മുല്ലൂർ സുരേന്ദ്രൻ
അമ്മികൊത്താനുണ്ടോ? പല്ലുപറിക്കാനുണ്ടോ?
എൻജിനിയറിംഗ് മെരിറ്റ്‌സീറ്റിൽ അവസാന റാങ്ക്‌കാരന് ശേഷവും ഒഴിവുകളേറെ എന്ന് പത്രവാർത്ത. വൈദ്യശാസ്‌ത്രരംഗത്തും ഇത്തരം വാർത്ത. ഗ്രാമങ്ങളിൽ ആഴ്‌ചയിൽ ഒരുദിവസം എങ്കിലും അമ്മികൊത്താനുണ്ടോ? ഈയം പൂശാനുണ്ടോ? തുടങ്ങി ഏതെങ്കിലും ജീവിതഗന്ധിയായ ശബ്‌ദം കേൾക്കാതിരിക്കാനാവില്ല. ദിശാബോധമില്ലാത്ത പ്രൊഫസണൽ വിദ്യാഭ്യാസരംഗം ഇങ്ങനെ പോയാൽ നമ്മുടെ പ്രൊഫഷണിസ്‌റ്റുകൾ ഉപഭോക്താക്കളെ തേടിവരുന്നകാലം വിദൂരമല്ല. വീടുവയ്‌ക്കാനുണ്ടോ? കമ്പി മുറിക്കാനുണ്ടോ? കോൺക്രീറ്റ് കുഴയ്‌ക്കാനുണ്ടോ? ടിവി നന്നാക്കാനുണ്ടോ? തുടങ്ങിയ ദയനീയരോദനങ്ങ...