മുരളി ജെ. നായര്‍
അച്ഛന്‍മലയാളം
അച്ഛനെന്തിനാ കരേന്നേ? ങേ! മകളുടെ ചോദ്യം കേട്ട് അയാള്‍ അറിയാതെ കണ്ണുതുടച്ചു. മുന്നിലെ ട്രാഫിക് കുരുക്കില്‍നിന്നു കണ്ണെടുത്ത്, മുഖത്ത് ഒരു പുഞ്ചിരി വരുത്തി മകളെ നോക്കി. ഞാന്‍ കരേന്നില്ലല്ലോ! എന്തിനാ അച്ഛാ ഇങ്ങനെ കള്ളം പറേന്നേ, ഞാന്‍ കണ്ടല്ലോ അച്ഛന്‍ കരേന്നേം കണ്ണുനീര്‍ തുടയ്ക്കുന്നേം. തന്റെ ജന്മദേശത്തിലെ നാടന്‍ മലയാളത്തില്‍ മകള്‍ സംസാരിക്കുന്നത് അയാള്‍ കാതില്‍ അമൃതവര്‍ഷം പോലെ കൊണ്ടാടി. അവളുടെ മലയാളത്തനിമയേക്കാളും ഗാഢമായ നോട്ടത്തെ നേരിടാനാകാതെ അയാള്‍ മുഖം തിരിച്ചു വീണ്ടും ട്രാഫിക്കില്‍ ശ്രദ്ധ കേ...
അമേരിക്കന്‍ കഥ നിര്‍മ്മാണശാലയും അക്കാഡമി അവാര്‍ഡും...
അമേരിക്കന്‍ കഥ നിര്‍മ്മാണശാലയും അക്കാഡമി അവാര്‍ഡും മുരളി ജെ. നായര്‍ 'അമേരിക്കന്‍ കഥ നിര്‍മ്മാണശാല' എന്നു കേള്‍ക്കുമ്പോള്‍ വായനക്കാര്‍ക്ക് തോന്നും ബെന്യാമിന്റെ നോവലിന്റെ പേര് (അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി) അനുകരിച്ച താണെന്ന്. എന്നാല്‍ വാസ്തവം അങ്ങനെയല്ലെന്നു വിനീതമായി പറഞ്ഞുകൊള്ളട്ടെ. അത് ഈ കഥ വായിച്ചുകഴിയുമ്പോള്‍ വ്യക്തമാകുകയും ചെയ്യും. രണ്ടാമതായി പറയാനുള്ളത്: ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികങ്ങളാണ്. ഒരു പടികൂടി കടന്നു പറഞ്ഞാല്‍, ഈ കഥയ്ക്ക്, മുമ്പ് നടന്നതോ, ഇപ്പോള്‍ നടന്നുകൊണ്ടിര...
കനവും നിനവും
'മെച്യൂര്‍ ഓഡിയന്‍സ്' അഥവാ 'ടി.വി.എം.എ.' റേറ്റിംഗുള്ള ഹോളിവുഡ് മൂവിയില്‍ ഒന്നും ഒളിക്കാത്ത കിടപ്പറ രംഗങ്ങളുണ്ടാകുക സ്വാഭാവികം. എന്നാല്‍ ഇത്രയധികം കിടപ്പറരംഗങ്ങള്‍ ഒരു മൂവിയില്‍ കാണുന്നത് ആദ്യമായാണെന്ന് തോന്നുന്നു. ഭാര്യ അതേപ്പറ്റി പറയുകയും ചെയ്തു. അവള്‍ ഇതുപോലെയുള്ള സിനിമകള്‍ അധികം കണ്ടിരിക്കാന്‍ വഴിയില്ല. ജനിച്ചുവളര്‍ന്ന ബോംബേയില്‍ ഇത്തരം മൂവികള്‍ കിട്ടുമെങ്കിലും മാതാപിതാക്കളോടൊപ്പം താമിസിച്ചിരുന്ന അവള്‍ക്ക് അതത്ര എളുപ്പമായിരുന്നില്ലല്ലോ. മണി ഒമ്പതേമുക്കാല്‍. കിടപ്പറയിലേക്കുള്ള തയാറെടുപ്പിനായ...
ഒരു കഥയുടെ ബാക്കിപത്രം
കഥാകാരന്‍ ക്ലോക്കിലേക്കു നോക്കി. ഭാര്യ ജോലി കഴിഞ്ഞു വരാന്‍ ഇനി ഒരു മണിക്കൂറിലധികമുണ്ട്. ഒരു ഡ്രിങ്ക് കൂടി എടുത്താലോ എന്നയാള്‍ ആലോചിച്ചു. അല്ലെങ്കില്‍ വേണ്ട, ഇപ്പോള്‍ത്തന്നെ കൂടുതലായെന്നാണ് തോന്നുന്നത്. സോഫയിലേക്ക് ചാരിക്കിടന്ന് പതുക്കെ കണ്ണുകളടച്ചു. എഴുതിക്കൊണ്ടിരിക്കുന്ന തുടര്‍കഥയുടെ രണ്ടധ്യായങ്ങള്‍ ഇന്ന് മുഴുമിപ്പിക്കണമെന്നാണ് കരുതിയിരുന്നത്. അത് നടന്നില്ല. എഴുത്തിന് ഒരൊഴുക്ക് കിട്ടുന്നില്ല. കഥാപാത്രങ്ങള്‍ ബലം പിടിക്കുന്നതുപോലെ തോന്നുന്നു. മുമ്പും ഇങ്ങനെ തോന്നിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ ന...