എം.എസ്.പ്രഭാകരൻ
ഒളിച്ചോട്ടം
ആത്മഹത്യ!യെന്നു ചൊല്ലുന്നു മാലോകർ ഹതനാകുമോ ആത്മനെന്നും? ഹനിക്കുവാനാകില്ലയാത്മാവിനെയെന്നും ആത്മൻപരമൂലസൃഷ്‌ടി പുണ്യപുരാണവും ഗീതയും ചൊല്ലുന്ന തത്വമിതല്ലയോ പാരിൽ? ജീവിതപന്ഥാവിലോടി തളർന്നിട്ട് പാത കാണാതെവരുമ്പോൾ; ‘ഒത്തുന്ന ദർദ്ദുരം’ പിമ്പേ പതുങ്ങി വരുന്നോരാസർപ്പം കണക്കെ ആപത്തു നീന്തിവന്നീടുന്നനേരത്ത് വഴിമാറി നിൽക്കുവാനാമോ? ഓടി ഒളിക്കാതെ മർത്ത്യന് കേവലം മറ്റുഗതി വേറെയുണ്ടോ? ദേഹീപാർക്കുന്നൊരീ ദേഹമാം സ്വഗൃഹം കാരാഗൃഹമായിടുമ്പോൾ ദേഹിദേഹം വെടിയാനായി മാർഗ്ഗങ്ങൾ തപ്പിത്തടഞ്ഞു നടക്കും. ദേഹമാകുന്നൊരീ പാർ...
ജീവിതം
നീറുമൊരോർമ്മതൻ വീഥിയിലിന്നലെ ഏകാന്ത പഥികനായ് ചെന്നിരുന്നു സ്‌മൃതികൾതൻ മാളത്തിൽ നിന്നൊരാ ജീവിപോൽ പതിയേ പുറത്തേക്കൊന്നെത്തി നോക്കി ചടുലതയോടെയാ ചാടിപുറപ്പെട്ട വെരുകിനെ ഞാനൊരു കൂട്ടിലാക്കി. പൂച്ചയേപ്പോലെ കരഞ്ഞു കരഞ്ഞിതു കഥയറിയാതെ തുറിച്ചു നോക്കി. നോവുമെന്നാത്മാവിന്നിത്തിരിവേദന യേകിയതെന്തിനു വ്യർഥമായി എന്നതു ചിന്തിച്ചൊരൊത്തിരി നേരം കദന കടലുമായ് നിന്നീടുമ്പോൾ വെക്കമൊരു ചെറുവിടവതിൽ കൂടിയ വെരുകതാ ചാടി വെളിയിൽ പോയി. അത്രയും സാന്ത്വനമെൻ മനോ മുകുരത്തിൽ വന്നതു കണ്ടു ഞാൻ ചിന്തിച്ചുപോയ് ജീവിതവൃക്ഷം വള...