Home Authors Posts by മുരളി മങ്കര

മുരളി മങ്കര

0 POSTS 0 COMMENTS
പേര്‌ഃ മുരളീധരൻ സി.കെ. പാലക്കാട്‌ വിക്‌ടോറിയാകോളേജിലും ഒറ്റപ്പാലം എൻ.എസ്‌.എസ്‌ കോളേജിലും വിദ്യാഭ്യാസം. ഇപ്പോൾ കേരളവാട്ടർ അതോറിറ്റിയുടെ പാലക്കാട്‌ ഓഫീസിൽ ഗുമസ്‌തൻ. ആനുകാലികങ്ങളിൽ ഇടയ്‌ക്കെല്ലാം കഥ, കവിത, ലേഖനം എന്നിവ എഴുതാറുണ്ട്‌. ചിത്രരചനയിൽ അതിയായ താല്പര്യമുണ്ട്‌. തിരുവനന്തപുരം ദൂരദർശനുവേണ്ടി നിർമ്മിച്ച നാലു ഡോക്യുമെന്ററികൾക്ക്‌ തിരക്കഥ എഴുതി (മഹാകവി പി, അക്കിത്തം, കഥാകാരി രാജലക്ഷ്‌മി, പറയിപ്പെറ്റ പന്തിരുകുലം എന്നിവരെകുറിച്ചു നിർമ്മിച്ചത്‌) മാധ്യമപഠന കേന്ദ്രത്തിന്റെ അവാർഡു ലഭിച്ച ‘നിളയുടെ കണ്ണീർച്ചാലുകൾ’ തുടങ്ങി ഇരുപതോളം ഡോക്യുമെന്ററികളുടെ സഹസംവിധായകനായിരുന്നു. 2000ത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ‘സൂര്യ’ സംപ്രേഷണം ചെയ്‌ത ഗാന്ധിജയന്തി സ്പെഷൽ ‘രഘുപതിരാഘവ.....’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായിരുന്നു. വിവാഹിതൻ. ഭാര്യഃ അഡ്വ.കെ.പി. സുമ. മകൻഃ ബാലമുരളി. വിലാസംഃ കോമളാനിവാസ്‌, മങ്കര പി.ഒ., പാലക്കാട്‌ - 678613

ഉറക്കം-സ്വപ്നം-ജീവിതം

തീർച്ചയായും ഉറക്കത്തിനും ഉണർവ്വിനുമിടയ്‌ക്കുളള തുടർച്ചയാണ്‌ സ്വപ്നം. സ്വപ്നത്തിൽ ആകാശംതൊടുന്നവനും ആഴക്കടൽ താണ്ടുന്നവനും ഉണരുന്നതോടെ അവനവനെ തൊടുന്നു. ഉണരുന്നതിനുമുമ്പേ മറക്കുന്ന സ്വപ്നങ്ങളാണ്‌ മനോഹരം (ജീവിതംപോലും മറക്കുന്നതാണ്‌ മുക്തി എന്ന്‌ മഹർഷികൾ) ഓർമ്മയിൽ നില്‌ക്കുന്ന സ്വപ്നങ്ങൾ ആരോടെങ്കിലും പറയാതെ വയ്യ (പലപ്പോലും നാമനുഭവിച്ചത്രയും കേൾക്കുന്നവന്‌ രസിക്കാറില്ല). നല്ല സ്വപ്നത്തിന്റെ താമരനൂലിൽ പകൽക്കിനാവുകാണാം. കാരണം പകൽക്കിനാവിന്‌ കാല്പനികഭാവം ചാർത്തികൊടുത്തിട്ടുണ്ട്‌ കവികൾ-സ്വപ്നജീവിക...

പ്രണയാന്ത്യം

തമ്മിൽ കണ്ടത്‌ പുണ്യം ഞാൻ നിറഞ്ഞ മരുപ്പച്ച നിന്റെ ദാഹമകറ്റാതെ വയ്യ. ഞാൻ പടർന്ന പൂനിലാവ്‌ നിന്റെ ഇരുട്ടകറ്റാതെ വയ്യ. ഞാൻ കത്തുന്ന ഉപ്പുകടൽ നിന്റെ രുചിയിൽ നിറയാതെ വയ്യ ഞാൻ ഒഴുകുന്ന സുഗന്ധം നിന്റെ മേനിയിൽ തൊടാതെ വയ്യ ഞാൻ ഉണരുന്ന സംഗീതം നിന്റെ ഓർമ്മയിലലിയാതെ വയ്യ ........... നീ ഗോപിക, നീ തന്നെ മയിൽപ്പീലി, വേണുഗാനം, മഴവില്ല്‌... എനിക്കിനി നീയാവാതെ വയ്യ ഒന്നിച്ചതിൻ ശേഷം നീയില്ലെന്നറിവിൽ സുഖം തോന്നാതെ വയ്യ ഞാനുണ്ടോയെന്ന സംശയം സന്തോഷമാവാതെ വയ്യ ............. ഇപ്പോൾ, ഞാൻ കമഴ്‌ന്ന ആകാശം മലർന്ന ഭൂമി ഒ...

തൃശ്ശൂർ റൗണ്ട്‌

ശരിക്കും മലയാളത്തിൽ പറഞ്ഞാൽ ഇത്‌ തൃശൂർ റൗണ്ട്‌ പുറപ്പെട്ടിടത്തുതന്നെ എത്തണമെങ്കിൽ തൃശൂർ റൗണ്ടിലൂടെ നടക്കണം. റൗണ്ടിലൂടെ നടക്കുമ്പോൾ എപ്പോൾ വേണമെങ്കിലും താഴേക്കിറങ്ങാം. ബസ്‌ സ്‌റ്റാന്റിലേക്ക്‌, റെയിൽവേ സ്‌റ്റേഷനിലേക്ക്‌, ആശുപത്രിയിലേക്ക്‌ സിനിമാതിയ്യേറ്ററിലേക്ക്‌ ജ്വല്ലറികളിലേക്ക്‌ കവിയരങ്ങിലേക്ക്‌... ലോകത്തിന്റെ ഏതുഭാവത്തിലേക്കും ഇറങ്ങിച്ചെല്ലാം. എപ്പോൾ വേണമെങ്കിലും മുകളിലോട്ടു കയറി ഗ്രൗണ്ട്‌ മുറിച്ചുകടക്കാം. വഴിക്കു കുറുകെ -ഒറ്റ നമ്പറുകാരൻ നാളേക്കു നീട്ടിവയ്‌ക്കുന്ന ജീവിതങ്ങൾ അവനെ കാണാതെവ...

പേരില്ലാക്കവിതകൾ

ഒന്ന്‌ രാമായ നമഃയെന്നുംരാ,മായണമെന്നുംരാമായണത്തെ ഞാൻചൊല്ലി തീർത്തിട്ടുംഉറക്കമൊഴിച്ചിട്ടുംസൂര്യനുദിച്ചിട്ടുംഎന്തെന്റെ നാത്തൂനേനേരം വെളുത്തീലെനിക്കിന്നേവരെ? രണ്ട്‌ കലയ്‌ക്കകത്തുംകലത്തിനകത്തുംകാലത്തിനകത്തുംജീവിതമെന്നാൽഅകലമെന്നതുണ്ടോ?അകാലമെന്നതുണ്ടോ? മൂന്ന്‌ കഥയൊന്ന്‌ തോന്ന്‌ണ്‌ണ്ട്‌ പറയട്ടെ?അല്ലെങ്കിൽ വേണ്ടകഥ തീർന്നാലെന്നെചരമക്കോളത്തിലേറ്റിചിരിക്കുംപത്രാധിപർ. Generated from archived content: poem2_aug9_06.html Author: murali_mankada

ഡോക്യുമെന്ററികൾ

ആദ്യമായി ഭ്രാന്തന്മാരെക്കുറിച്ചെടുത്ത ഡോക്യുമെന്ററിക്ക്‌ ഉടുത്ത ഭ്രാന്തെന്നും ഉടുക്കാത്ത ഭ്രാന്തെന്നും രണ്ട്‌ എപ്പിസോഡുണ്ടായിരുന്നു. ഏതു ഭ്രാന്തിന്റെയും അഭിമുഖമുണ്ടായിരുന്നില്ല. ആവശ്യത്തിനു സ്പോൺസർമാരുണ്ടായിരുന്നു. കൊടുങ്കാറ്റിനെക്കുറിച്ചാണ്‌ അടുത്ത ഡോക്യുമെന്ററി. കാറ്റിനോടും കാടിനോടും സംസാരിച്ചു തിയ്യതി വാങ്ങിയിട്ടുണ്ട്‌. തിരമാലകളോടും മേഘങ്ങളോടും ദിവസം പറഞ്ഞിട്ടുണ്ട്‌. വേണ്ടതുപോലെ കാമറയിലേക്ക്‌ കയറിവരാം എന്നു കടൽ. തുളളിക്കൊരു കുടത്തിൽ ഒട്ടുംകുറയില്ലെന്ന്‌ മേഘങ്ങൾ. നേരെ മുന്നിലേക്ക്‌ ...

വലുതായോൻ

“നിന്റെ പേരെന്താ കുഞ്ഞായാ?” “എന്റെ പേരല്ലോ കുഞ്ഞായൻ” “ഇതെന്തോന്നു പേരെന്റെ കുഞ്ഞായാ?” “ഒരു പേരിലെന്തോന്ന്‌ അച്ചായോ?” “പേരിനിതുപോരെ അച്ചായോ?” “നീയിപ്പം വലുതായി കുഞ്ഞായാ, ഇനി ‘വലുതായോൻ’ എന്നേ വിളിക്കൂ ഞാൻ” “എന്തു വിളിച്ചാലും വേണ്ടില്ല ”കുഞ്ഞായാ, നിന്റെ പേരെന്തെന്ന്‌ ചോദിച്ചാലേ പേരു ഞാൻ പറയൂ അച്ചായോ“ ഈ പേരിലൊരു ഞാനില്ലേ അച്ചായോ പേരിനൊരു ഞാൻ പോരല്ലോ അച്ചായോ” ........... ............ നിന്റെ പേരെന്താ ‘വലുതായോൻ’? ഞാനൊന്നും മിണ്ടൂലാ അച്ചായോ. Generated from archived...

ഭക്തവിനായകം

ലംബോദരന്റെ വാഹനമല്ല ചുണ്ടെലി എന്ന്‌ ആലോചിക്കാൻ പോലും ഭയക്കുന്ന ഒരു വിശ്വാസിയാണ്‌ ഞാൻ. ഒരു ചുണ്ടെലിക്കു ചുമക്കാവുന്നത്രയും ചെറുതാണോ കുംഭീമുഖനെന്ന്‌ സംശയിക്കുന്ന ഒരു അവിശ്വാസിയാണ്‌ ഞാൻ. യഥാർത്ഥ ഗണപതിയെ ചുമക്കുന്ന ചുണ്ടെലിയെ നേരിൽ കാണരുതേ എന്നു പ്രാർത്ഥിക്കുന്ന ഒരു നിരീശ്വരവാദിയാണ്‌ ഞാൻ. .......................... ......................വന്ദേഹം ഗണനായകം! ........................... .......................... ............ നമാമി വിഘ്‌നേശ്വരപാദപങ്കജം! * വിനായകം = വിഘ്‌നം, തടസ്സം. ...

മുറ്റത്തെ കാഴ്‌ചകൾ

മുറ്റത്തിരുന്ന്‌ വീടു കാണുക ഒരു രസമാണ്‌. വീടിനും നാടിനുമിടയ്‌ക്ക്‌ മുറ്റം വേണം. അവിടെ പന്തലിട്ട്‌ കല്യാണമാവാം രാത്രീ വിചാരണയാവാം യോഗക്ഷേമസഭയ്‌ക്കും ശാസ്‌ത്രസാഹിത്യപരിഷത്തിനും നാടക റിഹേഴ്‌സലാവാം. ‘നാടക’മോ ‘വീടക’മോ അല്ലാത്ത സ്ഥലത്ത്‌ പതുങ്ങിയ ശബ്‌ദങ്ങളിൽ ആവേശമാവാം, വിപ്ലവചിന്തകളാവാം. വീടിന്‌ നാലുപുറവും മുറ്റമായിരുന്നു. മുൻവശത്ത്‌ കാരണോരും കൈനോട്ടക്കാരനും. ദിക്കറിയാത്ത കുട്ടികൾ നാലുമുറ്റത്തും കളിച്ചു. വടക്കേമുറ്റം സ്‌ത്രീ സംവരണമണ്ഡലമായിരുന്നു. ഓർമ്മകളിൽ മുത്തച്ഛൻ എപ്പോഴും മുറ്റത്ത്‌, ത...

അച്ഛൻ

ഞാൻ നിലാവു നിറഞ്ഞു നിൽക്കുന്ന ഒരു നിശ്ശബ്ദതടാകം ഇപ്പോൾ ചേറിൽ നിന്നും പുലരിയിലേക്കു നീങ്ങുന്ന ഒരു താമരമൊട്ടിന്റെ കാൽവയ്പുകേൾക്കാം സൂര്യനുദിച്ചാൽ കിലുകിലാ കുസൃതിയോടെ ചുറ്റും കുട്ടികൾ വന്നു നിൽക്കും അവരുടെ കൊതിയൂറുന്ന താമരക്കണ്ണുകളിൽ എനിക്കു സുരഭിലവാത്സല്യമാകണം. നീന്തലറിയാത്ത കുട്ടികൾക്കായി ഞാനൊട്ടാകെ വറ്റണം അവസാനത്തെ താമരയും പറിച്ച്‌ വീട്ടിലേക്ക്‌ തിരിച്ചെത്തുന്നവരുടെ ആവേശം എനിക്കു വായിക്കണം. ഇനി- ഞാൻ വെയിൽ അറഞ്ഞുചിരിക്കുന്ന ഒരു അച്ഛൻ തടാകം. Generated from...

മുണ്ടൂർ കൃഷ്‌ണൻകുട്ടി -മലയാളകഥയിലെ ആശ്വാസത്തിന്റെ ...

മുണ്ടൂർ കൃഷ്‌ണൻകുട്ടിമാഷ്‌ സംസാരിക്കുമ്പോൾ സാഹിത്യത്തേക്കാളേറെ സാമൂഹ്യപ്രശ്‌നങ്ങളാണ്‌ തെറിച്ചുവരിക. ഇത്‌ ഈ കഥാകൃത്തിന്റെ സാമൂഹ്യ പ്രതിബദ്ധത വെളിവാക്കുന്ന സത്യങ്ങളായി മാറുന്നു. അധ്യാപകന്റെ മനസ്സും ശരീരവും കൂടെയുളള സമയംവരെ മാഷിന്‌ ഇങ്ങിനെ മാത്രമേ സംസാരിക്കാൻ കഴിയൂ. എഴുതുമ്പോൾ സ്വയം വിചാരണ ചെയ്യുവാനുളള ഉൾക്കാഴ്‌ച മാഷിനുണ്ട്‌. ഇത്തരം ഉൾക്കാഴ്‌ചകളിലൂടെ മാഷ്‌ കഥയെഴുത്തിനിരിക്കുമ്പോൾ കഥ മാഷിന്‌ അന്യമാകുന്നില്ല, ഒപ്പം വായനക്കാർക്കും. അങ്ങിനെ വായനക്കാരനൊപ്പം നില്‌ക്കാൻ അദ്ദേഹത്തിനാകുന്നു. മുണ്ടൂർ കൃഷ...

തീർച്ചയായും വായിക്കുക