Home Authors Posts by മുഖത്തല

മുഖത്തല

0 POSTS 0 COMMENTS

കാവ്യകൈരളി

കാവ്യചിന്ത കനിഞ്ഞുനില്‌ക്കും കാലമാണു നടപ്പുകാലം കാവ്യദേവത വന്നുപോയാൽ മാനസം പരിശുദ്ധമാകും കാവ്യകലയുടെ നാടകവേദിയി- ലായിരങ്ങൾ തിമിർത്തിടുന്നു കവിതകൾ നാടിൻ നായകർ അവർ നീരിവിത്തു വിതച്ചിടുന്നു കവനകലയുടെ കനകം ശ്രേണിയി- ലെത്താൻ കൊതിച്ചിടുന്നു കവിതതന്നെ ചിലർക്കു ജീവിതം മഹില കൈരളി നിത്യകാമുകി ഇല്ലവരണം കൈരളിക്ക്‌ ഭുവനമുളള കാലമോളം കാവ്യകൈരളി ചന്ത്രകപോൽ വിലസീടുമീ പാരിടത്തിൽ Generated from archived content: poem6_aug.html Author: mughathala

തേച്ചുകുളി

കൂപ്പാം ഒരു മാസം കൂപ്പാം കണ്ടകടച്ചാണിയേയും പിന്നഞ്ചുവർഷം കൂപ്പൂ പിന്നൊരു മാസം ഞാൻ കൂപ്പാം! മാസമരലക്ഷം പോരും മാർഗ്ഗ തടസ്സമില്ലാതെ പിന്നെ പറന്നെത്തിയുണ്ണാം കല്യാണം ‘ജനകീയ’മാക്കാം ചാക്കാലവന്നാൽ പറക്കാം സേവനപ്പൊയ്‌മുഖം നീട്ടാം പത്രാസിൽ സ്‌മാരകം തീർക്കാം പോക്കറ്റുകാലിയാകാതെ വിപ്ലവഗീതങ്ങൾ പാടാൻ എ.സി.യുളള ഓഫീസിൽ കേറാം ‘ത്യാഗധനനായി’ മാറി ‘നാടിന്റെ രോമാഞ്ച’മാകാം ടിക്കറ്റെടുക്കാതെ തന്നെ കോടീശ്വരനായി മാറാം ജനാധിപത്യത്തിൽ ജനകീയം കാച്ചി മേനിയിൽ തേച്ചുകുളിക്കാം Generated f...

സ്‌നേഹദീപം

ഒരുമ വരുമേ പെരുമ വരുമേ മനുഷ്യരെല്ലാം മനുഷ്യരായാൽ! മഹിമ വരുമേ ഗരിമ വരുമേ യുദ്ധമില്ലാക്കാലം വരുമേ! പകപുകയും കാലം പോയി സ്‌നേഹദീപം കത്തിടുമേ! മനുഷ്യരെല്ലാം മോദമോടെ വാണിടുന്ന കാലം വരുമേ! Generated from archived content: poem14_apr23.html Author: mughathala

കേമച്ചാർ

വാലു പിടിച്ചു പുലിവാല്‌ പുലിവാലു പിടിച്ചു കേമച്ചാർ അരമനതോറും കയറിയിറങ്ങി നാണം കെട്ടു കേമച്ചാർ കോടതികയറി കേമച്ചാർ കുറ്റക്കാരെ കണ്ടെത്താൻ രേഖകൾ നോക്കിയ കമ്മീഷൻ കുറ്റക്കാരെക്കണ്ടെത്തി! അപ്പോൾ വന്നു കേമച്ചാർ കുറ്റക്കാർക്കായ്‌ വാദിക്കാൻ! സീറ്റുകൾ പലതും പുലിതിന്നു കേമച്ചാരോ പുലിവാലിൽ! കൂട്ടക്കാരെ കൂട്ടാതെ വാലുപിടിച്ചൊരു കേമച്ചാർ ഉത്തരനെപ്പോലോടുമ്പോൾ കൂട്ടക്കാരും നാണിപ്പൂ ! Generated from archived content: poem13_jan01_07.html Author: mughathala

മലയാണ്മ

കുയിൽ വാണിപ്പെണ്ണാണേ അഴകേലും പെണ്ണാണേ ഹൃദയത്തിൽ പൂവാണേ അതുനിറയെ തേനാണേ മധുവോലും മൊഴിയാണേ കനിവിന്റെ നിറവാണേ ലാളിത്യത്തികവാണേ സൗന്ദര്യ ഖനിയാണേ മനസ്സിന്റെ കിനാവാണേ സ്വപ്‌നത്തിൽ സഖിയാണേ മലയാണ്മ പെൺകൊടിയേ നീയെന്നും നിധിയാണേ മാമകതൂലികയിൽ നീ നൃത്തം ചെയ്‌തീടൂ! നീയെന്നിൽ ലയിച്ചീടൂ ഞാൻ മാറാം നീയായി! Generated from archived content: poem11_july.html Author: mughathala

പൊരുൾ

ഗഗനം പോലപാരമാം ജീവിതപ്പൊരുൾ വർണ്ണിക്കാനാർക്കാവും? സമുദ്രജലമളക്കാൻ പറ്റുമോ മാനവർക്ക്‌? എണ്ണാനാകുമോ നക്ഷത്രജാലമെത്രയെന്ന്‌. Generated from archived content: poem2_feb5_10.html Author: mughathala

തീർച്ചയായും വായിക്കുക