എം.എസ്. ആനന്ദൻ, കൊൽക്കത്ത
എന്റെ സ്വന്തം തണ്ണിത്തോട്
മലയോര ജില്ലകളിൽ ഒന്നായ പത്തനംതിട്ടയിലെ മനോഹരമായ ഒരു ഗ്രാമമാണ് തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ. അതിപുരാതനമായ ഒരു ശിവക്ഷേത്രവും നാല് ക്രിസ്തീയ ദേവാലയങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. മുസ്ലീം മതവിഭാഗക്കാർ കുറവായതിനാൽ അവരുടേതായ ഒരു ആരാധനാലയം മാത്രം ഇവിടെയില്ല. നാലുവശവും വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമം പ്രകൃതി ഭംഗികൊണ്ടും മതമൈത്രികൊണ്ടും അനുഗ്രഹീതമാണ്. തിരഞ്ഞെടുപ്പ് വേളകളിൽ മാത്രം കാണുന്ന രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഒഴികെ മറ്റ് വർഗ്ഗ വർണ്ണ വിവേചനങ്ങളൊന്നും എന്റെ നാടിനെ വലുതായൊന്നും ആ...
കഞ്ഞിക്കുഴി ടു കാലപുരി (വഴി) കൊൽക്കത്ത
കഞ്ഞിക്കുഴി കുഞ്ഞുരാമൻ 52-ാമത്തെ വയസ്സിൽ “അകാലചരമം” അടഞ്ഞു(!). പരേതന്റെ പരിശുദ്ധാത്മാവ് പരലോകത്ത് പറന്നെത്തി. ദൈവത്തിന്റെ മുമ്പാകെ വിചാരണയ്‌ക്ക് ഹാജരാക്കപ്പെടുന്നു. നന്മതിന്മകളുടെ വലിയ നാൾവഴിക്കിത്താബുമായി ദൈവത്തിന്റെ സെക്രട്ടറിയായ ചിത്രഗുപ്തനും ഉപവിഷ്‌ടൻ. “കഞ്ഞിക്കുഴി സ്വദേശി കോഞ്ഞാണ്ടയിൽ കിട്ടുപിളളയുടെയും കഞ്ഞിപ്പെണ്ണിന്റെയും അല്ല കുഞ്ഞിപ്പെണ്ണിന്റെയും സീമന്തപുത്രനായ കുഞ്ഞുരാമൻ 52 ഹാജരുണ്ടോ, ക്ഷമിക്കണം, കുഞ്ഞുരാമന്റെ പരേതാത്മാവ് ഹാജരുണ്ടോ?” നവസാക്ഷരനായ ആമീൻ ഉച്ചാരണ വൈകല്യത്തിന്റെ...