണ്ടുകൾ. ശുചിത്വത്തിന്റെ ബാലപാഠമറിയാത്ത സർക്കാർ ആശുപത്രി! കൂട്ടുകാരനെ കാണാൻ കയറിയതാണവിടെ. ഒറ്റവിജാഗിരിയിൽ തൂങ്ങിനിൽക്കുന്ന ജനലിന്റെ അരികിൽ നിന്ന് പുഞ്ചിരിക്കുന്ന കുട്ടി ഏതാണ്? ഓ..... എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന, പൊക്കം കുറഞ്ഞ കുട്ടി. സൂര്യ! രണ്...
മേടപ്പുലരി
കരിമഷിയെഴുതിയ കണ്ണാൽ വാനം കനിവൊടു താഴെ നോക്കുന്നു. “വേനലിലൊരു കുളിർമഴയായി വേഗം വരുവേൻ മാളോരേ!” കിങ്ങിണി കെട്ടിയാടിപ്പാടും കൊന്നകളൊപ്പം ചൊല്ലുന്നുഃ “മേടപ്പുലരിയണഞ്ഞീടട്ടെ കണികാണാൻ നൽപ്പൂക്കൾ തരാം.” കാറ്റത്തിളകും ചില്ലകളൊന്നിൽ പാറിയിരുന്നു വിഷുപ്പക്ഷി പാടുകയാണീയുണർത്തുഗാനം “വിത്തും കൈക്കോട്ടും... വിത്തും കൈക്കോട്ടും!” Generated from archived content: nursery_june12.html Author: muralidharan_anapuzha
നന്മയ്ക്കായി
മഞ്ഞിൻകണങ്ങളിൽ തിങ്ങും കുളുർമ്മയായ് കുഞ്ഞിന്റെ പുഞ്ചിരിപ്പാലിൻ മധുരമായ് അമ്മതൻ നെഞ്ചിലൂറീടുന്ന സ്നേഹമായ് എന്നും മനസ്സിൽ വിളങ്ങണേ ദൈവമേ! പൂവിൽ, ചെടിയിൽ, മരങ്ങളിൽ, ജീവന്റെ- യോരോ തുടിപ്പിലും, ഓരോ അണുവിലും എങ്ങും തുളുമ്പുന്ന ചൈതന്യ ഭാവമേ, മന്നിതിൽ നന്മകൾ ചെയ്വാൻ തുണയ്ക്കണേ! Generated from archived content: nursery_jan1.html Author: muralidharan_anapuzha
കുട്ടിയും മേഘവും
കുട്ടി ഃ കറുമ്പിപ്പെണ്ണേ, കുറുമ്പിപ്പെണ്ണേ, നിൻ പണിയെന്താണ്? മേഘം ഃ തെളിഞ്ഞമാനത്തു കറുത്തചായം പുരട്ടലാണെന്റെ പണി! കുട്ടി ഃ കറുമ്പിപ്പെണ്ണേ, കുറുമ്പിപ്പെണ്ണേ, ചായമടിക്കുമ്പം കറുത്തചായമൊലിച്ചിറങ്ങി താഴോട്ടു വീഴില്ലേ? മേഘം ഃ കുസൃതിക്കുട്ടീ, താഴോട്ടു വീണതു തണുത്ത വെളളമല്ലേ? മുഖം കറുത്തപ്പം മനമുരുകി മാനം കരഞ്ഞതല്ലേ? Generated from archived content: nursery_feb19.html Author: muralidharan_an...
ഒഴിവുകാലം
മാമ്പഴം പൊഴിയുന്ന കാലം, മാഞ്ചോട്ടിൽ കളിവീടുയരുന്ന കാലം. മാവിന്റെയുളളം കുളിരുന്ന പോലുളള പാട്ടുകളുയരുന്ന കാലം! അച്ഛനുമമ്മയുമായ് കളിച്ചോർ, ഞങ്ങൾ കഞ്ഞിയും കറിയുമൊരുക്കി വെച്ചോർ; ഒരു മാങ്ങ വീണപ്പോളോടിയടുത്തപ്പോൾ കടിപിടികൂടിയൊരൊഴിവുകാലം! Generated from archived content: nursery_april4.html Author: muralidharan_anapuzha
ആര്
സത്യത്തിന്നൊളിയിലഹിംസതൻവാളേന്തി ധർമ്മത്തിൻ പടിയേറി വന്നതാര്? അടിമത്തച്ചങ്ങല പൊട്ടിച്ചെറിയുവാൻ അണിചേർത്തുനമ്മെ നയിച്ചതാര്? ചുടുചോരചിന്തുവോർക്കിടയിലും, പതറാതെ- യേകനായെത്തിത്തടഞ്ഞതാര്? തലമുറ കൈമാറും സന്ദേശമായിത്തൻ ജീവിതപ്പാത തെളിച്ചതാര്? ഒരുമയെപ്പെരുമയായ്ക്കരുതും ജനതതി- യ്ക്കരുമയാം ബാപ്പുജി തന്നെയല്ലേ! Generated from archived content: nursery_aaru.html Author: muralidharan_anapuzha
മിന്നാമിനുങ്ങേ
മിന്നാമിനുങ്ങേ, മിന്നാമിനുങ്ങേ, പൊന്നുരുക്കീടുകയാണോ നീ? മാലപണിയുവാൻ കൂരിരുട്ടിൽ മാവിൻചുവട്ടിലോ ചെന്നിരിപ്പൂ! മിന്നുന്നമുത്തുമായ് പൊന്നിന്റെനൂലുമായ് ചങ്ങാതിമാരൊക്കെയെത്തിയല്ലോ. പാതിരാവായാലും തീരുകില്ലേ പണി, പാതിമയക്കത്തിൽ വീഴുകയില്ലേ? കുട്ടന്റെ കാര്യം എട്ടും പൊട്ടും തിരിയാക്കുട്ടൻ കൊട്ടയിലമ്പതു മുട്ടേം കേറ്റി മൊട്ടത്തലയിൽ കൊട്ടയുമായി കെട്ടും മട്ടും കണ്ടുമയങ്ങി തൊട്ടീം വട്ടീം കെട്ടിയെടുത്ത കിട്ടൻ ചേട്ടൻ മുട്ടിയപാടെ മുട്ടേം പോയി, കൊട്ടേം പോയി മൊട്ടത്തലയതു പൊട്ടീം പോയി! ...
കുട്ടന്റെ കാര്യം
എട്ടും പൊട്ടും തിരിയാക്കുട്ടൻ കൊട്ടയിലമ്പതു മുട്ടേം കേറ്റി മൊട്ടത്തലയിൽ കൊട്ടയുമായി കെട്ടും മട്ടും കണ്ടുമയങ്ങി തൊട്ടീം വട്ടീം കെട്ടിയെടുത്ത കിട്ടൻ ചേട്ടൻ മുട്ടിയപാടെ മുട്ടേം പോയി, കൊട്ടേം പോയി മൊട്ടത്തലയതു പൊട്ടീം പോയി! Generated from archived content: kutti_april4.html Author: muralidharan_anapuzha
അമ്മിണി
അമ്മിണിയിമ്മിണി വായാടി അമ്മയ്ക്കവളൊരു ചങ്ങാതി! അമ്മൂമ്മക്കഥകൾ കേൾക്കാനായ് ഉമ്മ തരാമെന്നു ചൊല്ലുന്നു. അമ്മാവന്നൊപ്പം നടക്കുന്നു അമ്മായിയൊത്തവൾ കൊഞ്ചുന്നു. അമ്മായിക്കമ്മായിയമ്മയുണ്ടോ, കൂമ്മിയടിച്ചു കളിച്ചീടുമോ? അമ്മായിയുണ്ണീടെയമ്മയല്ലേ, മമ്മിയെന്നെന്തേ വിളിച്ചിടുന്നൂ? അമ്മയും മമ്മിയുമൊന്നാണോ ഇമ്മട്ടിലായിരം ചോദ്യങ്ങൾ! പുത്തനറിവുകളെത്തിടുമ്പോൾ പുഞ്ചിരിപ്പൂക്കൾ വിടരുന്നു. പൂക്കളുമൊത്തവളാടുന്നു പൂത്തുമ്പി പോലവൾ പാറുന്നു. അമ്മിണിയിമ്മിണി വായാടി അമ്മയ്ക്കവളൊരു ചങ്ങാതി! ...
അംഗീകാരം
നല്ല ഈണത്തിൽ നാരായണൻ മാഷ് കവിത ചൊല്ലി അവസാനിപ്പിച്ചു. കുട്ടികൾ കാതോർത്തിരുന്നു. “എല്ലാവരും മൗനമായി കവിത ഒരു പ്രാവശ്യം വായിച്ചേ.” മാഷ് പറഞ്ഞു. കുട്ടികൾ മൗനവായനയിലാണ്. പെട്ടെന്ന് ഷൈമോൻ ചാടിയെണീറ്റ് ഒരു ചോദ്യം; “ മാഷേ, മാഷ്ക്ക് ഒരു മകനില്ലേ” “ഉണ്ട്. എന്താ കാര്യം?” ഇതെന്തു ചോദ്യമെന്ന മട്ടിലായിരുന്നു മാഷ്. “ആ ചേട്ടൻ നന്നായി ബൈക്കോടിക്കും. അല്ലേ? നല്ല ചെത്ത് സ്റ്റലാ!” കുട്ടികളെ പഠിപ്പിക്കുന്നതിൽ തനിക്കുള്ള സാമർത്ഥ്യക്കുറവിനെക്കുറിച്ച് മാഷിന് തന്നോടുതന്നെ നിന്ദ തോന്നി. എല്ലാവരും...