മുരളീധരൻ ആനാപ്പുഴ
സൂര്യേടനിയൻ
ഭംഗിയായി പെയിന്റടിച്ച മതിൽ. കാവൽക്കാരനില്ലാത്ത ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ ഇരുവശങ്ങളിലുമുളള കെട്ടിടങ്ങൾക്ക് താഴെ ചോരപ്പൂക്കൾ വിതറിയപോലെ മുറുക്കിത്തുപ്പിയതിന്റെ പാടുകൾ. അങ്ങിങ്ങ് ചിതറിക്കിടക്കുന്ന പഴന്തുണിത്തുണ്ടുകൾ. ശുചിത്വത്തിന്റെ ബാലപാഠമറിയാത്ത സർക്കാർ ആശുപത്രി! കൂട്ടുകാരനെ കാണാൻ കയറിയതാണവിടെ. ഒറ്റവിജാഗിരിയിൽ തൂങ്ങിനിൽക്കുന്ന ജനലിന്റെ അരികിൽ നിന്ന് പുഞ്ചിരിക്കുന്ന കുട്ടി ഏതാണ്? ഓ..... എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന, പൊക്കം കുറഞ്ഞ കുട്ടി. സൂര്യ! രണ്...