മിസ്സിസ് ജെ കൊടിവീട്ടില്‍
കാര്‍മുകിലിനൊപ്പം വെണ്മേഘമറിയാതെ
ജേര്‍ണലിസം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞു. ഇനി സ്വന്തമായി എന്തെങ്കിലും ചെയ്തേ പറ്റു. ഞാന്‍ പഠിച്ച പ്രഫഷന്‍ പരമാവധി മികവുറ്റതാക്കണം നല്ല ഫോട്ടോഗ്രാഫറെ അന്വേഷിച്ചു നടന്നു. സ്ത്രീകളും പുരുഷന്മാരുമടക്കം പതിനെട്ടോളം പേര്‍ വന്നു. ആരാണിതില്‍ ഒന്നാമത്? ഫോട്ടോഗ്രാഫര്‍ ഒരു പുരുഷന്‍ ആകട്ടെ . അത് അനില്‍ തന്നെ. നല്ലൊരു ദിവസം നോക്കി രാവിലെ അമ്പലത്തില്‍ തൊഴുത് അവര്‍ ഇറങ്ങി. ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയിറങ്ങുന്ന ഒരു ചേച്ചിയെ കണ്ടു. ഒരു പഴയ നീല സാരിയും അല്‍പ്പം അയഞ്ഞ പച്ച ബ്ലൗസുമിട്ട പണ്ടു സുന്ദരിയായിരുന്നു...