മുജീബ് റഹ്‌മാൻ
മലബാർ കലാപത്തിന്റെ ഫോക്‌ലോർ
ഒരു ജനതയുടെ കൂട്ടായ്‌മയുടെ ഉയർന്ന രൂപമാണ് കലാപങ്ങൾ. ഇത്രയും അർപ്പണം വേണ്ട മറ്റൊരു സർഗ്ഗാത്മകതയും ഇല്ലതന്നെ. തങ്ങളുടെ നിലനിൽപിനെ അപകടപ്പെടുത്തിയ ചില നിമിത്തങ്ങൾ ജനങ്ങളെ കലാപത്തിലേയ്‌ക്കു നയിക്കുന്നു. മലബാർ കലാപത്തിന്റെയും (1921) സ്‌ഥിതി അതു തന്നെ. മുന്നൊരുക്കങ്ങൾ ഏറെയൊന്നുമില്ലാത്ത ഈ കലാപം നാട്ടിലെ സർഗ്ഗാത്മകതയെ വളരെയേറെ സ്വാധീനിച്ച ഈ കലാപത്തെക്കുറിച്ചുളള വാമൊഴിരൂപങ്ങൾ ഇന്നും സമൂഹത്തിൽ വിനിമയം ചെയ്യുന്നുണ്ട്. പൈതൃകങ്ങൾ കൈമാറിയ കലാപത്തിന്റെ ഓർമ്മകൾ കഥകളായും പാട്ടുകളായും ചൊല്ലുകളായുമ...
കാലിഗ്രാഫിയെക്കുറിച്ച്
അറബി സമസ്‌കാരത്തോടൊപ്പം നമ്മുടെ നാട്ടകത്തേയ്‌ക്കെത്തിച്ചേർന്ന കലാരൂപമാണ് കാലിഗ്രാഫി. ഗ്രീക്ക് ഭാഷയിൽ ‘കല്ലോസ്’ എന്നാൽ മനോഹരം എന്നും ‘ഗ്രാഫെയ്‌ൻ’ എന്നാൽ എഴുത്ത് എന്നും പൊരുൾ. ഖുശ്‌നവിസി‘ എന്ന പേർഷ്യൻ ഭാഷാന്തരം അർത്‌ഥമാക്കുന്നതും അലങ്കാരത്തോടെയുളള എഴുത്ത് എന്നത്രെ. മധ്യകാല അടിമ സമൂഹത്തിലെ ഗോഥിക് ലിപികളുടെ അനുകരണാത്‌മക ചിത്രണമാണ് കാലിഗ്രാഫി എന്ന് ചിലർ. എന്നിരുന്നാലും മധ്യകാല അറേബ്യൻ സംസ്‌കാരപ്പെരുമയുടെ ഭാഗമായാണ് കാലിഗ്രാഫ് വളർച്ചപ്രാപിച്ചത്. മലബാറിൽ കാലിഗ്രാഫി പ്രചാരം നേടുന്നത് അതിന്റ...
തൊണ്ട് എന്ന ഹുക്കയുടെ പെരുമകൾ
കോഴിക്കോട് ജില്ലയിലെ പന്തലായിനിക്കൊല്ലം പ്രാചീനകാലം മുതൽതന്നെ അറേബ്യൻ രാജ്യങ്ങളുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്നു. ഉരുവിൽ സാധനങ്ങളുമായി പുറപ്പെടുന്ന നാട്ടിലെ വ്യാപാരികൾ അറബികളെ പ്രീതിപ്പെടുത്തുന്നതിന് പല സമ്മാനങ്ങളും കൊണ്ടുപോവാറുണ്ടായിരുന്നു. കൗതുകകരമായ ഒരു സമ്മാനത്തെക്കുറിച്ചാലോചിക്കവെയാണ് ഹുക്കയുടെ ഉദ്‌ഭവത്തിലെത്തിച്ചേരുന്നത്. അക്കാലത്ത് അറേബ്യയിൽ പുകവലിക്കുന്നതിന് മണ്ണിന്റെ ഹുക്ക പ്രചാരത്തിലുണ്ടായിരുന്നുവത്രെ. അവയെ അനുകരിച്ചുകൊണ്ടാണ് എന്നാൽ തീർത്തും പുതുമയുളള മാതൃകയിൽ കൊയിലാണ്...