Home Authors Posts by മുരളി ദാസ് പി കെ

മുരളി ദാസ് പി കെ

2 POSTS 0 COMMENTS
പേര്. : മുരളീ ദാസ് .പീ.കെ സ്വദേശം: പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിന് അടുത്തുള്ള കരിമ്പാ എന്ന ഗ്രാമം. ചെര്‍പ്പുളശ്ശേരി മലബാര്‍ പോളി ടെക്നിക് കോളജില്‍ മെക്കാനിക്കല്‍ ‍എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ. : ബബിത.

നെയ്ച്ചോറ്

നെയ്ച്ചോറ് മണം ഈ വീടിനെ പൊതിഞ്ഞിരിക്കുന്നു. എനിക്കാണെങ്കില്‍ ഈ മണം കിട്ടിയാല്‍ പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാവില്ല. കാരണം എനിക്ക് നെയ്ച്ചോറ് ഭയങ്കര ഇഷ്ടമാണ്. അത്തറും പൂശി പെണ്ണുങ്ങള്‍ ചിരിച്ച് ബഹളം വെച്ച് നടക്കുന്നു. ഈ വീട് മൊത്തം പെണ്ണുങ്ങള്‍ പിടിച്ചടക്കി. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഈ പെണ്ണുങ്ങള്‍ ഒരു തടസ്സം തന്നെയാണ്. സൂര്യൻന്‍ ഉദിച്ചു കഴിഞ്ഞാല്‍ തുടങ്ങുകയായി എന്റെ ലക്ഷ്യങ്ങള്‍. ആദ്യം പ്രഭാതകൃത്യങ്ങള്‍, പിന്നെ ഭക്ഷണം, കൂട്ടുകാരോടൊപ്പം കളി, കുളി അങ്ങനെ പോകുന്നു... വൈകുന്നേരം...

നിഴല്‍ ചിത്രങ്ങള്‍

പുതിയ ഒരു കഥ എഴുതണം എന്നുണ്ട്... പക്ഷേ ആശയദാരിദ്ര്യം എന്ന മഹാ വ്യാധി പിടികൂടിയിരിക്കുന്നു. ഞാന്‍ ചിന്തിക്കുന്നത്‌ വേറെ, മഹാന്മാരായ എഴുത്തുകാര്‍ എഴുതും. ഇനി, രണ്ടക്ഷരം എഴുതിയാല്‍ പുതുതലമുറ അതിനെ ശോകം, ദുരന്തം എന്ന് പറഞ്ഞു ഒതുക്കും. എന്നും പതിവുപോലെ പേനയും പേപ്പറുമായി ഉമ്മറത്തെ ചാരുകസേരയില്‍ ചുരുണ്ടുകൂടി കിടക്കും. മുറ്റത്ത് , അടുത്ത വീട്ടിലെ കോഴികള്‍ കൊത്തി പെറുക്കി നടക്കും. അപ്പുറത്തെ പറമ്പില്‍ ആടും പശുവും മേഞ്ഞു നടക്കും. ആടും പശുവും കോഴിയും പാമ്പു, അണ്ണാനും എന്തിനേറെ ഓരോ പുല്‍നാമ്പ്...

തീർച്ചയായും വായിക്കുക