മുരളി മങ്കര
ഘടികാരം ഉടയ്‌ക്കരുത്
ക്ലോക്ക്‌വൈസിൽ തന്നെ കറങ്ങുന്ന ഘടികാരസൂചി സൂര്യനൊപ്പം യാത്രചെയ്യുന്നു ചന്ദ്രനൊപ്പം യാത്രചെയ്യുന്നു കലണ്ടറുകളെ മാറ്റിവരയ്‌ക്കുന്നുഃ- സാഹിത്യകാരന് പ്രകൃതിദൃശ്യം ആത്മീയവാദിക്ക് അമ്മ, ബാബ, കരിങ്കുട്ടി..... ലൗകികർക്ക് താജ്‌മഹൽ, ഈഫൽ ടവ്വർ, ബുദ്ധപ്രതിമ.. ഫെമിനിസ്‌റ്റുകൾക്ക് ഋത്വിക് മസിൽ... വിപ്ലവകാരികൾക്ക് ഭഗത്‌സിംഗ്, ചെ ഗുവേര, ത്രിമൂർത്തികൾ.... ബീഡിക്ക് ശ്രീദേവി ബോഡിക്ക് ഗണപതി അല്ലാത്തവർക്ക് ഒഴിഞ്ഞവീട്, നിറഞ്ഞനഗരം, പൂമരം, പഞ്ചവർണക്കിളി.... കലണ്ടർചിത്രം നോക്കി ഗൃഹനാഥന്റെ വയസ്സറിയാം. അച്ഛന്...
സന്നിധാനത്തേയ്‌ക്കുളള ശരണവഴികൾ
മാധ്യമങ്ങളിലൂടെ ശബരിമല എന്ന സ്ഥലത്തേക്കുളള ദൂരം, വഴികൾ, കുറുക്കുവഴികൾ, യാത്രസൗകര്യങ്ങൾ എന്നിവയെല്ലാം നമുക്ക് കൃത്യമായി അറിയാം. ഇപ്പോൾ മണ്ഡലവ്രതക്കാലം നമുക്കില്ലല്ലോ. ‘ശബരിമല സീസണാ’ണല്ലോ ഉളളത്. ഉല്ലാസയാത്ര പോകുന്നവൻ യാത്രാരംഭത്തിൽ സന്തോഷിക്കുകയും യാത്രാവസാനം ക്ഷീണിതനാവുകയും, ഉല്ലാസം നഷ്‌ടപ്പെട്ടവനാകുകയും ചെയ്യുന്നു. എന്നാൽ തീർത്ഥാടകന്റെ അനുഭവം അങ്ങിനെയല്ല. ലക്ഷ്യത്തിലെത്തി പരമമായ സത്തയെ അറിഞ്ഞു കഴിഞ്ഞാലാണ് അവൻ ആനന്ദ സമുദ്രത്തിലാറാടുന്നത്. അഥവാ ആനന്ദ വിമാനത്തിലേറി ആത്മാവിന്റെ ഔന്നത്യം തിരിച്ച...