Home Authors Posts by മുഞ്ഞിനാട്‌ പത്മകുമാർ

മുഞ്ഞിനാട്‌ പത്മകുമാർ

0 POSTS 0 COMMENTS

ഘടികാരങ്ങളുടെ ടിക്‌ടിക്‌ നാദം അങ്ങുതിരിച്ചെടുക്കുക...

ഇരുപത്‌ വയസ്സ്‌ തികയുന്നതിന്‌ ആഴ്‌ചകൾക്കുമുൻപ്‌ ദാലി വിചിത്രമായൊരു സ്വപ്നം കണ്ടു. ഒരു കൂറ്റൻ ഘടികാരം. നിക്കോളാസ്‌ ക്രെസിനസ്സ്‌ എന്ന ബിഷപ്പ്‌ സങ്കല്പിച്ചതിലേക്കും വലുത്‌. ഘടികാരം പ്രപഞ്ചത്തിന്റെ ഒത്തനടുവിൽ ആരോ കൊളുത്തിയിട്ടിരിക്കുന്നു. സമയസൂചികൾ കുഞ്ഞാടുകളെപ്പോലെ പ്രപഞ്ചസത്യത്തെ വലംവയ്‌ക്കുന്നു. ആരോ ഒരാൾ ഘടികാരത്തിന്‌ മുകളിലേക്ക്‌ മുന്തിരിവളളിപോലെ പടർന്നു കയറുന്നത്‌ ദാലി കണ്ടു. മുഖം വ്യക്തമല്ല. എങ്കിലും കാറ്റിലൊഴുകുന്ന അംഗവസ്‌ത്രം ദാലിയ്‌ക്ക്‌ പെട്ടെന്ന്‌ തിരിച്ചറിയാൻ കഴിഞ്ഞു. വിരുന്നിനെത്തുമ്...

ശിലാവനങ്ങൾ

വളരെക്കുറച്ചു മാത്രം എഴുതുകയും എഴുതിയവയിൽ ഭൂതകാലത്തിൽ നിന്ന്‌ വർത്തമാനകാലത്തിലേക്ക്‌ സഞ്ചരിക്കുന്ന ജീവിതത്തിന്റെ ഒരു തീവണ്ടി കടത്തിവിടുകയും ചെയ്യുന്ന എഴുത്തുകാരിയാണ്‌ നളിനി ബേക്കൽ. കഥകളിൽ പാലിക്കുന്ന മിതത്വം, അനുഭവത്തിന്റേതായ ആഴക്കാഴ്‌ചകൾ, വികാരങ്ങളുടെ നിയന്ത്രിതമായ അനുഭവപാഠങ്ങൾ എന്നിവയെല്ലാം നളിനി ബേക്കലിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. മനുഷ്യമനസ്സിന്റെ ആഴത്തിലുളള മായക്കാഴ്‌ചകൾ സമ്മാനിക്കുന്ന നോവലാണ്‌ നളിനി ബേക്കലിന്റെ ‘ശിലാവനങ്ങൾ’. ഒരു വേള നിഗൂഢമായൊരു ആനന്ദത്തിന്റെയോ നിർവചനങ്ങളില്ലാത്ത സ്‌നേഹത്...

തീർച്ചയായും വായിക്കുക