മുഹമ്മദ് നിയാസ്
കറുത്ത മഞ്ഞ്
സ്കൂളിലെ ലാബിലാണ് അവൻ ആദ്യമായി അസ്ഥികൂടംകാണുന്നത്
പ്ലാസ്റ്ററുകൊണ്ടുണ്ടാക്കിയവ, അതിൽ നോക്കി നിന്നപ്പോൾ അവന് ഭയമൊന്നും തോന്നിയില്ല. .
പ്രത്യേകിച്ച് തലയോട്ടിയിലെ കൺ കുഴികളിലെ ഇരുട്ട് , തന്നെ നോക്കി ചിരിക്കുകയാണെതെന്ന് അന്നവന് തോന്നിയിരുന്നു. എന്നാൽ മറ്റു കുട്ടികൾക്ക് അതിനോട് പേടിയായിരുന്നു.
നമ്മുടെയെല്ലാം തലയോടുകൾ ഇങ്ങനെയാണെന്ന് പറഞ്ഞപ്പോൾ അവനാശ്ചര്യം കൊണ്ടു.
അന്ന് വീട്ടിൽ കണ്ണാടിയിൽ നോക്കി ഏറെ നേരമിരുന്നവൻ ,കുറേ കഴിഞ്ഞ് മുഖത്തും കൺകുഴിയിലും കൈയ്യമർത്തി നോക്കിയപ്പോൾ തന്റെ യുള്ളിലു...