എം.എസ് സുനിൽകുമാർ
സംശയം
തിരക്കിന്നിടയിൽ നിന്ന്, നീ ചൂണ്ടിയ വിരൽ എന്റെ നേർക്കാണെന്ന്... ചിലപ്പോൾ- നിന്റെ ഒളികണ്ണിട്ടുള്ള, നോട്ടവും, എന്റെ മുഖത്തേക്കാണെന്ന് പിന്നെയന്ന് നീ ചൊല്ലിയ കവിതകേട്ട്, അതും എന്നേക്കുറിച്ചാണെന്ന്... പക്ഷേയിന്നലെ- നിന്നെ കൈക്കുപിടിച്ച്, തിരക്കുള്ള റോഡുകടത്തിവിടുമ്പോൾ ഞാനെന്നെത്തന്നെ സംശയിക്കുകയായിരുന്നു.... Generated from archived content: poem3_nov20_07.html Author: ms_sunilkumar