എം.ആർ.പി.നായർ
സഡൻബ്രേക്ക്
അന്യപുരുഷന്റെ പിന്നിലിരുന്നുളള ബൈക്ക് യാത്ര അന്ന് അത്ര സാധാരണമായിരുന്നില്ല. ദിവസവും രാവിലെ ബൈക്കോടിച്ചുപോകുന്ന ചെറുപ്പക്കാരൻ ഓഫീസിലെ സുന്ദരി ബസ്‌റ്റോപ്പിൽ കാത്തുനില്‌ക്കുന്നതു കാണാറുണ്ട്. അപ്പോഴൊക്കെ ഒരു ലിഫ്‌റ്റിനുവേണ്ടി അവൾ കൈ കാണിച്ചിരുന്നെങ്കിലെന്ന് അയാൾ വെറുതെ ആശിക്കുമായിരുന്നു. എന്നാൽ ലേറ്റാകുമെന്നു കരുതിയാവണം ഒരു ദിവസം അവൾ കൈകാണിച്ചു. ഓർക്കാപ്പുറത്തു വന്ന സൗഭാഗ്യത്തിൽ ട്രാഫിക് നിയമങ്ങൾ മറന്നുപോയ ചെറുപ്പക്കാരൻ വണ്ടിക്കു സഡൻ ബ്രേക്കിട്ടു. തൊട്ടുതൊട്ടില്ലാ എന്നമട്ടിൽ പിന്നാലെ ...