മുകുന്ദൻ പുലരി
കവിതാമിഠായി
കൊതുകമ്മ അന്തിയാവുമ്പോൾ പൊന്തിവരുന്ന അന്തകനാണീ കൊതുകമ്മ മന്തും പേറി മന്ത്രം ചൊല്ലി അന്തികത്തെത്തിടുമീയമ്മ കാക്കച്ചി പാത്തുപതുങ്ങി വരുന്നല്ലോ സൂത്രക്കാരി കാക്കച്ചി സ്വന്തം പേര് വിളിച്ചുപറക്കും സുന്ദരിയാണീ കാക്കച്ചി. അണ്ണാൻ ചില്ലക്കൊമ്പേൽ ചിൽചിൽ ചാടി അല്ലലറിയാതല്ലേ നിൻ ഉല്ലാസത്താൽ ഓടിച്ചാടും വില്ലൻ നീയൊരു കുഞ്ഞണ്ണാൻ. പച്ചത്തത്തേ.... പച്ചത്തത്തേ പനന്തത്തേ ഇത്തിരി നേരമിരുന്നാട്ടെ ഒത്തിരി കാര്യം ചൊല്ലാം ഞാൻ വിത്തുകളൊന്നും കൊത്തല്ലേ Generated from a...
എന്റെ നാട്
അരുവികൾ കളകളം പാടിടുന്ന അരുമക്കിടാവാണ് എന്റെ നാട് തരുണികൾ കൈകൊട്ടിപ്പാടിടുന്ന തരുനിരതിങ്ങുന്നോരെന്റെ നാട് പൂക്കളും കായ്‌കളും മത്സരത്താൽ പുഞ്ചിരി തൂകുന്നോരെന്റെ നാട് ഗ്രാമാഗ്രാമാന്തര വീഥികളിൽ ഗ്രാമസഭ ചേരുമെന്റെ നാട്. പുണ്യപുരാണനദികളെല്ലാം ശാന്തമായൊഴുകുന്നോരെന്റെ നാട് സാക്ഷരരാകുവാൻ പാടുപെട്ട സാക്ഷരസുന്ദരമെന്റെ നാട് ഓണം പെരുന്നാളുമീസ്‌റ്ററുമായ് ഓടിയെത്താറുളേളാരെന്റെ നാട് കാട്ടാറും കാനനച്ചോലകളും താരാട്ടുപാടുന്നോരെന്റെ നാട് കാനനഭംഗിയാൽ പാട്ടുപാടും കുയിലുകളേറിയോരെന്റെ നാട് സത്യം സമത്വം...
ഇന്ത്യാ രാജ്യം
ഒരു നാടിരുനാട് പലനാട് ചേർന്ന- ഒരു മഹാരാജ്യമാ- ണിന്ത്യാരാജ്യം. ഒരു നദിയിരുനദി പലനദി ചേർന്ന- ഒരു മഹാരാജ്യമാ- ണിന്ത്യാ രാജ്യം. ഒരു ഭാഷയിരുഭാഷ പല ഭാഷ ചേർന്ന- ഒരു മഹാരാജ്യമാ- ണിന്ത്യാ രാജ്യം. ഒരു മതം പലമതം ഒരുമിച്ചു ചേർന്ന ഒരു മഹാരാജ്യമാ- ണിന്ത്യാ രാജ്യം. ഒരു വേഷമിരുവേഷം പലവേഷം ചേർന്ന- ഒരു മഹാരാജ്യമാ- ണിന്ത്യാ രാജ്യം. ഒരു നൂറുകോടി ജന- മൊരുമിച്ചു വാഴുന്ന ഒരു മഹാരാജ്യമാ- ണിന്ത്യാ രാജ്യം. ഒരു കോടി ദേവാ- ലയങ്ങളെ സൃഷ്‌ടിച്ച ഒരു മഹാരാജ്യമാ- ണിന്ത്യാ രാജ്യം. ഒരമ്മതൻ മക്കൾ ഒരുമിച്ചു വാഴുന്ന ഒരു മ...