Home Authors Posts by മുരളി നായർ

മുരളി നായർ

0 POSTS 0 COMMENTS

മുല്ലപ്പൂക്കൾക്ക്‌ വെളുത്ത നിറമാണ്‌…..

മുല്ലപ്പൂക്കൾ എനിക്കൊരുപാട്‌ ഇഷ്‌ടമാണ്‌..... മുടി നിറയെ മുല്ലപ്പൂക്കൾ ചൂടി ചിരിച്ചുകൊണ്ടു കടന്നു പോകുന്ന സുന്ദരികളായ ചേച്ചിമാരെയും.... വീതിയേറിയ കസവ്‌ കരയുള്ള സാരിയുടുത്തു മുടി നിറയെ മുല്ലപ്പൂക്കളും ചൂടി എന്നും ചിരിച്ച മുഖത്തോടെ കൈ വീശി കടന്നുപോകുന്ന ശാരിചേച്ചിയെയും എനിക്ക്‌ ഒരുപാടിഷ്‌ടമാണ്‌..... അവരെ കാണാൻ എന്തു ഭംഗിയാണ്‌.... ശാരിചേച്ചിക്ക്‌ ഒരു സങ്കടവും ഉണ്ടാവില്ല അതല്ലേ അവര്‌ എപ്പോഴും ഇങ്ങനെ ചിരിച്ച മുഖത്തോടെയിരിക്കുന്നത്‌.... അവർ ഇവിടെ വന്ന്‌ താമസിക്കാൻ തുടങ്ങിയപ്പോൾ ആദ്യം പരിചയപ്പെ...

മാലാഖമാർ

“കണ്ണുകൾക്ക്‌ മീതെ ഒരു കറുത്ത ആവരണം വന്നാൽ എന്താവുമെന്ന്‌ നിനക്ക്‌ ഊഹിക്കാമോ.... ഇതുവരെ കണ്ടുകൊണ്ടിരിക്കുന്ന കാഴ്‌ചകളെല്ലാം പെട്ടെന്ന്‌ മാഞ്ഞുപോയാൽ.....?” “അതിനല്ലേ അന്ധത എന്നു പറയുന്നത്‌.... നീ കൂടുതൽ സംസാരിക്കരുത്‌..... ഒരു പക്ഷേ ഈ ചിന്തകളാവും നിന്നെ വീണ്ടും ഉള്ളിലേക്ക്‌ വലിക്കുന്നത്‌....” “സാധാരണ ചിന്തകളിൽ കടന്നു വരാത്ത എന്തോ ഒന്നു ഈയിടെ മനസ്സിനെ വിഷമിപ്പിക്കുന്നുണ്ട്‌..... ഇന്നലെ കണ്ട ഒരു സ്വപ്‌നം.... ഒരു തുലാസ്‌.... അതിന്റെ ഒരു തട്ട്‌ എപ്പോഴും താഴ്‌ന്നിരിക്കുന്നു..... അതിൽ ഒരു ശവപ്പെട്ടി ...

ചാരനിറമുള്ള കാക്ക

“പിണ്ഡം സമർപ്പിക്കൂ...... പിതൃക്കളെ മനസ്സിൽ ധ്യാനിച്ചോളൂ..... എള്ളും പൂവും അൽപ്പം.....” കാറ്റിൽ പാറിപ്പോയ തുളസിയിലകൾ നദിയിലെ ഒഴുക്കിലേക്കലിഞ്ഞു ചേർന്നു..... ഉരുളകൾ കൊത്തി പറന്നു പോയ രാമകൃഷ്‌ണന്റെ വെറുക്കപ്പെട്ട ആത്‌മാവ്‌ ആൽമരത്തിന്റെ ചാഞ്ഞ കൊമ്പിലേക്ക്‌ കുടിയേറിയത്‌ കണ്ടപ്പോഴാണ്‌ ആദിലിനെയും കൂട്ടി ഇന്ദു മടങ്ങിയത്‌. രാമകൃഷ്‌ണന്റെ ശരീരം തൂങ്ങിയാടിയ പ്ലാവിൻ കൊമ്പിൽ കാക്കകൾ അപ്പോഴും കലപില കൂട്ടിക്കൊണ്ടിരുന്നു. വീട്ടിലേക്കു കയറുന്നതിനു മുൻപ്‌ ഇന്ദു ഒന്നു കൂടി ആ കൊമ്പിലേക്ക്‌ നോക്കി.... അവളെ തന്...

ചങ്ങലകളുടെ തത്വശാസ്‌ത്രം

തേങ്ങയ്‌ക്ക്‌ വിലയുണ്ടായിരുന്ന കാലത്ത്‌ ബൂർഷാ മുതലാളിയായിരുന്നു തയ്യുള്ള പറമ്പിൽ ശങ്കരൻ നായർ..... വില കുറഞ്ഞപ്പോൾ കമ്യൂണിസ്‌റ്റുകാർ അയാളെ ശങ്കരേട്ടാ എന്ന്‌ വിളിച്ചു പോന്നു.... ചിലപ്പോൾ തന്റെ തെങ്ങിൻ തോപ്പിലെ മണ്ടരി പിടിച്ച തെങ്ങുകളോട്‌ സംസാരിക്കാറുണ്ടായിരുന്ന അയാളെ ചില വികൃതിപ്പിള്ളേർ പ്രാന്തൻ നായർ എന്നു വിളിച്ചു...... ഒരു തേങ്ങയ്‌ക്ക്‌ എട്ടുരൂപ അമ്പതുപൈസ കിട്ടിക്കൊണ്ടിരുന്ന കാലത്തായിരുന്നു അയാളുടെ ഇളയമകൻ സുരേഷിന്റെ ജനനം..... വയലിനോട്‌ ചേർന്നു കിടക്കുന്ന തോപ്പിൽ നിന്നും നട്ടുച്ച നേരത്ത്‌...

തീർച്ചയായും വായിക്കുക