മുഹമ്മദ് അറക്കൽ
ചിങ്ങസ്‌മരണകൾ
വാതിൽ തിരശീലയ്‌ക്കപ്പുറമൊരു തെന്നൽ മിണ്ടാതെ നിന്നു തിരിച്ചുപോയോ, ഇടറിയ കാല് വച്ചു താളം പിടിച്ചുവൊ, ദീർഘനിശ്വാസം തിരശ്ശീല ചീന്തിയോ? മുട്ടിക്കുറുകാനും, കിന്നാരം ചൊല്ലാനും മുറ്റത്തു വാടി നില്‌ക്കുന്നൊരു മന്ദാര- മൊട്ടിന്റെ കാതിൽ രഹസ്യം പറയാനും നില്‌ക്കാതെ വന്ന വഴിയേ മടങ്ങിയോ? ചിങ്ങം പിറന്നിട്ടു, മത്തമുണർന്നിട്ടു, മെന്റെ മുറ്റത്തൊരു പൂക്കളമില്ലാത്ത, ദൂരത്ത് നിന്നൊരു പൂവിളിയില്ലാത്ത മട്ടു കണ്ടിട്ട് പിണങ്ങിപ്പോയോ? എന്നും നിറകുടം പെയ്യുന്ന തേന്മാവും- മിന്നു നിശ്ശബ്‌ദം മൊരണ്ണാനുമില്ല ചിലമ്പിച്ച താ...