മുരളീധരന്‍ തഴക്കര
മണ്ണ് ചതിക്കില്ല- നമുക്ക് മണ്ണിലേക്കിറങ്ങാം
പുന്നെല്ലിന്റെ മണം പേറുന്ന മൂവന്തിക്കാറ്റ്. നാട്ടുവഴികളിലൂടെ ഒരു കാളവണ്ടി തൂങ്ങിയാടുന്ന ചിമ്മിനി വിളക്കിന്റെ ഇത്തിരിപ്പോന്ന മങ്ങിയ വെട്ടത്തില്‍ നിന്നു പറന്നുയരുന്ന മൂളിപ്പാട്ട്.
ഏനിന്നലെ ചൊപ്പനം കണ്ടേ
പാടവരമ്പത്തു മുത്തുകള്‍ കണ്ടേ...
ഏതോ ഭൂതകാലത്തു നിന്ന് വന്നു, ആ വഴി മറ്റേതോ കാലത്തിലേക്കു മാഞ്ഞുപോകുന്ന കാളവണ്ടി... അതോടൊപ്പം മാഞ്ഞുപോകുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന സംസ്‌കൃതികള്‍...
പുഴയോരത്തെ എക്കല്‍ നിറഞ്ഞ പശിമരാശി മണ്ണില്...