എ.എം.മുഹമ്മദ്
തകഴിയിലെ വെളളപ്പൊക്കത്തിൽ ഒഴുകി ഒഴുകി ഒരു മനസ്സ്&...
(വെളളപ്പൊക്കം കഷ്‌ടനഷ്‌ടങ്ങളുടെ ചേറും ചണ്ടിയും മാത്രമല്ല ശേഷിപ്പിക്കുന്നത്. മധുരം കിനിയുന്ന ഓർമ്മകളുടെ മുത്തും പവിഴവും അതോടൊപ്പമുണ്ട്. അതിന്റെ ദ്യോതനമായ സ്‌മരണകൾ കുട്ടനാടൻ മനസ്സുകളിലുണ്ട്. മൂന്നു ദശാബ്‌ധങ്ങൾക്കു മുമ്പുളെളാരു വെളളപ്പൊക്കം ഒരു ബാലമനസ്സിനെ ചേർത്തുവെച്ചത് ഒരു മഹാപ്രതിഭയിലേക്കാണ്. വർഷം 1967.) ആറും തോടും കവിഞ്ഞ് പറമ്പുനിറഞ്ഞ് വീടിന്റെ ഒതുക്കുകൾ കയറിയ വെളളം കട്ടളപ്പടിയിൽ തുളളിത്തുളുമ്പി. നാലാം ദിവസവും പേമാരി തുടരുകയായിരുന്നു. പ്രളയപ്പരപ്പിൽനിന്ന് അവന്റെ കടലാസുതോണി വീട്ടിനകത...