എം എസ് ഡാനി
ചരിത്രരചനയിലെ ശാസ്ത്രീയത
ഒരു നാടിന്റെ ചരിത്രം , ഭരിക്കാനായി ജനിച്ച ചില വ്യക്തി പ്രതിഭകളുടെ സംഭാവനകളോ ഭരണനടപടികളോ ആണെന്ന നിലയിലുള്ള ചരിത്രമാണ് കഴിഞ്ഞ കാലങ്ങളില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നമ്മുടെ തലമുറക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ ചില ആണ്ടുതീയതികളും ഭരണപരിഷ്കാരങ്ങളും ഉരുവിട്ടു പഠിക്കാന്‍ നിര്‍ബന്ധിതമായി എന്നതിനാലാണ് ചരിത്രക്ലാസ്സുകള്‍ പൊതുവെ വിരസമായത്. എന്നാല്‍ സമൂഹത്തിലെ ക്രിയാത്മകചലനങ്ങളുടെ ഏറിവരുന്ന സമ്മര്‍ദങ്ങളില്‍നിന്നും ഉരുത്തിരിയുന്ന നേതൃത്വമാണ് ജനാഭിലാഷങ്ങള്‍ക്ക് രൂപം നല്‍കുന്നതും അത് സാക്ഷാല്‍ക്കരിക്...