എം.എസ്. രാഖേഷ് കൃഷ്ണൻ
മനസിലെ കലാപങ്ങൾ
ശശി തരൂർ അടുത്ത കാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരാളാണ്. യു.എൻ. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് ഇന്ത്യയുടെ സ്ഥാനാർത്ഥിയായി അവതരിക്കുകയും അനൗദ്യോഗിക വോട്ടെടുപ്പിൽ തോൽവി ഉറപ്പാണെന്ന് വെളിവായപ്പോൾ സ്വയം പിൻമാറുകയും ചെയ്‌ത വ്യക്തി. ഐക്യരാഷ്‌ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്‌ക്ക് പണ്ടുമുതലേ വാർത്തകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയായിരുന്നു ശശി തരൂർ. മികച്ച എഴുത്തുകാരനായിട്ടും അദ്ദേഹത്തിന്റെ രചനാലോകം ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ്. ‘ഇന്ത്യഃ അർദ്ധരാത്രി മുതൽ അര നൂറ്റാണ്ട്’ (India...