എം.എസ്.കെ.നമ്പൂതിരി
“ഒരമ്മയുടെ ഓർമ്മയ്‌ക്ക്….”
ഒരു സഞ്ചിനിറയെ പൂക്കളുമായി ഗൗരി വന്നു. വടക്കിനിയിൽ, കോണിച്ചോട്ടിൽ സഞ്ചി കുടഞ്ഞു; ചെത്തിയും തുളസിയും ഇടകലർന്ന ഒരു ചെറുനിക്ഷേപം! തെക്കിനിപ്പടിയിൽ തൂണും ചാരിയിരിക്കുന്ന അമ്മയുടെ അടുത്തുചെന്നിരുന്നുകൊണ്ട് പിന്നെ ആരോടെന്നില്ലാതെ പറഞ്ഞുഃ പൂവ്വും മാലേം കെട്ടീം, അടിച്ചുവാരീം, പാത്രം മോറീം.... എന്റെ തറവാട് പൊളിയ്‌ക്കണ്ടായ്‌ര്‌ന്നു. -പരാതികൾ അമ്മയ്‌ക്ക് പുത്തരിയല്ല. പറയുന്നവർക്കെങ്കിലും ഇത്ര ആശ്വാസം കിട്ടട്ടെ. “എന്താ അമ്മ ഒന്നും മിണ്ടാത്തെ?” “എല്ലാരും പറേണതൊക്കെ കേക്കന്നെ”. നാലുക്കെട്ട...