Home Authors Posts by മുരളീധരൻ ആനാപ്പുഴ

മുരളീധരൻ ആനാപ്പുഴ

0 POSTS 0 COMMENTS

നഴ്‌സറിപ്പാട്ടുകൾ

അമ്മ അമ്മ നല്ലയമ്മ സ്‌നേഹമുളളയമ്മ! അമ്മതൻ കവിളിൽ ഉമ്മയൊന്നു നൽകാം! പളളിക്കൂടം പളളിക്കൂടം തന്നിൽ ഞാനും പോകും ചേച്ചീ! പാഠങ്ങൾ പഠിക്കും പാട്ടുകൾ നന്നായ്‌ പാടും മല മലമേലേ കേറും ഞാൻ മഴമേഘം കാണും ഞാൻ മഴപെയ്യും നേരത്ത്‌ കുടയൊന്നു നീർത്തും ഞാൻ രാവിലെ രാവിലെ തന്നെയെണീക്കും, പല്ലു തേച്ചു കഴിഞ്ഞു കുളിക്കും രാവിലെ തന്നെ പഠിക്കും, പിന്നെ കാപ്പി കുടിക്കാനിരിക്കും ചക്രം സൈക്കിളിനുണ്ട്‌ ചക്രം രണ്ട്‌ ഓട്ടോയ്‌ക്കുണ്ട്‌ മൂന്ന്‌! കാറിനു ചക്രം നാലാണല്ലോ ചക്രമുരുണ്ടാൽ മുന്നോട്ട്‌ ...

മുക്തിമാർഗം

ശ്രീകോവിൽ മുന്നിലായ്‌ കൈകൂപ്പിനിൽക്കവേ- യാരാണു മന്ത്രിപ്പതെന്റെ കാതിൽ? ‘നിന്നിലെ നീയായ ഞാനൊന്നു ചൊല്ലട്ടെ നിന്നുടെ പ്രാർത്ഥനക്കർത്ഥമുണ്ടോ? മാതാപിതാക്കളെ സേവിച്ചിടാത്ത നീ മുക്തിമാർഗ്ഗത്തിലോ സഞ്ചരിപ്പൂ! വീഴുന്നവനായ്‌ ചലിക്കാത്ത നിൻകരം കൂപ്പുന്നതെന്തിനു നീ വൃഥാവിൽ? ദാഹജലത്തിന്നു കേഴുന്നവർക്കായി നീയെന്തുനൽകിയെന്നോർത്തുനോക്കൂ! പൊരിയുന്നവയറിന്നൊരുവറ്റു നൽകാതെ നിറവയറൂട്ടി നീ തൃപ്‌തനായി! എത്ര പുരാണങ്ങൾ വേദങ്ങൾ ശാസ്‌ത്രങ്ങൾ എത്രയോ വർഷമുരുക്കഴിച്ചൂ! ലോകം നമിക്കുന്നു ജ്‌ഞ്ഞാനിയായ്‌, പക്ഷെ നീ ജ്ഞാനം പകർന്...

നഴ്‌സറിപ്പാട്ടുകൾ

മാനത്ത്‌ പട്ടം പാറും മാനത്ത്‌ പറവകളും ഹായ്‌ മാനത്ത! തീവണ്ടി കാറോടും ടാറിട്ട റോഡിലെന്നാൽ പാളത്തിലോടുന്നു തീവണ്ടി! വെളള പല്ലിൻ നിറം വെളളയാണേ പാലിൻ നിറം വെളളയാണേ! നിലാവ്‌ വെണ്ണിലാ പാലൊഴുകി മണ്ണിലേക്കെത്തുന്നേയ്‌! Generated from archived content: poem3_feb12.html Author: muraleedharan_aanappuzha

അംഗൻവാടി പാട്ടുകൾ

ദാഹം തീർക്കാം മുറ്റത്തെ ചെപ്പിനടപ്പില്ല! ചെപ്പിന്നടിയിലിതെത്ര വെളളം! വെളളം കോരിയെടുത്തീടാം ദാഹം തീർത്തു നടന്നീടാം! പൂച്ച പമ്മിപ്പമ്മി വരുന്നുണ്ടേ എലിയെത്തേടി പൂച്ച! എലികൾക്കുണ്ട്‌ പേടി പൂച്ചയ്‌ക്കുണ്ടോ പേടി! ലഡു ഉരുണ്ടുരുണ്ടിരിക്കുന്ന ലഡുവെന്ത്‌ മധുരം! കണ്ടുപോയാൽ വായ്‌ നിറയെ കപ്പലോട്ടാൻ വെളളം! Generated from archived content: poem2_july20_05.html Author: muraleedharan_aanappuzha

അംഗൻവാടി പാട്ടുകൾ

പാലം പാലം നല്ല പാലം വണ്ടിയോടും പാലം ഇരുകരകൾ തമ്മിൽ കോർത്തിണക്കും പാലം. പഴം പഴം പഴം കദളിപ്പഴം പഴം പഴം കണ്ണൻ പഴം പഴം പഴം നേന്ത്രപ്പഴം മധുരമുളള വാഴപ്പഴം. കപ്പൽ മഴേ, മഴേ, വാ വാ വാ മുറ്റം കടലായ്‌ മാറട്ടെ! കടലാസു കപ്പലിറക്കട്ടെ കടലുകൾ താണ്ടി പോകട്ടെ! മുയലോടൊപ്പം വെളള മുയൽ പോൽ ഞാനിന്ന്‌ വെളളയുടുപ്പു ധരിച്ചിട്ടും തുളളിയോടും മുയലിൻ പിമ്പേ എത്താനാകുന്നില്ലല്ലോ! Generated from archived content: poem1_july2_05.html Author: muraleedharan_aanappuzha

തീർച്ചയായും വായിക്കുക