എം.ടി. വാസുദേവൻനായർ
ഹൃദയത്തിന്റെ വിശപ്പറിഞ്ഞ കേശവദേവ്…
എഴുത്തുലോകത്തിലെ വഴികാട്ടികൾ സാഹിത്യമെന്നത് ഇന്നലെയുടെ അപ്പുറത്തുനിന്നും നാളെയുടെ അനന്തതയിലേയ്‌ക്ക് അനസ്യൂതമായി ഒഴുകികൊണ്ടിരിക്കുന്ന ഒരു പ്രവാഹമാണ്. തകഴിയും കേശവദേവും വർക്കിസാറും കാരൂരുമൊക്കെ എഴുതിയത് ഇളംപ്രായത്തിൽ തന്നെ വായിക്കുകയും അന്ന് കിട്ടാവുന്ന വിശേഷാൽ പ്രതികളിൽ വരുന്ന ഇവരുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് മൺചുവരിൽ പതിപ്പിച്ചു വച്ച ബാല്യകാലമായിരുന്നു എന്റേത്. എന്റെ ചെറിയ എഴുത്തുലോകത്തെ ദൈവങ്ങൾ ഇവരായിരുന്നു. എങ്കിലും ഇവരിൽനിന്നും ഏറെ വ്യത്യസ്തരാണ് എന്നെപോലുളള എഴുത്തുകാർ. എന്നിൽനിന്നും...
അതിഥിമൂല
നൈൽനദിയില്ലാത്ത ഈജിപ്‌തിനെക്കുറിച്ച് ചിന്തിക്കാനാവില്ല. കെയ്‌റോയിൽ എല്ലാ ഹോട്ടലുകളും നദിയിലേക്ക് അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. എന്നിട്ടും നൈൽനദിയിലെ വെളളം മലിനമായിട്ടില്ല. എന്നാൽ കേരളത്തിൽ ഭാരതപ്പുഴ മരണശയ്യയിലും മറ്റു പുഴകളിലെ വെളളം ഉപയോഗശൂന്യവുമായി. Generated from archived content: essay1_feb.html Author: mt_vasudevannair
വായനയുടെ രസതന്ത്രം
എന്റെ കാലഘട്ടത്തിൽ വായനയുടെ ഏറ്റവും വലിയ രസതന്ത്രവിദ്യ ഞാൻ കാണുന്നത് ചങ്ങമ്പുഴയുടെ രമണൻ പ്രസിദ്ധീകരിച്ച കാലത്ത് - ഞാൻ അന്ന് കുട്ടിയാണ്-എവിടെയോ ഒരു ഗ്രാമത്തിൽ ഒരു കൈയെഴുത്തുപ്രതിയുണ്ട് എന്ന് കേട്ടിട്ട് അത് വാങ്ങാൻ വേണ്ടി വീട്ടുകാർ എന്നെ നിർബന്ധിച്ചയച്ചു. ആ കൈയെഴുത്തുപ്രതി ഒരു രാത്രിയെ വയ്‌ക്കാൻ പാടുളളൂ എന്ന നിബന്ധനയോടെ ഞാൻ വാങ്ങിക്കൊണ്ടുവരുന്നു. അത് വീട്ടിലെ ആളുകളിരുന്ന് പകർത്തി ഉണ്ടാക്കുന്നു. അപ്പോൾ കുട്ടിയായ എനിക്ക് അത്ഭുതം തോന്നി. ഒരു പുസ്‌തകം വായിക...