മുനീർ ടി കെ
സെന്‍സെക്സ്
മദ്ധ്യാഹ്നനേരത്ത്
കായലിലേക്കൊരു ചൂണ്ടയെറിഞ്ഞ്
ഞാനതിന്റെ വക്കത്തിരിക്കയായിരുന്നു.
കായലിനപ്പുറം,
പാടങ്ങളും കഴിഞ്ഞങ്ങു
ദൂരെ, ദൂരേകാണുന്ന
പര്‍വ്വതനിരകളാകെ
വിപണിസൂചികയിലെ
കയറ്റിറക്കങ്ങളായ്
കായല്‍ജലത്തിൽ
പ്രതിബിംബിക്കുന്നു.
കാറ്റുവന്നോളങ്ങളില്‍
തെന്നിയാടിയപ്പോൾ
മലനിരകളെല്ലാമതിലൊന്നാടി-
യുലയുന്നതും കാണാനായി.
നീട്ടിയ ചൂണ്ടയുംപിടിച്ച്
ഞാനങ്ങനെ
ചിന്തയിലേക്ക്
നിവര്‍ന്നിരുന്നു.
'കഷ്ടപ്പെട്ട് മലയൊന്ന് കയറിയാലോ'
താഴേയ്ക്കാപതിക്കുമതിവേഗത്തിലെന്നുതീർച്ച; അതിലും വേഗത്തി...
എന്റെ നക്ഷത്രം
ചിന്തകൾ ചിലപ്പോൾപ്രഭാത യാത്രക്കിടയില്‍കിഴക്കോട്ട് കണ്ണ്പായിക്കലാണ്... ചിലപ്പോൾ, ഉച്ചമയക്കത്തിന് ശേഷമുള്ളഉണര്‍വിന്റെ ഉന്മേഷമാകലാണ്... ചിലപ്പോൾ, സായന്തനത്തിന്റെ നിശ്ശബ്ദതയില്‍ പടിഞ്ഞാറ്മാനം ചുവക്കലാണ്... ചിലര്പറയുംചിന്തകൾ ആഴമുള്ളകടലിന്റെ തുടിക്കുന്നമനസ്സാണെന്ന്ഏതോ തീരംകൊതിച്ചെത്തുന്നതിരമാലകളുടെ വിങ്ങലാണെന്ന്... ചിലര്പറയുംചിന്തകൾ മനസ്സിന്റെചക്രവാളത്തിലെ നക്ഷത്രങ്ങളാണെന്ന്
കുറച്ചുനേരങ്ങളിലേയ്ക്കവ മിന്നിത്തിളങ്ങുകയുംപിന്നീടെങ്ങോട്ടോ മറഞ്ഞുപോവുകയുംപൊലിഞ്ഞു തീരുകയും ചെയ്യാറാണെന്ന്....
മടക്കിവെച്ച പുസ്തകം
മടക്കിവെച്ചൊരാപുസ്തകം
നിവര്‍ത്തിയപ്പോഴെത്ര
ശലഭങ്ങളാണുയിർകൊണ്ടു
യരങ്ങളിലേയ്ക്കു
ചിറകടിച്ചത്...
മഷിയുണങ്ങിയപേനയാൽ
വീണ്ടുമെഴുതാൻ
തുടങ്ങിയപ്പോഴെത്ര
ചിത്രങ്ങളാണു ചിന്തയിൽ
വർണ്ണങ്ങളേകിത്തെളിഞ്ഞത്...
അടഞ്ഞ ജാലകം
കൊളുത്തു
നീക്കിത്തുറന്നമാത്രയിലെത്ര
വാക്കുകളാണു വെള്ളിവെളിച്ചമായ്
കിനിഞ്ഞിറങ്ങിയത്...
മഴച്ചാര്‍ത്തുകളിങ്ങാർത്തു
ചിരിച്ചപ്പോൾ
നമ്മൾ നടന്നുതീര്‍ത്ത
ദിനങ്ങളെല്ലാമിന്നെത്ര
വേഗമാണൊരുകുടക്കീഴിൽ
നനഞ്ഞൊട്ടിച്ചേർന്നുനിന്നത്...
മിഴിപ്പൂവ്
പകൽചില്ലകൾക്കു താഴെ
ഓർമ്മതൻ തണൽപരപ്പിൽ
വാടാതെ വിടര്‍ന്നുനില്‍പ്പൂ
നിന്റെയാമിഴിപ്പൂക്കൾ.
പൂമ്പാറ്റയായ് മിഴികളിൽ
ചേക്കേറിയ പൂക്കള്‍...
നേർത്തചിറകുകൾചേർത്തെന്നെ നോക്കിയെത്രയോ
സായന്തനങ്ങൾ...
നഷ്ടപ്പെട്ട ഓര്‍മയാണു
പൂവിന്റെ നിറം.
ഉള്ളിലൂറും പ്രാര്‍ത്ഥനയാണു
പൂവിന്റെ സുഗന്ധം...
നിശയുടെ ജാലകം തുറന്ന്
മൗനമുറഞ്ഞവഴികളെ
ഞാന്‍ നോക്കിനിന്നു
നിലാവുതിര്‍ന്നുവീഴുന്നുണ്ടാ
മിഴിപ്പൂക്കളിൽ
ഇന്നും... ഇപ്പോഴും...