Home Authors Posts by മുരളീധരൻ ആനാപ്പുഴ

മുരളീധരൻ ആനാപ്പുഴ

0 POSTS 0 COMMENTS
അക്ഷരച്ചെപ്പ്‌, ഒറ്റയിരട്ട, മാന്ത്രികവടി, രാമുവും രാക്ഷസനും, നാടൻ ക്രിക്കറ്റ്‌ എന്നിവയാണ്‌ പ്രസിദ്ധീകൃതങ്ങളായ മറ്റു ബാലസാഹിത്യകൃതികൾ. കുട്ടികൾക്കുളള ലേബർ ഇന്ത്യയിൽ ‘ചിന്നു എന്ന കൊച്ചുനോവൽ പ്രസിദ്ധീകരിച്ചുവരുന്നു. സാമൂഹ്യസാംസ്‌കാരികപ്രവർത്തകനായ സ്‌കൂളദ്ധ്യാപകന്‌ നൽകുന്ന തൃശൂർ സഹൃദയവേദി അവാർഡ്‌, അദ്ധ്യാപക കലാസാഹിത്യവേദിയുടെ ’അദ്ധ്യാപക പ്രതിഭ‘ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. കൊടുങ്ങല്ലൂർ പാലിയംതുരുത്ത്‌ വിദ്യാർത്ഥദായിനി യു.പി. സ്‌കൂളിൽ 34 വർഷമായി ഹെഡ്‌മാസ്‌റ്റരായി ജോലിചെയ്‌തുവരുന്നു. ആകാശവാണിയുടെ തൃശൂർ, കൊച്ചി, കോഴിക്കോട്‌ നിലയങ്ങളിലൂടെ കുട്ടിക്കഥകളും കുട്ടിക്കവിതകളും നിരവധി തവണ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരം ദൂരദർശൻ ’കഥയും കവിതയുമായി ഇത്തിരിനേരം‘ എന്ന പ്രോഗ്രാം കുട്ടികളുടെ പരിപാടിയിൽ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. വിലാസംഃ മിത്രാലയം, കോട്ടപ്പുറം വഴി, കൊടുങ്ങല്ലൂർ, തൃശൂർ Address: Phone: 0488 805667 Post Code: 680667

വഴിക്കണക്ക്‌

മൂന്നാംക്ലാസുകാരി മിനിക്കുട്ടിയ്‌ക്ക്‌ വഴിക്കണക്കുകൾ എന്നും തലവേദനയായിരുന്നു. എണ്ണൽ സംഖ്യകൾ തമ്മിൽ വെറുതെ കൂട്ടാനോ കുറയ്‌ക്കാനോ മറ്റോ പ്രയാസമില്ല. വഴിക്കണക്കാകുമ്പോൾ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ പിടികിട്ടില്ല. അതാണ്‌ കുഴപ്പം! ‘മിനിക്കുട്ടിക്കും ഉണ്ണിക്കുട്ടനും കൂടി നാല്‌ മിഠായി കിട്ടി. രണ്ടുപേർക്കുമായി പങ്കുവെച്ചാൽ ഓരോരുത്തർക്കും എത്ര മിഠായി വീതം കിട്ടും?’ ടീച്ചർ നൽകിയ ഈ കണക്ക്‌ വളരെ എളുപ്പമായി തോന്നി. രണ്ടുദിവസം മുമ്പ്‌ രണ്ടുപേർക്കുകൂടി മാമ്പഴം പങ്കുവെക്കുന്ന കണക്ക്‌ ചെയ്തതാണ്‌. പക്ഷെ, ഉണ്ണിക്ക...

ഉറ്റ ചങ്ങാതി

പുതുവർഷപ്പിറവി. ക്രിസ്തുമസ്‌ കഴിഞ്ഞ്‌ സ്‌കൂൾ തുറന്ന ദിവസം. പ്രകാശിന്‌ ക്ലാസിലിരിക്കാൻ ഒരു സുഖവും തോന്നിയില്ല. ഉറ്റ സുഹൃത്ത്‌ അശോക്‌ ഇന്നെത്തിയിട്ടില്ല. എന്താണാവോ കാരണം? ഒഴിവു ദിവസങ്ങളിലെ വിശേഷങ്ങൾ എത്രയാണ്‌ അവനോട്‌ പറയാനുള്ളത്‌! ക്ലാസ്‌ ടീച്ചർ പറഞ്ഞാണറിഞ്ഞത്‌ അശോകിന്‌ പനിയായി തൊട്ടടുത്ത ആശുപത്രിയിൽ കിടത്തിയിരിക്കയാണെന്ന്‌. ഉച്ചയ്‌ക്കുള്ള ഇടവേളയിങ്ങെത്തിയെങ്കിൽ! പ്രകാശിന്‌ ആകെ ഒരസ്വസ്ഥത! ഒരു കണക്കിൽ ഭക്ഷണം കഴിച്ച്‌ ആശുപത്രിയിലേക്ക്‌ ചെന്നു. അധികം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമില്ല...

വിനുവിന്റെ പരാതി

ഉച്ചയൂണ്‌ കഴിഞ്ഞയുടനെ വിദ്യാഭ്യാസ ഓഫീസിൽ മീറ്റിങ്ങിന്‌ പോയതാണ്‌ പ്രധാനാധ്യാപിക. ടീച്ചറുടെ ക്ലാസ്‌ തൊട്ടടുത്തായതുകൊണ്ട്‌ മീര ടീച്ചർ തന്നെയാണ്‌ ആ ക്ലാസിലും പോവുക. ഒരു ക്ലാസിലെത്തുമ്പോൾ മറ്റെതിൽ ബഹളം തുടങ്ങും. ചെറിയ കുട്ടികളല്ലേ? ഒന്നിലും മൂന്നിലും പഠിക്കുന്നവർ. എത്രനേരമാണ്‌ അവരെ അടക്കിയിരുത്താനാവുക! വൈകുന്നേരത്തെ ചെറിയ ഇടവേള. മണിയടിച്ചപ്പോൾ കുട്ടികൾ ആർത്തുവിളിച്ച്‌ പുറത്തേക്ക്‌ ഓടി. ടീച്ചർ ഓഫീസ്‌ മുറിയിലേക്ക്‌ നടന്നു. നാല്‌ അധ്യാപകർ മാത്രമുളള എൽ.പി. സ്‌കൂളാണ്‌. ഓഫീസ്‌ മുറിയിൽത്തന്നെയാണ്‌ എല്ലാ...

ഗാന്ധിപ്രതിമ

സ്‌കൂളിൽ കാർഷികവിദ്യാഭ്യാസ പ്രദർശനം വരുന്നു. ക്ലാസിൽ നോട്ടീസ്‌ വായിച്ചപ്പോൾ എന്തെങ്കിലും ഉണ്ടാക്കി പ്രദർശിപ്പിച്ചാൽ കൊള്ളാമെന്ന്‌ തോന്നി മഹേഷിന്‌. റോഡിൽ ഒലിച്ചിറങ്ങിയ കളിമണ്ണ്‌ എടുത്തുകൊണ്ടുവന്നു. അല്പം പൊടിമണ്ണ്‌ കൂടി കൂട്ടിക്കുഴച്ച്‌ പല രൂപങ്ങൾ ഉണ്ടാക്കി നോക്കി. കാക്ക, കോഴി, താറാവ്‌ അങ്ങനെ പലതും. തൃപ്തി വരുന്നില്ല. ഒടുവിലാണ്‌ ഒരു ആൾരൂപം നിർമ്മിച്ചത്‌. തല മുതൽ നെഞ്ചുവരെയുള്ള ഭാഗം മാത്രം. “ഇതെന്താണുണ്ടാക്കുന്നത്‌? ഗാന്ധിപ്രതിമയോ?” ചേട്ടൻ ചോദിച്ചു. “ശരിക്കും ഗാന്ധിയുടേതെന്ന്‌ തോന്നുന്നുണ്ടോ,...

ദീപികയുടെ മാർക്ക്‌

സാമാന്യം നന്നായി പഠിക്കുന്ന കുട്ടിയാണ്‌ ദീപിക. ആറാം ക്ലാസിൽ ദീപികയേക്കാൾ കൂടുതൽ മാർക്ക്‌ നേടുന്നവർ രണ്ടോ മൂന്നോ മാത്രം. ഓണപ്പരീക്ഷ കഴിഞ്ഞ്‌ സ്‌കൂൾ തുറന്ന ദിവസം. മലയാളം പരീക്ഷയുടെ ഉത്തരക്കടലാസുകൾ കുട്ടികൾക്ക്‌ തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ്‌ ജോസഫ്‌ സാർ. കുട്ടികൾ അവരവർക്ക്‌ ലഭിച്ച മാർക്ക്‌ കൂട്ടിനോക്കുന്ന തിരക്കിലാണ്‌. അല്പം കഴിഞ്ഞ്‌ ഓരോരുത്തരുടേയും മാർക്കും ഗ്രേഡും സാർ രജിസ്‌റ്ററിൽ എഴുതിത്തുടങ്ങി. ദീപികയുടെ പേര്‌ വിളിച്ചു. അവൾ തന്റെ പേപ്പറുമായി സാറിനടുത്തെത്തി. “ഈ ഉത്തരത്തിന്‌ മാർക്കിട്ടിട...

ടിനുമോൾക്കൊരു പുസ്തകം

നഴ്‌സറി സ്‌കൂളിൽ പോകാനുള്ള പ്രായമായിട്ടില്ല ടിനുമോൾക്ക്‌. വർണ്ണചിത്രങ്ങൾ നിറഞ്ഞ ഒരു പുസ്തകം വാങ്ങിക്കൊടുത്തു അച്ഛൻ. അത്‌ എന്തിഷ്ടമായെന്നോ മോൾക്ക്‌! കിട്ടിയപാടേ പുസ്തകം കൈയിലെടുത്ത്‌ താളുകൾ മറിച്ചു നോക്കി. അതിന്റെ പുതുമണം മോൾക്കിഷ്ടമായെന്ന്‌ തോന്നുന്നു. അവൾ അത്‌ മുഖത്തോട്‌ ചേർത്തുപിടിച്ചു. “ഓരോരോ പടം നോക്ക്‌. എന്നിട്ട്‌ ഓരോന്നും എന്താണെന്ന്‌ മോള്‌ പറയ്‌”. അച്ഛൻ പറഞ്ഞു. അമ്മയും വന്ന്‌ അടുത്തിരുന്നു. ആദ്യപേജിലെ ചിത്രം അമ്മ കാണിച്ചുകൊടുത്തു. മടിയിലിരുത്തി കുഞ്ഞിനെ ലാളിക്കുന്ന സ്ര്തീയുടെ ചിത്രമാ...

പുലിയോടൊത്ത്‌

അണക്കെട്ടും പൂന്തോട്ടവും മറ്റും കാണാനെത്തിയതാണ്‌ കുട്ടികൾ. എന്താ തിരക്ക്‌! ബസ്സിൽ നിന്നിറങ്ങിയപ്പോഴേ ഹെഡ്‌മാസ്‌റ്റർ പറഞ്ഞുഃ “ഏറ്റവും അടുത്ത മൂന്ന്‌ കൂട്ടുകാർ വീതം കൈപിടിച്ചേ നടക്കാവൂ. കൂട്ടം തെറ്റാതിരിക്കാനാണ്‌. ബസ്സിൽ തിരികെ കയറുന്നതുവരെ ഇവർ എപ്പോഴുമടുത്തടുത്തു വേണം.” ഇങ്ങനെയുളള മൂന്നാൾക്കൂട്ടത്തെ നോക്കാൻ ഓരോ അധ്യാപികയെ ചുമതലപ്പെടുത്തി. അക്വേറിയം കാണാനാണ്‌ ആദ്യം കയറിയത്‌. പലനിറത്തിലും വലിപ്പത്തിലും മത്സ്യങ്ങൾ എത്രയാണ്‌ നീന്തിക്കളിക്കുന്നത്‌! കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. ടിക്കറ്റെട...

ഗോപുവിന്റെ അമ്മ

ചന്നംപിന്നം മഴ ചാറുന്നുണ്ടായിരുന്നു. വരാന്തയിലും മുറ്റത്തുമായി ചില കുട്ടികൾ കളിക്കുന്നു. ബെല്ലടിച്ചിട്ടില്ല. നേരത്തെ എത്തിയിരുന്ന ആശ ടീച്ചർ ഒന്നാം ക്ലാസിലെ തന്റെ കുട്ടികളെ അകത്തു കയറ്റിയിരുത്തി. ക്ലാസിലെ മേശയിൽ ചാരിനിന്ന്‌ ടീച്ചർ കുട്ടികളുടെ കുസൃതികൾ നോക്കിക്കൊണ്ടിരുന്നു. മുൻബെഞ്ചിൽ അറ്റത്ത്‌ ടീച്ചറിന്നരികെ ഗോപു. തന്റെ ബാഗെടുത്തു നോക്കിയപ്പോഴാണ്‌ അതിൽ പറ്റിപ്പിടിച്ച കളിമണ്ണ്‌ അവൻ കണ്ടത്‌. മഴയത്തു പോന്നപ്പോൾ തെറിച്ചതാകാം. അടുത്തു നിന്നിരുന്ന ടീച്ചറിന്റെ സാരിത്തലപ്പിൽ അവൻ പതുക്കെപ്പിടിച്ചു. “എന്...

അഞ്ഞ്‌ജുവിന്റെ വാശി

“ചിത്തിരച്ചേച്ചീ, വാ, നമുക്ക്‌ കളിക്കാം. വാ.” ഊണ്‌ കഴിഞ്ഞപ്പോൾ അഞ്ഞ്‌ജുവിളിച്ചു. “അതെങ്ങനെയാ മോളേ, ചേച്ചിയിപ്പൊ വർവാ? ചേച്ചിയ്‌ക്കേ, പാത്രം കഴുകേണ്ടേ, മേശതുടയ്‌ക്കേണ്ടേ? അങ്ങനെയെന്തൊക്കെ ചെയ്യാനുണ്ട്‌! പണിയൊക്കെ തീർത്തിട്ട്‌ ചേച്ചി വരാട്ടോ.” ഇത്തിരി വാശി കൂടുതലാണഞ്ഞ്‌ജൂന്‌. എങ്കിലും ചിത്തിരയെ വലിയ കാര്യമാണ്‌. എന്തിനും ഏതിനും അവൾ വേണം. അഞ്ഞ്‌ജു ചിത്തിരയുടെ കൈപിടിച്ചു വലിച്ചു. “എന്താ കുട്ടീയിക്കാണിക്കണേ? കൈവിട്‌.” മക്കളുടെ ബഹളം കേട്ട്‌ അമ്മ ഊണു മുറിയിൽ കടന്നുവന്നു. “അച്ഛനിവിടില്ലെങ്കിൽ...

മാറുന്ന തലമുറ

പ്രശസ്തമായ ഒരു പ്രൈമറി സ്‌കൂൾ. അച്ചടക്കത്തിന്റെ കാര്യത്തിൽ വലിയ ചിട്ട. ലിസി ടീച്ചർ അവിടെ രണ്ടാം ക്ലാസിലാണ്‌ പഠിപ്പിക്കുന്നത്‌. നേരം വൈകി വരുന്നവരോട്‌ ടീച്ചറിന്‌ ഒരു ദയവുമില്ല. കുറ്റം പറയരുതല്ലോ, സമയനിഷ്‌ഠ പാലിക്കുന്നതിൽ ടീച്ചർ കണിശക്കാരിയാണ്‌. മണിയടിച്ചതിനുശേഷമാണ്‌ ക്ലാസിൽ വരുന്നതെങ്കിൽ ആ കുട്ടികളുടെ കാര്യം കഷ്ടം തന്നെ. പത്രക്കടലാസ്‌ കൊണ്ടുണ്ടാക്കിയ വലിയ കൂമ്പൻതൊപ്പി തലയിൽ വെപ്പിച്ച്‌ മറ്റു ക്ലാസുകളുടെ മുന്നിലൂടെ സ്‌കൂളിനു ചുറ്റും ഒരു പ്രാവശ്യമെങ്കിലും നടത്തുമെന്നുറപ്പ്‌! ദിവസങ്ങൾ കഴിഞ്ഞപ്പോ...

തീർച്ചയായും വായിക്കുക