Home Authors Posts by മുരളീധരൻ ആനാപ്പുഴ

മുരളീധരൻ ആനാപ്പുഴ

0 POSTS 0 COMMENTS

ഞാനാദ്യം

അന്ന് പാച്ചിക്കാന്റെ ഓട്ടോയിലാണ് ഞങ്ങള്‍ മാമന്റെ വീട്ടില്‍ വന്നത് അമ്മേം കിങ്ങിണീം ഞാനും ചേച്ചി ഇവിടാരുന്നല്ലോ വൈകീട്ട് അച്ഛന്‍ വരും. മാമന് രണ്ട് മക്കളുണ്ട് വത്സേച്ചിം‍ അരുണേട്ടനും വത്സേച്ചി കോളേജ് ഹോസ്റ്റലിലാ മാസത്തിലൊരിക്കലേ വരൂ. ചേട്ടന്‍ അടുത്തുള്ള കോളേജിലാ പഠിക്കുന്നേ എങ്കിലും ഞങ്ങളോടൊപ്പം കളിക്കാനൊക്കെ കൂടും ചേട്ടന്‍. അമ്മെം അമ്മായിം കൂടി കണ്ടുമുട്ടിയാല്‍ വര്‍ത്താനം തുടങ്ങും രണ്ടു പേരും ടീച്ചര്‍മാരാണ് മിക്കതും സ്കൂളി പഠിപ്പിക്കണ കാര്യാണ്. ചിലപ്പോ ഞങ്ങടെ കാര്യം. ഞങ്ങളെക്കൊണ്ട് തോറ്റൂന്ന് അ...

മാല

രണ്ട് ദിവസമായി ഞങ്ങളെല്ലാവരും തറവാട്ടിലാ ജലജ എളേമ്മക്കു പാടില്ല ശര്‍ദ്ദീം തലവേദനേം. സ്കൂളിനു മൂന്നു ദിവസം ഒഴിവ് . അമ്മ അടുക്കളേല്‍ നല്ല പണീലാണ്. ഞാനും കിങ്ങിണീം നേരം വെളുത്തെണീറ്റപ്പോള്‍ തുടങ്ങീതാണ് കളി. ഇന്നലെ മാമന്‍ വന്നപ്പോള്‍ ചേച്ചി കൂടെപ്പോയി. കളിക്കിടയില്‍ പല്ലു തേപ്പും ചായകുടീം ഞങ്ങള്‍ നടത്തിയിരുന്നു. അമ്മ കുളികഴിഞ്ഞെത്തിയപ്പോള്‍ നേരം ഉച്ചയായി. മേശ തുറന്ന് മാലയെടുക്കാന്‍ നോക്കി . അത് മേശമേലില്ല . മേശപ്പുറത്തും മുറിയിലുമൊക്കെ എല്ലാരും നോക്കി അച്ഛമ്മ കുളിമുറിയില്‍ നോക്കി. '' ഇന്നലെ ഞാന്‍ മ...

വയ്ക്കോല്‍ കൂനയില്‍

ഒരൊഴിവു ദിവസം . വലിയൊരു വള്ളം കടവിലടുത്തു കുറെ വയ്ക്കോല്‍ പുഴവക്കിലിറക്കി . അച്ചച്ചന്‍ പണം കൊടുത്തു. വള്ളക്കാര്‍ പോയി. '' വയ്ക്കോല്‍ കൂന ഇവിടെയാക്കാം'' അച്ചച്ചന്‍ തൊഴുത്തിനടുത്ത് ചൂണ്ടിക്കാട്ടി അഞ്ചാറ് കെട്ട് അച്ചച്ചന്‍ തന്നെ എടുത്തോണ്ടു പോയി കൂട്ടിയിടാന്‍ തുടങ്ങി അച്ചമ്മ വന്ന് മൂന്നാല് കെട്ടെടുത്തു. ചെറിയ കെട്ടാണ്. ഞാനും ചേച്ചീം കിങ്ങിണീം ഓരോന്നെടുത്തു. ഇത്തിരി കഴിഞ്ഞപ്പോള്‍ ആരാണ് വേഗം കൊണ്ടോയി ഇടുകയെന്നായി ചേച്ചി. പിന്നെ ചെറിയൊരു ഓട്ടമത്സരം തന്നെ. '' കുട്യോളു കൂടി സഹായിച്ചതോണ്ടു പണി വേഗം തീര്...

പച്ചിക്കേം കൂട്ടരും

'' എന്റെ ദൈവമേ ! ഒരു തലമുറ മുഴുവന്‍ പെണ്ണായി പോവ്വോ?'' അച്ചമ്മ അച്ചച്ചനോടു ചോദിച്ചതു ഞാന്‍ കേട്ടതാണു. '' തേരോടിച്ചില്ലേ സുഭദ്ര? നീയൊന്നു പേടിക്കാതിരി'' അച്ചച്ചന്‍. ആരാണു തേരോടിച്ചത് ? പെണ്ണുങ്ങള്‍ കാറോടിച്ചു പോണത് ഞാന്‍ കണ്ടിട്ടുണ്ട്. കുട്യോളെല്ലാം പെണ്ണായിപ്പോയതു കൊണ്ട് പറഞ്ഞതാത്രെ അച്ചമ്മ. ഒള്ളതു പറയാലോ ഒരനിയന്‍ വേണ്ടോന്ന് ഞാനും വിചാരിക്കാറുണ്ട് ആരും കേള്‍ക്കാതെ അമ്മയോടൊരിക്കല്‍ പറയേം ചെയ്തതാ. അമ്മ പറയുവാ ഒരു വീട്ടില്‍ രണ്ടു മക്കളേ ആകാവൂ എന്ന് എന്നാലേ മക്കളൊക്കെ നന്നായി വളര്‍ത്താന്‍ പറ്റൂന...

മിന്നു

കൂട്ടത്തില്‍ കളിക്കാന്‍ വല്ലപ്പോഴും ഒരാള്‍ കൂടിയുണ്ടാവും ആരാ? മിന്നു . ആരാ മിന്നൂന്ന് പറയാന്‍ പറ്റുമോ പറ്റില്ല ഷീജാന്റീടെ മോളാ മിന്നു. അച്ഛന്റെ അനിയത്തിയാണ് ഷീജാന്റി. ആന്റിക്ക് ജോലീണ്ട്. ഒഴിവു ദിവസം മാത്രേ മിന്നൂം ഷീജാന്റീം വരു. കുറുമ്പെടുത്താല്‍ ഞങ്ങളെയൊക്കെ വരച്ച വരേല്‍ നിര്‍ത്തും. ഷീജാന്റി ജോലി കിട്ടണേനു മുമ്പ് ട്യൂഷന്‍ ടീച്ചറായിരുന്നു. എന്നാലേ ഒരാളോട് ഷീജാന്റി തോറ്റു പോകും ആരോടാ മിന്നൂനോട്! ആന്റി ഇങ്ങോട്ടു വിളീച്ചാല്‍ മിന്നു അങ്ങോട്ടോടും. വടിയെങ്ങാനെടുത്താല്‍ ഇടതു കൈകൊണ്ട് കണ്ണുതുടച്ച് കര...

ഉണ്ണിമായ

ചില ദിവസം എന്റെ കൂട്ടിനു ഉണ്ണിമായേണ്ടാവും ഓ ഉണ്ണിമായയെപ്പറ്റി പറഞ്ഞില്ല ജയാന്റീടെ മോളാ ഉണ്ണിമായ. ആന്റി വരുമ്പോഴാണ് ഉണ്ണിമായേം വരാ. വന്നാല്‍ കൊറച്ചു ദിവസം ഇവിടുണ്ടാവും ഒരു വയസാവണതേയുള്ളു. എന്നെപ്പോലെയല്ല ഉണ്ണിമായ നല്ല പോലെ വെളുത്തിട്ടാ. ജയാന്റീമതേ. എങ്ങനെ കിട്ടീത്ര വെളുപ്പെന്നു ചോദിച്ചിട്ട് ജയാന്റി പറഞ്ഞത് ഒരു തരം സൊപ്പ് തേച്ചു കുളിച്ചിട്ടാണെന്നാ. അങ്ങനേണ്ടോ ഒരു സോപ്പ്. അമ്മയോട് പറഞ്ഞ് അത് വാങ്ങീട്ടൊന്നു കുളിക്കണം. അമ്മയ്ക്കും കൊടുക്കണം പിന്നെയാകട്ടെ. ഉണ്ണിമായ എന്നെ കണ്ടാല്‍ മതി ചിരി തൊടങ്ങും....

കിങ്ങിണി

രാജെളെച്ചന്റെ മോളാണ് കിങ്ങിണി. വിഷ്ണുപ്രിയാന്നാത്രെ നെഴ്സറീലെ പേര്‍. ഒരാള്‍ടെ പേര്‍ ഇങ്ങനെ മാറുമോ? അങ്ങനേങ്കി എന്റെ പേരെന്താവും? ശിവപ്രിയാന്നോ! എനിക്കെന്റെ പേരു മതി , ചിന്നൂന്ന് എന്താ നല്ല പേരല്ലേ ? നാല് വയസ്സ് കഴിഞ്ഞതേയുള്ളു കിങ്ങിണിക്ക്. വല്യ പത്രാസിലാണ് നെഴ്സറീ പോയി വരണത്. പുത്തനുടുപ്പും കൊടേം ബാഗും വാട്ടര്‍ ബോട്ടിലുമൊക്കെയായി ഓട്ടോയില്‍ക്കേറിപ്പോണതു കാണുമ്പോ...എനിക്ക്... കൊതിയാകും. സാരല്യ നാലുവയസ്സൊന്നു കഴിഞ്ഞോട്ടെ പൂജവയ്പ്പോണത്തിനു ഞാനും പോയിത്തുടങ്ങൂലോ നഴ്സറീല്‍. സ്കൂളീന്ന് കിങ്ങിണിയെത്...

അധ്യായം ഒന്ന്- ഞാന്‍

എന്നെ അറിയില്ലേ? ഞാന്‍ ചിന്നു നാലുവയസ്സായിട്ടില്ലെനിക്ക് അതുകൊണ്ടാത്രെ എന്നെ സ്കൂളി ചേര്‍ക്കാത്തെ നെഴ്സറി പോകാന്ന് ഞാമ്പറഞ്ഞതാ. നാലു വയസായിട്ടു മതീന്നാ എല്ലാവരും പറേണത് . ഒടുവില്‍ ഞാനുമങ്ങ് സമ്മതിച്ചു. ആരാ എല്ലാരും? അറിയണ്ടേ ഞങ്ങടെ വീട്ടില്‍ അച്ഛന്‍, അമ്മ, ചേച്ചി, തൊട്ടടുത്താണ് തറവാട്. അവിടെ അച്ചച്ചന്‍, അച്ചമ്മ, രാജെളേച്ചന്‍, ജലജെളെമ, കിങ്ങിണി അങ്ങനെ എല്ലാരുണ്ടെനിക്ക്. അമ്മ ടീച്ചറാണെ. അകലെയാ അടുത്താര്‍ന്നെങ്കി കൂടെപ്പോകാര്‍ന്നു. അച്ഛന്‍ ആപ്പീസിലാ ജോലി. രണ്ടു പേരും നേരം വെളുക്കുമ്പോ പോകും ഇരുട്...

മൊബൈൽ എവിടെ?

‘ഓ.... മൊബൈൽ എടുക്കാൻ മറന്നു. ഇങ്ങെടുത്തേ...’ ഓഫീസിൽ പോകാനിറങ്ങിയ ഭർത്താവ്‌ തിടുക്കത്തിൽ വിളിച്ചുപറഞ്ഞു. ഭാര്യ വേഗം ചെന്ന്‌ മേശപ്പുറത്ത്‌ നോക്കി. ‘ഇവിടെങ്ങും കാണുന്നില്ലല്ലോ.’ ‘ഞാൻ മേശപ്പുറത്ത്‌ വെച്ചതായിരുന്നല്ലോ. തിടുക്കത്തിൽ നോക്കിയാൽ ഒന്നും കാണില്ല.’ കാലിലെ ഷൂസ്‌ ഊരിവെച്ച്‌ അകത്തേക്ക്‌ കയറിയ ഭർത്താവും അന്വേഷണം തുടങ്ങി. ‘വാങ്ങീട്ടധികം നാളായില്ല! അതിനിടയ്‌ക്ക്‌ അതും കളഞ്ഞോ ആവോ! പൊതുവെ മറവിക്കാരനായ ഭർത്താവിൽ അത്രയ്‌ക്ക്‌ വിശ്വാസം വന്നില്ല.’ ‘ഇന്നലെ ഞാൻ മേശപ്പുറത്ത്‌ വെച്ചതാണെന്നേ!’...

മുളള്‌ മുളളുകൊണ്ട്‌

അമൽ നടക്കുമ്പോൾ ഭൂമി കുലുങ്ങുന്നുവോ എന്ന്‌ തോന്നിപ്പോകും. അത്രയ്‌ക്ക്‌ ശക്തിയായി അമർത്തിച്ചവിട്ടി വേഗത്തിലാണ്‌ അവൻ നടക്കുക. കൂട്ടുകാരും വീട്ടുകാരും ഇക്കാര്യത്തിൽ അവനെ ഉപദേശിക്കാറുണ്ട്‌. എന്നാൽ അവനത്‌ ശീലമായിപ്പോയി. “അന്നനട നടക്കാൻ ഞാനെന്താ പെണ്ണാണോ? വേഗത്തിൽ നടക്കുന്നത്‌ വീരത്വമാണെന്ന്‌ നിങ്ങൾ പറയാത്തതെന്തേ?” ഒരിക്കൽ കൂട്ടുകാരോട്‌ ചോദിച്ചത്രേ. നടപ്പിൽ മാത്രമല്ല, സംസാരിക്കുന്നതിലും അമലിന്‌ പ്രത്യേകതയുണ്ട്‌. വളരെ വേഗത്തിലാണ്‌ സംസാരിക്കുക. എന്താണ്‌ പറയുന്നതെന്ന്‌ മനസ്സിലാക്കാൻ മറ്റുളളവർ വിഷമിക്ക...

തീർച്ചയായും വായിക്കുക